ട്രെയിൻ കടന്നുപോയപ്പോൾ ശക്തമായ കാറ്റ്; റെയിൽവേ പാളത്തിന് സമീപത്തുകൂടി നടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു
കരുവാറ്റ∙ റെയിൽവേ പാളത്തിന് സമീപത്തുകൂടി നടക്കുകയായിരുന്ന കർഷകത്തൊഴിലാളി മരിച്ചു. കുമാരപുരം പൂത്തൻപുരയിൽ ചന്ദ്രിക (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കരുവാറ്റയിൽ ആണ് അപകടം. ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റിൽ നിലതെറ്റി ചന്ദ്രിക വീഴുകയായിരുന്നു.
കരുവാറ്റ ഇഴവൻകേരി പാടശേഖരത്തിൽ കള പറിക്കാൻ പോയതായിരുന്നു ചന്ദ്രിക. അപ്പോഴാണ് അപകടം സംഭവിച്ചത്. ട്രെയിൻ വരുന്നതു കണ്ട് ഇവരുടെ കൂടെ ഉണ്ടായിരുന്നവർ താഴേയ്ക്ക് ഇറങ്ങി നിന്നിരുന്നു. പക്ഷേ ചന്ദ്രിക സമീപത്തെ തൂണിൽ പിടിച്ചു നിൽക്കുകയായിന്നു.

ട്രെയിൻ കടന്നു പോയ ശേഷം നോക്കിയപ്പോഴായിരുന്നു പാളത്തിനു സമീപം മുറിവേറ്റ നിലയിൽ കിടക്കുന്ന ചന്ദ്രികയെ കണ്ടതെന്ന് കൂടെ ഉണ്ടായിരുന്നവർ പോലീസിനു മൊഴി നൽകിയ.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
ഭർത്താവ്: പരേതനായ സദാനന്ദൻ. മകൾ: ഉഷ. മരുമകൻ: വിജയൻ.












Click it and Unblock the Notifications