Get Updates
Get notified of breaking news, exclusive insights, and must-see stories!

വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ല; വിവാദമായപ്പോള്‍ കുട്ടിയെ തള്ളി പോപ്പുലര്‍ ഫ്രണ്ട്

ആലപ്പുഴ: ആലപ്പുഴയിലെ എസ്ഡിപിഐ റാലിക്കിടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം തുടങ്ങിയത്. ശനിയാഴ്ചയായിരുന്നു സംഭവം. റാലിയില്‍ ഒരാളുടെ തോളിലേറിയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്.

10 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന കുട്ടി മറ്റൊരാളുടെ ചുമലില്‍ ഇരുന്ന് മുദ്രവാക്യം വിളിക്കുകയും മറ്റുള്ളവര്‍ ഈ കുട്ടി വിളിച്ച മുദ്രാവാ ഏറ്റുവിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആലപ്പുഴ നഗരത്തില്‍ ജനമഹാ സമ്മേളനത്തിന്റെ ഭാഗമായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ബഹുജന റാലിയിലായിരുന്നു വിവാദമായ മുദ്രാവാക്യം.

popularfront

അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്‍മാര്‍ വരുന്നുണ്ടെന്നായിരുന്നു കുട്ടിയുടെ മുദ്രാവാക്യങ്ങള്‍. ഹിന്ദു മതവിഭാഗത്തിന്റെ മരണാനന്തര ചടങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് അരിയും മലരും. കുന്തിരിക്കമാണ് ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ഉപയോഗിക്കുന്നത്.

സംഭവം വിവാദമായതോടെ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പ്രവൃത്തിയെ തള്ളിപ്പറഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് രംഗത്തെത്തി. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇത് എന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പറയുന്നത്. ജാഥയില്‍ സംഘടനാ പ്രവര്‍ത്തകരും അല്ലാത്തവരും ആയ നിരവധി പേര്‍ പങ്കെടുത്തിരുന്നെന്നും സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തിരുത്തല്‍ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി സിഎ റൗഫ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കായുള്ള മുദ്രാവാക്യം സംഘാടകര്‍ നേരത്തേതന്നെ നല്‍കിയിരുന്നെന്നും പോപ്പുലര്‍ ഫ്രണ്ട് പറയുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതികരണം:

പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും സംഘടന അംഗീകരിച്ച മുദ്രാവാക്യങ്ങളാണ് വിളിക്കാറുള്ളത്. ആലപ്പുഴ സമ്മേളനത്തിലും വിളിക്കേണ്ട മുദ്രാവാക്യം സംഘടന നല്‍കിയിരുന്നു. അതാണ് പ്രകടനത്തില്‍ ഉടനീളം വിളിച്ചിട്ടുള്ളത്. ജനലക്ഷങ്ങള്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ സംഘടനാ പ്രവര്‍ത്തകരും അല്ലാത്തവരുമായ ജനങ്ങളുടെ അഭൂതപൂര്‍വമായ സാന്നിധ്യമാണ് ഉണ്ടായിരുന്നത്. ഒഴുകിയെത്തിയ ആള്‍ക്കൂട്ടത്തില്‍ നിന്നും ആര്‍എസ്എസ് നടപ്പാക്കുന്ന ഹിന്ദുത്വ ഭീകരതക്കെതിരെ പലവിധത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.അത്തരത്തിലുള്ള ഒരു മുദ്രാവാക്യം ഒരു കുട്ടി ഉച്ചത്തില്‍ വിളിക്കുന്ന ദൃശ്യം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെടുന്നത്. ആ മുദ്രാവാക്യം സംഘാടകര്‍ നല്‍കിയത് ആയിരുന്നില്ല. ഏതെങ്കിലും നിലക്കുള്ള അതിവൈകാരിക മുദ്രാവാക്യങ്ങളോ പ്രകോപനങ്ങളോ സംഘടനയുടെ നായമോ ശൈലിയോ അല്ല.പ്രചരിക്കുന്ന വീഡിയോയിലെ മുദ്രാവാക്യങ്ങള്‍ ആര്‍എസ്എസ് നടത്തുന്ന ഹിംസാത്മക ഹിന്ദുത്വത്തിനെതിരാണ്. അതിലെ ചില വരികള്‍ സംഘടനയുടെ നയത്തിന് എതിര് കൂടിയാണെന്നാണ് മനസ്സിലാകുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അത്തരം കുറവുകള്‍ ഉണ്ടാവാതിരിക്കാന്‍ സംഘടന ശ്രദ്ധചെലുത്തും.

സംഭവത്തില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് പുറമേ കേന്ദ്ര ഏജന്‍സികളും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തേടിയെന്നാണ് വിവരം.
മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ സംഭവമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+