കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലത്തൂര്‍ എസ്റ്റേറ്റ് ഇനി മുതല്‍ സര്‍ക്കാര്‍ ഭൂമി: ജില്ലാ കളക്ടര്‍ ഉത്തറവിറക്കി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മാനന്തവാടി താലൂക്കിലെ കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉത്തരവിറക്കി. ഏറെക്കാലം നീണ്ടു നിന്ന നിയമ നടപടികള്‍ക്കൊടുവില്‍ 211 ഏക്കര്‍ വിസ്തൃതിയുള്ള എസ്റ്റേറ്റ് അന്യം നില്‍പ്പും കണ്ടുകെട്ടലും നിയപ്രകാരമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ബ്രിട്ടീഷ് പൗരനായിരുന്ന എഡ്വിന്‍ ജുബര്‍ട്ട് വാന്‍ ഇംഗന്‍ കൈവശം വെച്ച് പരിപാലിച്ചതായിരുന്നു ഈ എസ്റ്റേറ്റ്.

അദ്ദേഹത്തിന്റെ സഹോദരങ്ങളായ ഒലിവര്‍ ഫിനൈസ് മോറിസ്, ജോണ്‍ ഡേ വൈറ്റ് ഇംഗന്‍ എന്നിവര്‍ക്ക് കൂടി അവകാശപ്പെട്ട എസ്റ്റേറ്റില്‍ മോറിസിന്റെ ഓഹരി മറ്റ് ഇരുവര്‍ക്കും കൈമാറിയിരുന്നു. പിന്നീട് ജോണ്‍ മരണപ്പെട്ട ശേഷം എസ്റ്റേറ്റ് മുഴുവനായും എഡ്വിന്റെ ഉടമ സ്ഥതയിലാവുകയായിരുന്നു.എഡ്വിന്‍ ജുബര്‍ട്ട് വാനിന്റെ മരണത്തിനുശേഷം ഈ എസ്റ്റേറ്റില്‍ അന്യം നില്‍പ്പ് നടപടികള്‍ തുടങ്ങുകയായിരുന്നു. അതേ തുടര്‍ന്ന് സര്‍ക്കാര്‍ ഗസറ്റില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം അവകാശവാദവുമായി മൈസൂര്‍ സ്വദേശിയായ മൈക്കല്‍ ഫ്ളോയിഡ് ഈശ്വര്‍, ബ്രിട്ടീഷ് വനിതയായ മെറ്റില്‍ഡ റോസാമണ്ട് ഗിഫോര്‍ഡ് എന്നിവര്‍ ജില്ലാ കളക്ടര്‍ക്ക് മുമ്പില്‍ ഹാജരായി തെളിവുകള്‍ നല്‍കി. പിന്നീട് ഇവര്‍ ഹൈക്കോടതിയെയും സമീപിച്ചു.

alathurestate

എന്നാല്‍ കോടതി ജില്ലാ കളക്ടര്‍ സ്വീകരിച്ച നടപടികളെ ശരിവെക്കുകയായിരുന്നു. ദത്തെടുപ്പ് നിയമങ്ങളടക്കം വിശദമായി പരിശോധിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിയിലേക്ക് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. ജുബര്‍ട്ട് വാന്‍ ഇംഗന്റെ മരണത്തിനുശേഷം എസ്റ്റേറ്റിന് അനന്തരവകാശികള്‍ ഇല്ലെന്ന കണ്ടെത്തലാണ് സര്‍ക്കാരിനെ ഭൂമി ഏറ്റെക്കുന്നതിലേക്ക് എത്തിച്ചത്. ഡച്ച് പൗരന്‍ ജുവര്‍ട്ട് വാനിംഗന്റെ ഉടമസ്ഥതയിലായിരുന്ന എസ്‌റ്റേറ്റ് വളര്‍ത്തുപുത്രനെന്ന് അവകാശപ്പെട്ട് രംഗത്തു വന്ന ഈശ്വറിന്റെ കൈവശമായിരുന്നു. ഇയാള്‍ ബംഗളൂരു സ്വദേശിയാണ്. ജുവര്‍ട്ട് വാനിംഗനുമായി മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിന് രക്തബന്ധമില്ല.

