• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഒരുവന്‍ കഴുത്തിന് കുത്തി പിടിക്കുന്നു;ബിഗ് ബോസില്‍ രജത് കുമാറിനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം'

 • By Desk
cmsvideo
  alleppey ashraf seek help from human rights commission for rajit kumar | Oneindia Malayalam

  തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ ഷോയായ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായ ഡോ രജത് കുമാറിനെതിരെ മനുഷ്യത്വ രഹിതമായ പെരുമാറ്റമാണ് നടക്കുന്നതെന്ന് ആരോപണവുമായി സംവിധായകനും നടനുമായ ആലപ്പി അഷറഫ്. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതായി അഷറഫ് പറഞ്ഞു.

  ടിക് ടോക് താരവും മറ്റൊരു മത്സരാര്‍ത്ഥിയുമായ ഫുക്രു രജിത് കുമാറിനെ കൈയ്യേറ്റം ചെയ്യുന്ന എപ്പിസോഡിന്‍റെ പ്രമോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവുമായി പരാതിയുമായി ആലപ്പ് അഷ്റഫ് രംഗത്തെത്തിയത്.

   ഫേസ്ബുക്കിലൂടെ

  ഫേസ്ബുക്കിലൂടെ

  പരിപാടിയില്‍ മുതിര്‍ന്ന മത്സരാര്‍ത്ഥിയായ രജത് കുമാറിനെ സഹജീവിയാണെന്ന് പോലും പരിഗണിക്കാതെ കൈയ്യേറ്റം ചെയ്യുകയാണെന്നാണ് ആലപ്പി അഷറഫ് ആരോപിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയുടെ പകര്‍പ്പും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് വായിക്കാം-

   മനുഷ്യവകാശ ലംഘനങ്ങളാണ്

  മനുഷ്യവകാശ ലംഘനങ്ങളാണ്

  Sir,Asianet മലയാളം ചാനലിൽ രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യുന്ന BIG BOSS 2 എന്ന 16 പേരുമായ് തുടങ്ങിയ പരിപാടിയിൽ അതിലെ ഏറ്റവും മുതിർന്ന വ്യക്തി Dr.Rajith kumar എന്ന കോളേജ് അദ്ധ്യാപകനെതിരെ നീതിക്ക് നിരക്കാത്ത, സഹജീവി പരിഗണനപോലുമില്ലാത്ത മനുഷ്യത്വരഹിതമായ, പെരുമാറ്റവും അദ്ദേഹത്തിന്റെ നേരെ നടത്തുന്ന കൈയ്യേറ്റവും തീർച്ചയായും മനുഷ്യവകാശ ലംഘനങ്ങളാണ്,

   കുഷ്ഠരോഗിയുടെ മനസാണ് എന്ന്

  കുഷ്ഠരോഗിയുടെ മനസാണ് എന്ന്

  ഈ വിഷയത്തിൽ മലയാളികളായ പൊതു സമൂഹത്തിനുള്ള കടുത്ത എതിർപ്പ് സോഷ്യൽ മീഡിയായിലൂടെ തന്നെ കാണാവുന്നതാണ് സർ.ആദരണീയനായ ഒരു കോളേജ് അധ്യാപകനെ ,പന്നീ, പട്ടി തീട്ടം, കരണക്കുറ്റി അടിച്ച് പൊട്ടിക്കുണമെന്നും,കളളൻ ,വൃത്തികെട്ടവൻ, മൈ...., മാത്രമല്ല കുഷ്ഠരോഗിയുടെ മനസാണ് എന്നും.. സർ ഒരു രോഗം ബാധിച്ച രോഗികളെ അപമാനിക്കുന്നതു കൂടിയല്ലേ ഈ കമന്റ്.

