ആ 10 ലക്ഷം രൂപ ആലപ്പുഴ സ്വദേശിനിക്ക്..!! ലക്കി ബില്‍ നറുക്കെടുപ്പ് വിജയി ഇവരാണ്
ആലപ്പുഴ: നികുതി വെട്ടിപ്പ് തടഞ്ഞ് ബില്ലുകള്‍ ചോദിച്ചു വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന ജി എസ് ടി വകുപ്പ് ഒരുക്കിയ പദ്ധതിയാണ് ലക്കി ബില്‍ നറുക്കെടുപ്പ്. പ്രഖ്യാപനം തൊട്ടേ ഹിറ്റായ പദ്ധതിയിലെ ഏറ്റവും പുതിയ പ്രതിമാസ നറുക്കെടുപ്പ് വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ലക്കി ബില്ലിലെ ഒന്നാം സമ്മാനം പത്ത് ലക്ഷം രൂപ ആണ്. ലക്കി ബില്‍ ആപ്പ് സമ്മാന പദ്ധതിയുടെ പ്രതിമാസ നറുക്കെടുപ്പില്‍ ആലപ്പുഴ സ്വദേശിനി ആണ് വിജയിയായത്.
ആലപ്പുഴ ജില്ലയിലെ പഴവീട് സ്വദേശിനി സുനിത ശേഖറിനാണ് ഒന്നാം സമ്മാനമായ പത്ത് ലക്ഷം രൂപ ലഭിക്കുക. രണ്ടാം സമ്മാനമായ രണ്ട് ലക്ഷം രൂപ അഞ്ച് പേര്‍ക്ക് വീതം ലഭിക്കും. മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ അഞ്ച് പേര്‍ക്ക് വീതവും ലഭിക്കും. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സംസ്ഥാന ജി എസ് ടി വകുപ്പ് ലക്കി ബില്‍ പദ്ധതി ആരംഭിക്കുന്നത്.

നമ്മള്‍ എവിടെ നിന്നെങ്കിലും സാധനങ്ങള്‍ വാങ്ങുമ്പോഴോ, ആഹാരം കഴിക്കുമ്പോഴോ, റൂം വാടക നല്‍കുമ്പോഴോ, സേവനങ്ങള്‍ സ്വീകരിക്കുമ്പോഴോ തുടങ്ങിയ ഏത് സാഹചര്യത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ബില്ലുകള്‍ ലക്കി ബില്‍ ആപ്പില്‍ അപ് ലോഡ് ചെയ്യാം.

ഇതുവഴി ഉപഭോക്താക്കള്‍ നറുക്കെടുപ്പിലൂടെ സമ്മാനത്തിന് അര്‍ഹരാകുന്ന പദ്ധതിയാണ് ലക്കി ബില്‍ പദ്ധതി. ലക്കി ബില്‍ മൊബൈല്‍ ആപ്പ് മുഖേനയാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ഒരു ബില്‍ അപ്ലോഡ് ചെയ്താല്‍ അത് അന്നേ ദിവസത്തെ പ്രതിദിന നറുക്കെടുപ്പിലും പ്രതിവാരം, പ്രതിമാസം ബംബര്‍ എന്നീ നറുക്കെടുപ്പുകളിലും പരിഗണിക്കപ്പെടുന്നതായിരിക്കും. ജി എസ് ടി രജിസ്‌ട്രേഷന്‍ ഉള്ള ബില്ലുകള്‍ മാത്രമാണ് നറുക്കെടുപ്പിന് പരിഗണിക്കുക.

കിളിമാനൂര്‍ സ്വദേശി സുനില്‍ കുമാറിനാണ് ആദ്യ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചിരുന്നത്. തിരുവനന്തപുരത്തെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്നു ഷോപ്പിംഗ് നടത്തിയതിന്റെ ബില്‍ ആണ് ലക്കി ആപ്പില്‍ സുനില്‍ കുമാര്‍ അപ്ലോഡ് ചെയ്തിരുന്നത്.

Click it and Unblock the Notifications