കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇനിയും വൈകരുതേ ലാലേ.... തിരുത്തിയില്ലങ്കിൽ വല്യ വിപത്തിലേക്കാവും എത്തുക'

  • By Desk
Google Oneindia Malayalam News

കൊച്ചി: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ പുലര്‍ത്തുന്ന മൗനത്തിനെതിരെ സംവിധായകന്‍ കമല്‍ രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന തലമുറയുടെ നിശബ്ദത തന്നെ അത്ഭുതപ്പെടുത്തിയെന്നും വിഷയത്തിന്‍റെ ഗൗരവം മനസിലാക്കാത്തവര്‍ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നുമായിരുന്നു കമല്‍ ചോദിച്ചത്.

ഇപ്പോഴിതാ വിഷയത്തില്‍മൗനം തുടരുന്ന നടന്‍ മോഹന്‍ലാലിന് തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ മോഹന്‍ലാല്‍ പ്രതികരിക്കണമെന്ന് ആലപ്പി അഷറഫ് ആവശ്യപ്പെട്ടു. കത്തിന്‍റെ പൂര്‍ണരൂപം വായിക്കാം

 വൈകരുതേ ലാലേ....

വൈകരുതേ ലാലേ...."

പ്രിയ മോഹൻലാലിന് ഒരു തുറന്ന കത്ത്.. പ്രിയ മോഹൻലാൽ ..ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനത ഇന്നിപ്പോൾ നേരിടുന്ന നിർണായക നിമിഷങ്ങളിൽ ....സ്നേഹത്തിലും ബഹുമാനത്തിലും ഉന്നിക്കൊണ്ടുള്ള ഒരു ആവശ്യപ്പെടലാണ് ," ബഹുസ്വരതയുടെ വക്താവാകാൻ ഇനിയും വൈകരുതേ ലാലേ...."

 നീരസമരുത്

നീരസമരുത്

പ്രതികരണം പ്രസക്തമാകണമെങ്കിൽ അത് കാലാന്സ്രതവും കാലോചിതവുമായിരിക്കണം.തുറന്നു പറയുമ്പോൾ നീരസമരുത്... മോഹൻലാൽ എന്ന സൂര്യകിരണത്തെ ചില കാർമേഘങ്ങൾ മറക്കുന്നുണ്ടോ എന്നു സംശയിച്ചു പോകുന്നു. പക്ഷേ മോഹൻലാൽ എന്ന മനുഷ്യ സ്നേഹിയെ ഒരു മഴമേഘത്തിനും ആ പ്രതിഭയുടെ പ്രകാശത്തെ തടയനാവില്ല എന്നു വിശ്വസിക്കാനാണ് ഇഷ്ടം..

 ആശിച്ചുപോകുന്നു

ആശിച്ചുപോകുന്നു

ബഹുഭുരിപക്ഷം ജനത ഇന്നു നേരിടുന്ന ഈ അപകടാവസ്ഥയിൽ നമ്മെ നയിക്കാൻ, അനീതിക്കെതിരെ ശബ്ദമുയർത്തി പ്രതികരിക്കാൻ ഞങ്ങളുടെ സ്വന്തം മോഹൻലാൽ കൂടി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നു ഞങ്ങൾ ആശിച്ചുപോകുന്നു..

 ബ്ലോഗ് എഴുതിയ ആളല്ലേ

ബ്ലോഗ് എഴുതിയ ആളല്ലേ

അങ്ങു ഇതിന് മുൻപ് പല പല പൊതുകാര്യങ്ങളിലും അഭിപ്രായ പ്രകടനങ്ങളും ബ്ലോഗ്കൾ എഴുതുകയും ചെയ്തിട്ടുള്ളതല്ലേ.. ഇപ്പോൾ ഈ അവസരത്തിൽ ആശങ്കയിലും ഭയത്തിലും നിരാശയിലും വേദനയിലും കഴിയുന്ന , അങ്ങയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ജനതയെ അങ്ങു മറക്കാൻ പാടില്ല എന്നു പറഞ്ഞാൽ അത് തെറ്റാകുമോ ?

 ഉത്തരവാദിത്വം ഇല്ലേ

ഉത്തരവാദിത്വം ഇല്ലേ

ഒരു ജനതയെ ഹിന്ദു എന്ന പേരിലും കൃസ്ത്യനി എന്ന പേരിലും മുസ്ലിമെന്ന പേരിലും വെട്ടി മുറിക്കുന്ന ഈ പൗരത്വ ബില്ലിനെതിരെ പ്രതികരിക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം ഒരു കലാകാരനെന്ന നിലക്ക് അങ്ങേക്കില്ലേ..?

 ആർക്കാണ് ഗുണം ചെയ്യുക

ആർക്കാണ് ഗുണം ചെയ്യുക

ലാലേ..വൈകിയെത്തുന്ന നീതി ആർക്കാണ് ഗുണം ചെയ്യുക..?എന്ത് കൊണ്ടാണിത് പറയുന്നതെന്നു വിശദീകരിക്കേണ്ടതില്ലല്ലോ.മത സ്വതന്ത്ര്യവും മതസൗഹാർദ്ദതയും നിലനിന്നിരുന്ന നമ്മുടെ നാട് ഇന്നിപ്പോൾ ,ലോകജനതയുടെ മുൻപിൽ നാണംകെട്ടു് നിലക്കുകയാണ്, ഇപ്പോൾ തിരുത്തിയില്ലങ്കിൽ ഒരു പക്ഷേ ഇത്
ഒരു ജനതയെ വല്യ വിപത്ത്കളിലേക്കായിരിക്കും കൊണ്ടെത്തിക്കുക.

 വൈകരുതേ എന്നു മാത്രം

വൈകരുതേ എന്നു മാത്രം

എന്നും ചലച്ചിത്രങ്ങളിലൂടെയും സ്വന്തം അഭിപ്രായപ്രകടനങ്ങളിലൂടെയും മലയാളികൾക്കിടയിൽ ഒരു തിരുത്തൽ ശക്തിയായ മോഹൻലാൽ , അങ്ങയോട് സ്നേഹപൂർവ്വം ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ... ഈ അധർമ്മത്തിനും, അനീതികൾക്കെതിരെയും ഒരു തിരുത്തലിന്റെ തിരി തെളിയിക്കാൻ ഇനി വൈകരുതേ എന്നു മാത്രം പറഞ്ഞു നിർത്തട്ടെ...സ്നേഹപൂർവ്വം അങ്ങയുടെ സ്വന്തം
ആലപ്പി അഷറഫ്

English summary
Alappy asharaf's open letter to Mohan lal about CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X