കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴ നഗരസഭ യുഡിഎഫിന് തന്നെ; ഇല്ലിക്കൽ കുഞ്ഞുമോൻ പുതിയ നഗരസഭ ചെയർമാൻ!

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ നഗരസഭ അധ്യക്ഷ സ്ഥാനം യുഡിഎഫ് നിലനിർത്തി. എട്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് നഗരസഭ ഭരണം നിലനിർത്തിയത്. കോൺഗ്രസ് അംഗം ഇല്ലിക്കൽ കുഞ്ഞുമോനാണ് പുതിയ നഗരസഭ ചെയർമാൻ. എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രൻ ബി മെഹബൂബിനു ഇരുപത് കൗൺസിലർന്മാരുടെ പിന്തുണ മാത്രമേ ഉണ്ടായിരുന്നുളളു.

ജോളി സീരീയൽ കില്ലറോ? ഇതിൽ മനോരോഗത്തിന്റെ കാര്യമില്ല, വിശദീകരണവുമായി ക്രിമിനോളജിസ്റ്റ്!ജോളി സീരീയൽ കില്ലറോ? ഇതിൽ മനോരോഗത്തിന്റെ കാര്യമില്ല, വിശദീകരണവുമായി ക്രിമിനോളജിസ്റ്റ്!

ബിജെപിക്ക് നാല് ആംഗങ്ങളാണുള്ളത്. നാല് പേരും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. രണ്ട് പിഡിപി കൗൺസിലർന്മാരും ഒരു സ്വന്ത്രനുമാണ് മുന്നണിക്ക് പുറത്തുനിന്നും ഇല്ലിക്കൽ കുഞ്ഞുമോന് വോട്ടു ചെയ്തത്. കോൺഗ്രസിലെ ധാരണപ്രകാരം തോമസ് ജോസഫ് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

Alappuzha

തോമസ് ജോസഫിനെ പാർട്ടി ഇടപെട്ട് രാജിവെപ്പിച്ചതോടെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. പതിനൊന്ന് കൗൺസിലർമാർ പാർട്ടി അംഗത്വം രാജിവെച്ചു. ഇല്ലിക്കൽ കുഞ്ഞുമോനെ ചെയർമാനാക്കിയാൽ പിന്തുണ പിൻവലിക്കുമെന്നും വിമത കൗൺസിലർമാർ ഭീഷണി മുഴക്കിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ‌ നേരിട്ട് ഇടപെടുകയും ചർച്ച നടത്തുകയും ചെയ്തു. തുടർന്നാണ് മുഴുവൻ കൗൺസിലർമാർക്കും ഡിസിസി പ്രസിഡന്‍റ് വിപ്പ് നൽകിയത്.

English summary
Alappuzha municipality; Illikkal Kunjumon new chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X