കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്‌നക്ക് പിന്നാലെ ബിന്ദു; കോടീശ്വരിയെ കാണാതായ കേസില്‍ വീട്ടമ്മയും; ഡ്രൈവര്‍ പണക്കാരനായി

Google Oneindia Malayalam News

ആലപ്പുഴ: പത്തനംതിട്ടയിലെ വിദ്യാര്‍ഥിനി ജസ്‌നയുടെ തിരോധാനത്തില്‍ ചില സൂചനകള്‍ പുറത്തുവരുന്നതിനിടെ, കോടികളുടെ ആസ്തിയുള്ള യുവതിയെ ദുരൂഹസാചര്യത്തില്‍ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ത്വരിതപ്പെടുത്തി. യുവതിയുമായി ചേര്‍ന്ന് വസ്തു ഇടപാട് നടത്തിയെന്ന് സംശയിക്കുന്നയാളെ പോലീസ് ചോദ്യം ചെയ്തു. യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ എരമല്ലൂര്‍ സ്വദേശിയായ വീട്ടമ്മയെയും പരാമര്‍ശിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ വീട്ടമ്മയെയും പോലീസ് ചോദ്യം ചെയ്യും. ഇവരുടെ ഓരോ നീക്കങ്ങളും പോലീസ് നിരീക്ഷിച്ചുവരികയാണ്. കാണാതായ യുവതി നടത്തിയ ഇടപാടുകളും അവരുടെ സ്വത്തുക്കള്‍ സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. നാല് വര്‍ഷമായി യുവതിയെ കാണാനില്ലെന്നാണ് സഹോദരന്‍ പറയുന്നത്. കോടികള്‍ സ്വത്തുള്ള യുവതി കാണാതാകുന്നതിന് മുമ്പ് നടത്തിയ ഇടപാടുകള്‍ ദുരൂഹമായിരുന്നു. സ്വത്ത് കൈവശപ്പെടുത്തിയ ശേഷം യുവതിയെ കൊലപ്പെടുത്തിയെന്നാണ് സഹോദരന്റെ ആക്ഷേപം...

നാല് വര്‍ഷം മുമ്പ്

നാല് വര്‍ഷം മുമ്പ്

ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കലിലുള്ള ബിന്ദുവിനെയാണ് നാല് വര്‍ഷമായി കാണാനില്ലാത്തത്. ഇറ്റലിയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ പ്രവീണ്‍ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. പ്രവീണിന്റെ പരാതിയില്‍ സംശയമുനയിലുള്ളവരെയെല്ലാം പോലീസ് ചോദ്യം ചെയ്യുകയാണ്.

കൊന്നുകളഞ്ഞിട്ടുണ്ടാകും

കൊന്നുകളഞ്ഞിട്ടുണ്ടാകും

യുവതിയെ ചിലര്‍ കൊന്നുകളഞ്ഞിട്ടുണ്ടാകുമെന്നാണ് സഹോദരന് സംശയം. സംശയകരമായ രീതിയില്‍ പല ഇടപാടുകളും നടന്നിട്ടുണ്ട്. രേഖകളെല്ലാം വ്യാജമായിരുന്നു. യുവതിക്ക് റിയല്‍ എസ്റ്റേറ്റ് ഇടപാടുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ദുരൂതകളും സംശയങ്ങളും ചൂണ്ടിക്കാട്ടിയാണ് സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

കോടികളുടെ സ്വത്തുക്കള്‍

കോടികളുടെ സ്വത്തുക്കള്‍

കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം സഹോദരി ബിന്ദുവിനെ ചിലര്‍ കൊന്നുകളഞ്ഞിട്ടുണ്ടാകുമെന്നാണ് പ്രവീണിന്റെ സംശയം. ചേര്‍ത്തല ഡിവൈഎസ്പി എജി ലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പള്ളിപ്പുറം സ്വദേശിയായ ഡ്രൈവറോടൊപ്പം ബിന്ദു ചില വസ്തു ഇടപാടുകള്‍ നടത്തിയെന്ന് ആരോപണമുണ്ട്. ബിന്ദുവിന്റെ വസ്തുക്കളെല്ലാം കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഡ്രൈവര്‍ പണക്കാരനായി

