കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തബ്ലീഗ് സമ്മേളനത്തില്‍ പോയവരില്‍ കേരളത്തിലെ ഡോക്ടര്‍മാരും; ആലപ്പുഴയില്‍ തിരച്ചില്‍ ശക്തമാക്കി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ദില്ലി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ പോയിരുന്നുവെന്ന് വിവരം. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ഏഴ് പേര്‍ കൊറോണ ബാധിച്ച് മരിച്ച പശ്ചാത്തലത്തിലാണ് വിവര ശേഖരണം. സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി ഡോ. സലീം പനി ബാധിച്ച് ദില്ലിയില്‍ വച്ച് തന്നെ മരിച്ചിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്ന് സമ്മേളനത്തിലേക്ക് പോയിരുന്നോ എന്ന അന്വേഷണം നടന്നത്.

doctor

ആലപ്പുഴ കായംകുളത്ത് നിന്ന് ചിലര്‍ പോയിരുന്നുവെന്നാണ് വിവരം. ഇതില്‍ ഡോക്ടര്‍മാരും ഉള്‍പ്പെടും. ആറ് പേരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. 22നാണ് ഇവര്‍ നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ തിരിച്ചെത്തിയത്. സ്റ്റേഷനില്‍ വച്ച് തന്നെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദേശിച്ചാണ് ഇവരെ വിട്ടയച്ചത്. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഏഴ് പേര്‍ മരിച്ച സാഹചര്യത്തിലാണ് മറ്റാരെങ്കിലും കേരളത്തില്‍ നിന്ന് പങ്കെടുത്തിരുന്നോ എന്ന അന്വേഷണം നടത്തിയത്. കൂടുതല്‍ പേര്‍ പോയെന്നാണ് ലഭിച്ച വിവരം. ഇവരെ കണ്ടെത്താന്‍ ശ്രമം ഊര്‍ജിതമാക്കി.

അതേസമയം, സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സൗദിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശി ഡോ. സലീം ദില്ലിയില്‍ വച്ച് തന്നെ മരിച്ചിരുന്നു. ഈ സമ്മേളനത്തിന് സൗദിയില്‍ നിന്നാണ് പത്തനംതിട്ട സ്വദേശിയായ സലീം എത്തിയത്. പത്തനംതിട്ട കത്തോലിക്കേറ്റ് കോളജിലെ മുന്‍ അധ്യാപകനാണ് സലീം. ഇദ്ദേഹത്തിന് പനി ബാധിക്കുകയും നാല് ദിവസം മുമ്പ് മരിക്കുകയും ചെയ്തുവെന്നാണ് വിവരം. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് നിസാമുദ്ദീനില്‍ തന്നെ ഖബറക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നു പത്തനംതിട്ട സ്വദേശികളായ സലീമിന്റെ മരുമകനും സുഹൃത്തും നിരീക്ഷണത്തിലാണ്.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

നിസാമുദ്ദീന്‍ ദര്‍ഗക്ക് സമീപമുള്ള മര്‍ക്കസ് പള്ളിയിലായിരുന്നു മതസമ്മേളനം. കഴിഞ്ഞ ഞായറാഴ്ചയാണ് ഡോ. സലീം നിസാമുദ്ദീനില്‍ എത്തിയത്. ചൊവ്വാഴ്ച മരിച്ചു. ഇവിടെ പരിപാടിയില്‍ പങ്കെടുത്ത 300 പേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മര്‍ക്കസ് പള്ളി സീല്‍ ചെയ്തിരിക്കുകയാണിപ്പോള്‍. കേരളം, മഹാരാ്ഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗം സ്ഥിരീകരിച്ച സംസ്ഥാനമായി ദില്ലി മാറി. നിസാമുദ്ദീനില്‍ 1000 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനം നടന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം നൂറുകണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ പരിപാടി നടന്നില്ലെന്നാണ് പള്ളി അധികൃതര്‍ പറയുന്നത്.

English summary
Alappuzha natives Also participates Nizamuddin Tablighi function
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X