Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലീന്‍ സിറ്റിക്കുള്ള ദേശീയ പുരസ്കാരം... മറ്റ് നഗരങ്ങള്‍ ആലപ്പുഴയെ കണ്ട് പഠിക്കണം...

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായി നമ്മുടെ ആലപ്പുഴ. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്‍റ്(സിഎസ്ഇ) ആണ് ആലപ്പുഴയെ വൃത്തിയുള്ള നഗരമായി തിരഞ്ഞെടുത്തത്. ആലപ്പുഴയെ കൂടാതെ മൈസൂര്‍, പനാജി എന്നീ നഗരങ്ങളും രാജ്യത്തെ വൃത്തിയുള്ള നഗരങ്ങള്‍ക്കുള്ള പുരസ്‌കാരത്തിനര്‍ഹമായി.

ആലപ്പുഴയില്‍ വിജയകരമായി മാലിന്യ സംസ്‌കരണം നടക്കുന്നതാണ് ശുചിത്വ നഗരമായി തിരഞ്ഞെടുക്കുന്നതിന് കാരണമായത്. മാലിന്യകൂമ്പാരം കെട്ടികിടന്നിരുന്ന നഗരത്തെ മിസ്റ്റര്‍ ക്ലീനാക്കാന്‍ നഗരസഭ കുറച്ചൊന്നുമല്ല പണിപ്പെട്ടത്.

Alappuzha

എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകളില്‍ മാലിന്യം ശേഖരിച്ച് 90 ദിവസത്തിനുള്ളില്‍ മാലിന്യം വളമാക്കുന്ന പദ്ധതി ആലപ്പുഴയില്‍ വലിയ വിജയമായിരുന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യൂണിറ്റുകള്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ദില്ലിയില്‍ നടന്ന ചടങ്ങില്‍ ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് മെഹബൂബ് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ നായിഡുവില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

മാലിന്യ സംസ്‌കരണത്തിന് ഇന്ത്യയില്‍ വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും ഇത് ഭാവിയില്‍ വലിയ അപകടമുണ്ടാക്കുമെന്നും സിഎസ്ഇ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മാലിന്യ സംസ്‌കരണത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ദില്ലിയാണ്. ദില്ലിപോലുള്ള മെട്രോ നഗരങ്ങള്‍ ഭാവിയില്‍ വലിയ ചവറ് കൂനയായി മാറുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നുണ്ട്.

പഠന റിപ്പോര്‍ട്ട് ഇന്ത്യയുടെ ശുചിത്വ സംരക്ഷത്തെക്കുറിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സഹായിക്കുമെന്ന് സിഎസ്ഇ ജയറക്ടര്‍ ജനറല്‍ സുനിത നരേന്‍ പറയുന്നു രാജ്യത്ത് കുന്നുകൂടുന്ന മാലിന്യങ്ങളെപ്പറ്റിയോ അവയുടെ സംസ്‌കരണത്തെപ്പറ്റിയോ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് വകുപ്പിന്റെ കണ്ടെത്തല്‍.

ഇന്ത്യയുടെ നഗര പ്രദേശങ്ങളില്‍ മാത്രം 80,000 മെട്രിക് ടണ്‍ മാലിന്യങ്ങള്‍ ഒരു ദിവസം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ സ്ഥിതി വച്ച് നോക്കിയാല്‍ 2047 ആകുമ്പോഴേക്ക് പ്രതിവര്‍ഷം 260 ലക്ഷം മെട്രിക് ടണ്‍ മാലിന്യം രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുമെത്രേ. ഇവ ശേഖരിക്കാനായി 1400 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമെങ്കിലും വേണമെന്നാണ് സിഎസ്ഇയുടെ സര്‍വ്വേയില്‍ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+