ഡ്രൈവര്‍ പണക്കാരനായി

വ്യാജരേഖകള്‍ ചമച്ചാണ് സ്വത്തുക്കള്‍ വില്‍പ്പന നടത്തിയിരിക്കുന്നത്. പള്ളിപ്പുറം സ്വദേശിയായ ഡ്രൈവര്‍ ഇപ്പോള്‍ പണക്കാരനായെന്ന് പറയപ്പെടുന്നു. ഇയാളുടെ വളര്‍ച്ചയും പോലീസ് അന്വേഷിക്കുന്നുണ്ട്. ഡ്രൈവറുമായി ചേര്‍ന്നാണ് ബിന്ദു ഇടപാടുകള്‍ നടത്തിയിരുന്നത്. ഡ്രൈവറായിരുന്ന ഇയാള്‍ പിന്നീട് ഇടനിലക്കാരനായി മാറുകയായിരുന്നു.

രേഖകള്‍ പറയുന്നു

രേഖകള്‍ പറയുന്നു

വസ്തു ഇടപാട് സംബന്ധിച്ച് ചില രേഖകള്‍ വിവരാവകാശ പ്രകാരം പ്രവീണ്‍ കൈവശപ്പെടുത്തിയിരുന്നു. ഇതില്‍ ദുരൂഹമായ പല ഇടപാടുകളും നടന്നായി സൂചനയുണ്ട്. തുടര്‍ന്നാണ് ബിന്ദുവിനെ കൊലപ്പെടുത്തിയതാണോ എന്ന സംശയം ഉണര്‍ന്നത്. ആഭ്യന്തര വകുപ്പിന് നല്‍കിയ പരാതി വിശദമായ അന്വേഷണം നടത്താന്‍ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു.

കുടുംബ പശ്ചാത്തലം

കുടുംബ പശ്ചാത്തലം

അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ബിന്ദു താമസിച്ചിരുന്നത്. പ്രവീണ്‍ ഇറ്റലിയിലേക്ക് ജോലിക്ക് പോയ ശേഷം ബിന്ദു എംബിഎ പഠനത്തിനെന്ന പേരില്‍ ബെംഗളൂരുവിലേക്ക് പോയിരുന്നു. പിന്നീട് ഇരുവരും നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. പഠിക്കുന്ന സ്ഥലത്തെയോ സ്ഥാപനത്തെയോ കുറിച്ചുള്ള വിവരങ്ങള്‍ ബിന്ദു നല്‍കിയിരുന്നില്ല. മാതാപിതാക്കളുടെ മരണ ശേഷമാണ് ബിന്ദു വീണ്ടും നാട്ടിലെത്തി സ്ഥിരതാമസമാക്കിയത്.

ബിന്ദു പറഞ്ഞത്

ബിന്ദു പറഞ്ഞത്

2002ല്‍ അച്ഛനും അമ്മയും മാസങ്ങള്‍ വ്യത്യാസത്തില്‍ മരിച്ചു. ഇവര്‍ മരിച്ച ശേഷം ബിന്ദു വീട്ടിലെത്തി താമസം തുടങ്ങിയിരുന്നുവത്രെ. വീട്ടിലെ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ അവര്‍ വിറ്റു. ചേര്‍ത്തല ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 100 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പിന്‍വലിച്ചു. ചില ഭൂമി ഇടപാടുകളും നടത്തി. പള്ളിപ്പുറം സ്വദേശിയായ കാര്‍ ഡ്രൈവറുമായി ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണെന്നാണ് ബിന്ദു ബന്ധുക്കളോട് പറഞ്ഞത്.

എല്ലാ പണവും ഉപയോഗിച്ചു

എല്ലാ പണവും ഉപയോഗിച്ചു

സഹകരണ സംഘത്തിലെ സ്ഥിരനിക്ഷേപംവും മറ്റു ചില ബാങ്കുകളിലെ നിക്ഷേപങ്ങളും പിന്‍വലിച്ചിരുന്നു ബിന്ദു. രണ്ടേക്കറോളം ഭൂമി മറ്റൊരു വ്യക്തിയുമായി ചേര്‍ന്ന് വില്‍പ്പന നടത്തിയിരുന്നുവെന്നും അറിയാന്‍ കഴിഞ്ഞതായി പ്രവീണ്‍ പറയുന്നു. കാര്‍ ഡ്രൈവറെ കണ്ടെത്തി സഹോദരന്‍ ബിന്ദുവിനെ കുറിച്ച് ചോദിച്ചിരുന്നു. പക്ഷേ, അയാള്‍ കൃത്യമായ മറുപടി തന്നില്ലെന്നും പരാതിയില്‍ പറയുന്നു.

