കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ഇബിയില്‍ നിന്നും പണം അടിച്ചു മാറ്റിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി

ആലപ്പുഴ കെഎസ്ഇബി യില്‍ നിന്നും പണം മോഷ്ടിച്ച കള്ളന് കിട്ടിയത് എട്ടിന്റെ പണി.

Google Oneindia Malayalam News

ആലപ്പുഴ : ആലപ്പുഴ കെഎസ്ഇബി യില്‍ നിന്നും പണം മോഷ്ടിച്ച കള്ളന് കിട്ടിയത് എട്ടിന്റെ പണി. കിട്ടിയ പണം എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് കള്ളന്‍. കിട്ടിയ പണം കൊണ്ട് സുഖമായി കഴിയാന്‍ എന്തായാലും പറ്റില്ല. എടത്വ കെഎസ്ഇബി ഓഫീസിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയാണ് കള്ളന്‍ അടിച്ചു മാറ്റിയത്. ജോലിത്തിരക്കിനിടയില്‍ 500,1000 രൂപ നിരോധിച്ചതൊന്നും ആശാന്‍ അറിഞ്ഞിട്ടുണ്ടാവില്ല. എന്തായാലും കിട്ടിയത് ഒന്നൊന്നര പണി ആയിപ്പോയി. കിട്ടിയതില്‍ മുഴുവനും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ്. മാറിയെടുക്കാന്‍ കഷ്ടപ്പെടും. നോട്ടുകള്‍ മാറിയെടുക്കാന്‍ കടമ്പകളേറെയാണ് താനും.

ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് ശേഷമുള്ള കളക്ഷന്‍ തുകയാണ് മോഷ്ടിക്കപ്പെട്ടത്. മുറികളുടെ പൂട്ട് മുറിച്ചു മാറ്റിയ നിലയിലും ലോക്കര്‍ തോക്കോലുപയോഗിച്ച തുറന്ന നിലയിലുമാണ് കാണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Thief

വൈകുന്നേരം ജോലി കഴിഞ്ഞ് പോകുന്ന ജീവനക്കാര്‍ കൗണ്ടറിലെ പണം എണ്ണി തിട്ടപ്പെടുത്തി സേഫില്‍ പൂട്ടി താക്കോല്‍ മുറിയിലെ മേശക്കുള്ളിലാണ് സൂക്ഷിക്കുന്നത്. രാത്രിയില്‍ നാലോളം ജീവനക്കാര്‍ കൗണ്ടറിന് സമീപത്തെ മുറിയില്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ അഞ്ചിന് ചായ കുടിക്കാനായി പുറത്തിറങ്ങിയ ജീവനക്കാരാണ് മുറി തുറന്നു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.

English summary
Edathua kseb lost one lakh by a theft held on tuesday evening. the notes includes 500, 1000 tht is already banned yesterday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X