Get Updates
Get notified of breaking news, exclusive insights, and must-see stories!

വള്ളംകളി ഡൈ ഹാർഡ് ഫാനാണോ? എങ്കിൽ ഈ യാത്ര പൊളിക്കും,ടിക്കറ്റും ബുക്ക് ചെയ്യാം; കെഎസ്ആർടിസി പാക്കേജ്

തിരുവനന്തപുരം: വള്ളം കളിയുടെ ആവേശം അത് കണ്ട് തന്നെ അറിയണം അല്ലേ? ദാ വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന നെഹ്റു ട്രോഫി വള്ളം കളി ഇങ്ങെത്തിപ്പോയ്. ഓഗസ്റ്റ് 12 നാണ് ഇത്തവണത്തെ വള്ളംകളി.

സാധാരണ വള്ളം കളി തീയതി പ്രഖ്യാപിച്ച് കഴിഞ്ഞാൽ പിന്നെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റ് പോകാറുള്ളത്. അതുകൊണ്ട് തന്നെ നേരിട്ട് ഒന്ന് ആവേശത്തിൽ പങ്കെടുക്കണമെന്ന് മോഹിച്ചിരിക്കുന്നവർ പലപ്പോഴും നിരാശപ്പെടേണ്ടി വരാറുണ്ട്. എന്നാൽ ഇത്തവണ നിരാശപ്പെടേണ്ടി വരില്ലെന്നാണ് കെഎസ്ആർടി പറയുന്നത്. സഞ്ചാരികൾക്കായി പ്രത്യേക പാക്കേജ് തന്നെ വള്ളംകളി കാണാനായി കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. ബജറ്റ് ടൂറിസം പദ്ധതിയിൽ വളളം കളി ടിക്കറ്റ് അടക്കം നൽകുന്ന പാക്കേജാണ് കെഎസ്ആർടിസി തയ്യാറാക്കിയത്. വിശദമായി അറിയാം.

vallamkali-

മത്സരിക്കുന്ന വള്ളങ്ങൾ

69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 72 വള്ളങ്ങളാണ്.ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 19 വള്ളങ്ങളുണ്ട്. ചുരുളൻ-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-15, ഇരുട്ടുകുത്തി സി-13, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട് -4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.

ടൂറിസ്റ്റ് ഗോള്‍ഡ് (നെഹ്‌റു പവിലിയന്‍) - 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ (നെഹ്‌റു പവിലിയന്‍) - 2500 രൂപ, റോസ് കോര്‍ണര്‍ (കോണ്‍ക്രീറ്റ് പവിലിയന്‍) - 1000 രൂപ, വിക്ടറി ലൈന്‍ (വൂഡന്‍ ഗാലറി)- 500 രൂപ, ഓള്‍ വ്യൂ (വൂഡന്‍ ഗാലറി) - 300 രൂപ, ലേക് വ്യൂ (വൂഡന്‍ ഗാലറി) - 200 രൂപ, ലോണ്‍-100 രൂപ എന്നിങ്ങനെയാണ് വിവിധ ടിക്കറ്റുകളുടെ നിരക്ക്.

കെഎസ്ആർടിസി പാക്കേജ് ഇങ്ങനെ

വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ്സ് ഒരുക്കി നെഹ്രുട്രോഫിയുടെ 500 ,1000 എന്നീ കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് കെ എസ് ആർ ടി സിയുടെ ആലപ്പുഴ ഡിപ്പോയില്‍ നിന്നുംവളളം കളി കാണുവാന്‍ പാസ്സ് എടുക്കുവാന്‍ സാധിക്കും. ഇതിനായി പ്രത്യേക കൗണ്ടര്‍ ജൂലൈ 29 ഞായറാഴ്ച്ച 10 മണി മുതല്‍ ആലപ്പുഴ ഡിപ്പോയില്‍ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും.

താത്പര്യമുള്ളവർക്ക് ബസ് മുഴുവനായും ബുക്ക് ചെയ്യാം

9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്,
എത്ര പേര്‍ക്ക് എന്ന വിവരം വാട്ട്സ് ആപ്പ് മെസ്സേജ് ആയി അയച്ച് ഓൺലൈനായി പണമടച്ചാലും ടിക്കറ്റ് ലഭ്യമാക്കുന്നതാണ്. ഈ ടിക്കറ്റുകൾ വള്ളംകളി നടക്കുന്ന ആഗസ്റ്റ് 12-ന് ആലപ്പുഴ യൂണിറ്റിലെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി വള്ളംകളി കാണാൻ സാധിക്കുന്നതാണ്. ആലപ്പുഴ ജില്ലയിലെ 7 ഡിപ്പോകളില്‍ നിന്നും ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ വളളംകളി പ്രേമികള്‍ക്കായി
ടിക്കറ്റ് വില്‍പനയും, ടിക്കറ്റ് ഉള്‍പ്പെടെ ചാര്‍ട്ടേഡ് ബസ്സ് സംവിധാനവും ഒരുക്കും.
വളളംകളി പ്രേമികള്‍ക്കും,വിവിധ ക്ലബ്ബുകൾക്കും വിവിധ നിരക്കിൽ ചാര്‍ട്ടേഡ് ബസ്സ് സംവിധാനവും ലഭിക്കും.

ടിക്കറ്റ് ബുക്കിംഗിനായി ബന്ധപ്പെടേണ്ട നമ്പറുകള്‍

ആലപ്പുഴ - 9895505815

ചേര്‍ത്തല - 9846507307

ഹരിപ്പാട് - 9447278494

എടത്വ - 9846475874

മാവേലിക്കര -
9446313991

കായംകുളം - 9400441002

ചെങ്ങന്നൂര്‍ - 9846373247

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+