കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസിടിവി ദൃശ്യങ്ങൾ ചതിച്ചു; പോസ്റ്റർ വിവാദത്തിന് പിന്നിൽ ഇസ്മയിൽ അല്ല, വെട്ടിലായത് കാനം തന്നെ

Google Oneindia Malayalam News

തിരുവന്തപുരം: സിപിഐ സംസ്താന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴ സിപിഐ ജില്ല കമ്മറ്റി ഓപീസിന്റെ മതിലിൽ പോസറ്റർ ഒട്ടിച്ചത് സിപിഐ പ്രവർത്തകർ തന്നെയെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം സിപിഐയുടെ രീതി ഇങ്ങനെയല്ലെന്നും സിപിഐ പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

<strong>അമ്പൂരി കൊലപാതകം; കുഴിവെട്ടാനും അഖിലിനെ ഒളിവിൽ പോകാനും സഹായിച്ചത് അച്ഛൻ, അന്വേഷണം അച്ഛനെതിരെയും...</strong>അമ്പൂരി കൊലപാതകം; കുഴിവെട്ടാനും അഖിലിനെ ഒളിവിൽ പോകാനും സഹായിച്ചത് അച്ഛൻ, അന്വേഷണം അച്ഛനെതിരെയും...

എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട കിസാൻ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ ഇപ്പോൽ ഒളിവിലാണ്.

പോലീസ് അന്വേഷണം

പോലീസ് അന്വേഷണം

ഇതിന് പിന്നാലെ തന്നെ എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി അംഗം ഷിജു, കിസാൻ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവരെ ആലപ്പുഴ ജില്ല ഘടകം പാർട്ടിയിൽ നിന്ന് പുറത്താക്കി. മൂന്നുപേരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് പോസ്റ്ററിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

അപകീർത്തി കേസ്

അപകീർത്തി കേസ്

മൂന്നുപേർക്കുമെതിരെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് പോലീസ് ചുമത്തുക. ഇവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് സംഭവത്തിൽ വഴിത്തിരിവായത്. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് വിഷയത്തിൽ അന്വേഷണം നടത്തുന്നത്.

ഇസ്മയിൽ പക്ഷത്തിന്റെ ശ്രമം

ഇസ്മയിൽ പക്ഷത്തിന്റെ ശ്രമം

പോലീസ് അതിക്രമത്തിൽ എംഎൽഎ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടും പോലീസ് നടപടി ന്യായീകരിക്കും വിധം വന്ന പ്രസ്ഥാവനയെ തുടര്‍ന്നാണ് കാനം രാജേന്ദ്രൻ സ്ഥാനമൊഴിയണമെന്ന് എഴുതിയ പോസ്റ്റര്‍ നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ ഒട്ടിച്ചവര്‍ പാര്‍ട്ടിക്കാരല്ലെന്ന് കാനം പ്രതികരിക്കുകയും ചെയ്തിരുന്നു. സിപിഐക്ക് അകത്തെ വിഭാഗീയതയുടെ തെളിവാണ് പോസ്റ്റര്‍ എന്നും കാനത്തിനെതിരെ കെഇ ഇസ്മയിൽ പക്ഷത്തിന്‍റെ നീക്കമാണ് സംഭവത്തിന് പിന്നിലെന്നും വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം.

മൂന്ന് പേരിൽ ഒതുങ്ങുന്നത്ല ഗൂഢാലോചന

മൂന്ന് പേരിൽ ഒതുങ്ങുന്നത്ല ഗൂഢാലോചന

പോലീസ് പിടികൂടിയവരെല്ലാം കടുത്ത കാനം അനുഭാവികളാണ്. ഇതോടെ തൊടുത്തുവിട്ട ആരോപണങ്ങളെല്ലാം സ്വയം പ്രതിരോധിക്കേണ്ട ഗതികേടിലാണ് കാനം രാജേന്ദ്രനെ അനുകൂലിക്കുന്നത്. സിപിഐക്കുള്ളിൽ കാനത്തിനെതിരെ വൻ പ്രതിഷേധമാമ് നടക്കുന്നത് എന്നതിന്റെ തെളിവാണിത്. പിടകൂടിയ മൂന്ന് പേരിൽ ഒതുങ്ങുന്നതല്ല പോസ്റ്റർ പതിച്ചതിന് പന്നിലെ ഗൂഢാലോചന എന്നാണ് ഇസ്മയിൽ പക്ഷ നേതാക്കൽ പറയുന്നത്.

വെട്ടി നിരത്തൽ

വെട്ടി നിരത്തൽ

പല നേതാക്കളെയും വെട്ടിനിരത്തി കാനം പക്ഷക്കാർ അമ്പലപ്പുഴയിലും ആലപ്പുഴയിലും അരൂരിലും നേതൃസ്ഥാനങ്ങളിലെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജില്ലാ കൗൺസിൽ അംഗം രാജിവെച്ച് സിപിഎമ്മിൽ ചേരുകയും ചെയ്തു. ഇതോടെയാണ് സിപിഐക്കുള്ളിലെ വിഭാഗീയത മൂർച്ഛിക്കുന്നത്.

സിപിഎമ്മിന്റെ തടവറയിലല്ല

സിപിഎമ്മിന്റെ തടവറയിലല്ല


അതേസമയം സിപിഐ എംഎൽഎയെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷധിച്ച് പോലീസിനെയോ സർക്കാരിനെയോ തള്ളിപറയാത്തത് മകനെതിരായ അവിമതി ആരോപണം പുറത്ത് വരാതിരിക്കാനാണെന്ന് പരക്കെ ആക്ഷേപമുണ്ട്. മകനെതിരായ അഴിമതി ആരോപണം തള്ളി അദ്ദേഹം രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ആരോപണങ്ങള്‍ക്കു പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരാണ്. സിപിഎമ്മിന്റെ തടവറയിലാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറ‍ഞ്ഞിരുന്നു.

പോലീസ് റിപ്പോർട്ടിൽ അതൃപ്തി

പോലീസ് റിപ്പോർട്ടിൽ അതൃപ്തി

എൽദോ എബ്രഹാം എംഎൽഎയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന റിപ്പോർട്ടാണ് പോലീസ് നൽകുന്നത്. അന്വേഷണം അട്ടിമരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നതെന്ന് സിപിഐ എറണാകുളം ജില്ല സെക്രട്ടരി പി രാജു പറഞ്ഞു. പോലീസ് മനപൂർവ്വം ഉണ്ടാക്കിയ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. കലക്ടറുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷിക്കുന്ന വിഷയത്തിൽ പോലീസ് റിപ്പോർട്ട് നൽകിയതിൽ സിപിഐ അതൃപ്തി അറിയിക്കുകയും ചെയ്തു.

English summary
Alappuzha poster controversy; Three were Three were expelled from CPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X