Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസില്‍ രക്തസാക്ഷിയുണ്ട്... അയാള്‍ക്ക് വധ ഭീഷണി, താനും സുരക്ഷിതനല്ല...

സംവിധായകന്‍ ആലപ്പി അഷ്റഫാണ് ഇക്കാര്യം പറഞ്ഞത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിനെതിരേ ചാനല്‍ ചര്‍ച്ചകളിലും മറ്റും നിരന്തരം അഭിപ്രായ പ്രകടനം നടത്തുന്നവര്‍ക്കു ഭീഷണിയുണ്ടെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞു. മനോരമ ന്യൂസിന്റെ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പടുത്തിയത്.

നേരത്തേ കേസുമായി ബന്ധപ്പെട്ടു അന്വേഷണസംഘം ആലപ്പി അഷ്‌റഫിനെയും ചോദ്യം ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അന്വേഷണസംഘം അദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്തിയത്.

നോട്ടീസ് ബോര്‍ഡില്‍ ഇടേണ്ടിവരും

നോട്ടീസ് ബോര്‍ഡില്‍ ഇടേണ്ടിവരും

അങ്കമാലി എറണാകുളം ഷട്ടില്‍ സര്‍വീസ് അഞ്ചാം വാരത്തിലേക്ക് കടന്നു കഴിഞ്ഞതായി ആലപ്പി അഷ്‌റഫ് പരിഹസിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ ഇനി സ്വീകരിക്കില്ലെന്ന് നോട്ടീസ് ബോര്‍ഡില്‍ ഇടേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സാഹചര്യത്തില്‍ മാറ്റം വന്നു

സാഹചര്യത്തില്‍ മാറ്റം വന്നു

നടിയെ ആക്രമിച്ച കേസില്‍ സാഹചര്യം ഇപ്പോഴും പഴയതു തന്നെയാണെന്ന് പറയാന്‍ സാധിക്കില്ല. കാരണം നിരവധി സംഭവവികാസങ്ങളാണ് അടുത്തിടെ ഉണ്ടായത്.

പല്ലിശേരിക്ക് വധഭീഷണി

പല്ലിശേരിക്ക് വധഭീഷണി

സിനിമാ മംഗളം വാരികയിലൂടെ ദിലീപിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്‍ പല്ലിശേരിക്കു വധഭീഷണിയുണ്ട്. ഒക്ടോബര്‍ രണ്ടിന് അദ്ദേഹത്തെ വധിക്കുമെന്നാണ് ഭീഷണിയെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.

നായയെ കൊന്നു

നായയെ കൊന്നു

ചര്‍ച്ചകളില്‍ ദിലീപിനെ വിമര്‍ശിക്കാറുള്ള സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വീട്ടിലും അക്രമസംഭവം അരങ്ങേറിയിരുന്നു. വീടിന്റെ മതില്‍ ചാടിക്കടന്ന അക്രമികള്‍ വിദേശ നായയെ ഇരുമ്പു വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയതായും ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാട്ടി.

ആദ്യത്തെ രക്തസാക്ഷി

ആദ്യത്തെ രക്തസാക്ഷി

ഈ കേസിലെ ആദ്യത്തെ രക്തസാക്ഷിയാണ് കൊലപ്പെട്ട ആ നായ. ഒന്നുമറിയാത്ത ആ പാവം മൃഗത്തെയാണ് അവര്‍ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 എനിക്കും ഭീഷണി

എനിക്കും ഭീഷണി

തനിക്കും പലരില്‍ നിന്നും ഭീഷണിയുണ്ടെന്ന് ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തി. പിന്നില്‍ ആരാണെന്ന് പക്ഷെ അദ്ദേഹം വെളിപ്പെടുത്തിയില്ല.

കോടതികളില്‍ മാറി, മാറി...

കോടതികളില്‍ മാറി, മാറി...

കേസില്‍ ജയിലിലായ ശേഷം ദിലീപ് അഭിഭാഷകരെ മാറ്റിക്കൊണ്ടിരിക്കുകയാണ്. കോടതികളില്‍ അവര്‍ മാറി മാറിപ്പോവുന്നു. ബെഞ്ച് മാറ്റിക്കിട്ടുമോയെന്നും നോക്കുന്നുണ്ടെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+