   മകന്റ പ്രായം പോലുമില്ലാത്ത ഒരുവൻ

  മകന്റ പ്രായം പോലുമില്ലാത്ത ഒരുവൻ

  അയാളെ കുളത്തിലേക്ക് തള്ളിയിടണമെന്നു നിർദ്ദേശങ്ങൾ കൊടുക്കുന്നു , അദ്ദേഹത്തിന് നേരെ ഭക്ഷണമെടുത്തെറിയുക,

  ഇവിടെയിട്ട് തീർത്തിട്ട് പോകുമെന്നും, കൂടാതെ അദ്ദേഹത്തെ കഴുത്തിന് കുത്തിപ്പിടിക്കുന്ന മകന്റ പ്രായം പോലുമില്ലാത്ത ഒരുവൻ.

   ക്രൂരമായി

  ക്രൂരമായി

  സർ, ഇവിടെ ഒരു മുതിർന്ന പൗരനെ രാജ്യം ആദരിക്കുന്ന ഒരു അദ്ധ്യാപകനെ ഇത്രയും ക്രൂരമായ്, മനുഷ്യത്ത രഹിതമായ്, കടുത്ത മനുഷ്യവകാശ ലംഘനമാണ് BIG BOSS 2 ൽ ശ്രീ രജിത് കുമാറിന് എതിരെ നടക്കുന്നത്,

   നിയമനടപടി

  നിയമനടപടി

  സർ, ഇത്തരം പരിപാടികൾ പൊത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നല്കാൻ മാത്രമേ ഉതകൂ, ആയതിനാൽ കമ്മീഷൻ അടിയന്തിരമായ് ഇടപെട്ട് എപ്പിസോട് കൾ പരിശോധിച്ച്‌, മനുഷ്യവകാശ ലംലനം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണമെന്നു ,ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ അപേക്ഷിക്കുന്നു, എന്നാണ് പോസ്റ്റ്.

   പ്രതികരണം

  പ്രതികരണം

  നിരവധി പേരാണ് പോസ്റ്റിന് കീഴെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'ഇത് ചെയ്ത ആളെ ആ കൊട്ടാരത്തിൽ നിന്നും പുറത്തിറക്കി നിയമത്തിനു മുന്നിൽ ഹാജരാക്കണം എന്ന് അപേക്ഷിക്കുന്നു. ഈ ബിഗ് ബോസ് house നിയമത്തിനു അപ്രാപ്യമെന്നുള്ള ഒരു പ്രതീതി കഴിഞ്ഞ തവണ സാബുവിന്റെയ് കേസിൽ ഉണ്ടായതു ഇനിയെങ്കിലും തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു', എന്നായിരുന്നു ഒരാളുടെ പ്രതികരണം.

   അംഗീകരിക്കാന്‍ കഴിയില്ല

  അംഗീകരിക്കാന്‍ കഴിയില്ല

  ആവിഷ്കാര സ്വാതന്ത്ര്യ ത്തിന്റെ പേരിൽഏന്തു തെമ്മാടിത്തരവും കാണിക്കുന്നത് അനുവദിച്ചു കൊടുക്കുന്നത് അംഗീകരിക്കാം കഴിയില്ലെന്നായിരുന്നു മറ്റൊരു കമന്‍റ്. അതേസമയം ഇതുവെറും ഗെയിം മാത്രമാണെന്നും ചിലര്‍ കുറിച്ചു. ഇതൊരു കളിയാണ്, കാശിനു വേണ്ടിയുള്ള കളി.മുതിർന്ന സിനിമ പ്രവർത്തകനായ തങ്ങൾക്കും അത് നന്നായി അറിയാം, സമൂഹത്തിൽ വിലയും നിലയുമുള്ള ആളാണെങ്കിൽ ഇതുപോലൊരു പരിപാടിയിൽ പങ്കെടുക്കാൻ പോകരുതായിരുന്നു. പോയസ്ഥിതിക്ക്‌ നന്നായി ജോലി ചെയ്തു ഒന്നാനായി വരുക. ഡോക്ടർ ഒന്നാമനാകുമെന്നു വിശ്വസിക്കുന്നു, എന്നായിരുന്നു മറ്റൊരു കമന്‍റ്.

  ഫേസ്ബുക്ക് പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

  English summary
  Alappy Asharaf's about rajath Kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X