ഫോട്ടോ വീട്ടമ്മയുടേത്

ഫോട്ടോ വീട്ടമ്മയുടേത്

തുടര്‍ന്നാണ് ഭൂമിഇടപാടിന്റെ രേഖകള്‍ കണ്ടെത്താന്‍ പ്രവീണ്‍ നീക്കം തുടങ്ങിയത്. വിവരാവകാശ രേഖ പ്രകാരം അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഇടപ്പള്ളി സബ് രജിസ്ട്രാല്‍ ഓഫീസില്‍ നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണിയും ബിന്ദുവിന്റെ ഡ്രൈവിങ് ലൈസന്‍സും വ്യാജമായിരുന്നുവെന്ന് ബോധ്യമായി. ബിന്ദുവിന്റെ പേരിലാണ് പവര്‍ ഓഫ് അറ്റോര്‍ണി തയ്യാറാക്കിയത്. പക്ഷേ ഫോട്ടോ പതിച്ചിരിക്കുന്നത് എരമല്ലൂരിലെ വീട്ടമ്മയുടേതാണ്.

മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ പരാതി

മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ പരാതി

ഈ സാഹചര്യത്തിലാണ് ബിന്ദുവിനെ കാണാതായതിലുള്ള സംശയം ഉണര്‍ന്നത്. സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം ബിന്ദുവിനെ കൊന്നുകളഞ്ഞോ എന്നാണ് സംശയം. വീട്ടമ്മയ്‌ക്കെതിരെയും സഹോദരന്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. വ്യാജ പവര്‍ഓഫ് അറ്റോര്‍ണി സംബന്ധിച്ച് പട്ടണക്കാട് പോലീസില്‍ മാസങ്ങള്‍ക്ക് മുമ്പ് പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പോലീസ് ഗൗരവമായി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസമാണ് അന്വേഷണം ത്വരിതപ്പെടുത്തിയത്.

ജസ്‌നയെ കണ്ടെന്ന് വിവരം, അറിയില്ലെന്ന് കുടുംബം

ജസ്‌നയെ കണ്ടെന്ന് വിവരം, അറിയില്ലെന്ന് കുടുംബം

അതേസമയം, ദുരൂഹ സാഹചര്യത്തില്‍ കാണാതായ പത്തനംതിട്ടയിലെ വിദ്യാര്‍ഥിനി ജസ്‌നയെ സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ജസ്‌ന ബൈക്കില്‍ ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ മുറി ചോദിച്ചെത്തിയെന്നാണ് വിവരം. മുറി ലഭിക്കാത്തതിനാല്‍ മൈസൂരിലേക്ക് പോയെന്നും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യം കുടുംബം സ്ഥിരീകരിച്ചിട്ടില്ല.

എല്ലാം ദുരൂഹം

എല്ലാം ദുരൂഹം

ഒന്നര മാസം മുമ്പാണ് ജസ്‌ന ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. മക്കൂട്ടുത്തറയില്‍ ഓട്ടോയിലെത്തിയ ജസ്‌ന ബസില്‍ എരുമേലിയിലേക്ക് പോയെന്ന് പറയപ്പെടുന്നു. ബസ് സ്റ്റാന്റില്‍ വച്ച് ജസ്‌നയെ ചിലര്‍ കണ്ടവരുണ്ട്. എന്നാല്‍ പിന്നീട് വിദ്യാര്‍ഥിനി എവിടെ പോയെന്ന് ആര്‍ക്കുമറിയില്ല. ഇപ്പോഴാണ് ബെംഗളൂരുവില്‍ നിന്നുള്ള വിവരം ലഭിച്ചത്. അന്വേഷണ സംഘം അങ്ങോട്ട് പുറപ്പെടുമെന്ന് അറിയിച്ചു. തെക്കന്‍ കേരളത്തില്‍ നിന്ന് നിരവധി അപ്രത്യക്ഷമാകല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
Alappuzha Mysterious woman disappearing; Police observe a house wife and Driver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X