അനന്തരാവകാശികളില്ലാത്ത വിദേശപൗരന്റെ സ്വത്ത് അയാളുടെ കാലശേഷം സംസ്ഥാന സര്‍ക്കാരിലേക്കാണ് നിയമപ്രകാരം വന്നുചേരേണ്ടത്. എസ്ചിറ്റ് ആന്‍ഡ് ഫോര്‍ ഫീച്ചര്‍ ആക്ട് പ്രകാരം ജില്ലാ കലക്ടര്‍ക്കാണ് ഇത്തരം ഭൂമി ഏറ്റെടുക്കാന്‍ അധികാരമുള്ളത്. ഇതുപ്രകാരം 212.5 ഏക്കര്‍ വരുന്ന ആലത്തൂര്‍ എസ്‌റ്റേറ്റ് ഉടന്‍ ഏറ്റെടുത്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശത്തെതുടര്‍ന്ന് നടപടികള്‍ ശക്തമാക്കിയിരുന്നു. 2017 ജനുവരി 27നാണ് ജില്ലാ കലക്ടര്‍ ഭൂമി ഏറ്റെടുക്കാനാവിശ്യമായ നടപടിയുമായി ബന്ധപ്പെട്ട് തൃശ്ശിലേരി വില്ലേജില്‍ നോട്ടീസ് പതിച്ചത്.

ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാതിരിക്കാന്‍ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അവ ബോധിപ്പിക്കാന്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റിന് ആറ് മാസത്തെ സമയം നല്‍കിയിരുന്നു. ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി നിരവധി തവണ റവന്യൂ വകുപ്പ് വിചാരണ നടത്തിയിരുന്നു. ഈ സമയത്തൊന്നും മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിന് തന്റെ വാദം തെളിയിക്കാന്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. ആലത്തൂര്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് 27-06-2017 ന് പൊതുപ്രവര്‍ത്തകനായ കാട്ടിക്കുളം ചേലൂര്‍ പൂത്തറയില്‍ ബെന്നി വര്‍ഗ്ഗീസ് റവന്യൂ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

തുടര്‍ന്ന് എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികള്‍ വയനാട് ജില്ലാ കലക്ടറുടെ അധികാര പരിധിയിലാണന്നും വിചാരണ നടക്കുന്നുവെന്നുമാണ് ബെന്നി വര്‍ഗ്ഗീസിന് ലഭിച്ച മറുപടി. വിചാരണ തീരും മുറയ്ക്ക് കലക്ടറുടെ റിപ്പോര്‍ട്ട് ലാന്റ് റവന്യൂ കമ്മീഷണര്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പിക്കുമെന്നും മറുപടിയില്‍ പറയുന്നുണ്ട്. ആലത്തൂര്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യമുയര്‍ന്നതിനിടക്ക് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇവിടെ നിന്ന് ലോഡു കണക്കിന് മരങ്ങള്‍ മുറിച്ചു കടത്തിയിരുന്നു. വീണ്ടും 870 ല്‍ പരം മരങ്ങള്‍ മുറിച്ച് കടത്താന്‍ നീക്കം നടന്നപ്പോള്‍ ബെന്നി വര്‍ഗ്ഗീസ് കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആ നീക്കം നിലക്കുകയായിരുന്നു. ഇങ്ങനെ നിരവധി നിയമപോരാട്ടങ്ങള്‍ നടത്ത ഭൂമിയാണ് ഒടുവില്‍ ജില്ലാകലക്ടറുടെ നടപടിയിലൂടെ സര്‍ക്കാര്‍ ഭൂമിയായിരിക്കുന്നത്.

ക്യാപ്ഷന്‍

1.ആലത്തൂര്‍ എസ്റ്റേറ്റ്

2.മരം മുറിക്കുന്നതിനായി ആലത്തൂര്‍ എസ്‌റ്റേറ്റില്‍ മരങ്ങള്‍ക്ക് നമ്പറിട്ട നിലയില്‍ (ഫയല്‍ചിത്രം)

English summary
manathavadi alathur estate was undertaken by government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X