Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളക്കെട്ട് രൂക്ഷം: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കുട്ടനാട് താലൂക്കിൽ വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം വെളളക്കെട്ട് രൂക്ഷമാണ്. താലൂക്കിലെ മിക്ക സ്കൂളുകളിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ (11/07/2023, ചൊവ്വാഴ്ച) കുട്ടനാട് താലൂക്കിൽ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ട്യൂഷൻ സെന്ററുകൾക്കും അംഗൺവാടികൾക്കും ഉൾപ്പെടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Rain

കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല.

കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശം ഉണ്ട്. 12-07-2023 മുതൽ 13-07-2023 വരെ കേരള കർണാടക തീരങ്ങൾ ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോ മീറ്റർ വരെയും വേ​ഗതയിൽ കാറ്റ് വീശാൻ സാധ്യത ഉണ്ട്. ഈ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്നാണ് നിർദ്ദേശം.

ജൂലായ് പത്താം തിയതി തെക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റർ വേ​ഗതിയിൽ കാറ്റ് വീശാൻ സാധ്യത ഉണ്ട്. അതേസമയം കാറ്റിന്റെ വേ​ഗത 55 കിലോ മീറ്റർ ആവാനും സാധ്യത ഉണ്ട്. കാലാവസ്ഥ മോശമാകാനും സാധ്യത.

പന്ത്രണ്ടാം തിയതി മധ്യ പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റർ വരെ വേ​ഗതയിൽ കാറ്റ് അടിക്കാനുള്ള സാധ്യതയുണ്ട്. ചില അവസരങ്ങളിൽ ഈ കാറ്റിന്റെ വേ​ഗത കൂടി 55 കിലോ മീറ്റർ വരെ വേ​ഗതയിൽ വീശിയടിക്കാൻ സാധ്യത ഉണ്ട്.
കാലവസ്ഥ മോശമായിരിക്കാനും സാധ്യതയുണ്ട്. ഈ തിയതികളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് അറിയിപ്പ്.

അതേസമയം ഉത്തരേന്ത്യയിൽ മഴ ശക്തമായ മഴ തുടരുകയാണ്. ശനി, ഞായർ ദിവസങ്ങളിൽ പെയ്ത മഴയിൽ കനത്ത നഷ്ടമാണ് ഉണ്ടായത്. 24 മണിക്കൂറിനുള്ളിൽ 153 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, രാജസ്ഥാൻ, പ‍ഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ മഴ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+