കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുണ്ടിന്‍റെ കരയെങ്കിലും നോക്കു, സെല്‍ഫി എടുത്ത ആളെയും വെട്ടിമാറ്റി, അനില്‍ അക്കരക്കെതിരെ പ്രസേനന്‍

Google Oneindia Malayalam News

തൃശൂര്‍: ആലത്തൂരില്‍ തിരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം നേതാവുമായ കെഡി പ്രസേനന് കൈയിന് പരിക്കേറ്റതായി വാര്‍ത്തയുണ്ടായിരുന്നു. ആം റസ്റ്റ് പൗച്ച് ഉപയോഗിച്ചായിരുന്നു കെഡി പ്രസേനന്‍ പിന്നീട് പൊതുയോഗത്തില്‍ പങ്കെടുത്തത്.

<strong> രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്‍റെ മകന്‍! പ്രതീക്ഷയാണ് രാഹുല്‍ </strong> രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്‍റെ മകന്‍! പ്രതീക്ഷയാണ് രാഹുല്‍

എന്നാല്‍ പ്രസേനന് പരിക്ക് പറ്റിയിട്ടില്ലെന്നും ഇത് വ്യാജമാണ് എന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരി എംഎല്‍എയുമായ അനില്‍ അക്കരെ ഉള്‍പ്പടേയുള്ളവരുടെ പ്രചരണം. പ്രസേനന്‍റെ രണ്ട് ഫോട്ടോകള്‍ വെച്ച് അനില്‍ അക്കരെ ഫേസ്ബുക്കുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് കെഡി പ്രസേനന്‍..

പരാതി

പരാതി

മൊബൈലിന്‍റെ ഫ്രണ്ട് ക്യാമറയിലും റിയർ ക്യാമറയിലും ഫോട്ടോ എടുക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും കോണ്‍ഗ്രസ് ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് കാട്ടിയാണ് പ്രസേനന്‍ പരാതി നല്‍കിയത്.

മുണ്ടിന്റെ കരയും

മുണ്ടിന്റെ കരയും

ചുരുങ്ങിയ പക്ഷം രണ്ട് ഫോട്ടോയിലുമുള്ള എന്റെ മുണ്ടിന്റെ കരയും ഷർട്ടിന്റെ പോക്കറ്റുമെങ്കിലും നോക്കാമായിരുന്നു. സെൽഫി ആണെന്ന് മനസ്സിലാവാതിരിക്കാൻ ഫോട്ടോ എടുത്ത ഓമനക്കുട്ടൻ മാഷെയും കട്ട് ചെയ്തു കളഞ്ഞല്ലോ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

യു ഡി എഫ് കേന്ദ്രം

യു ഡി എഫ് കേന്ദ്രം

രാവിലെ മുതൽ യു ഡി എഫ് കേന്ദ്രം പ്രചരിപ്പിക്കുന്ന എന്റെ രണ്ട് ഫോട്ടോകൾ അടങ്ങിയ ഫേസ് ബുക്ക് പോസ്റ്റിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് ഡി വൈ എസ് പിക്ക് പരാതി നൽകിയിട്ടുണ്ട്.

ഫ്രണ്ട് ക്യാമറയിലും റിയർ ക്യാമറയിലും

ഫ്രണ്ട് ക്യാമറയിലും റിയർ ക്യാമറയിലും

പോളിടെക്നിക്കിൽ പഠിക്കാത്തത് കൊണ്ടാവും കോൺഗ്രസ്സിന് യന്ത്രങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചൊന്നും വല്യ ധാരണയില്ലാത്തതെന്ന് തോന്നുന്നു. മൊബൈലിന്റെ ഫ്രണ്ട് ക്യാമറയിലും റിയർ ക്യാമറയിലും ഫോട്ടോ എടുക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസത്തെക്കുറിച്ചും അറിയില്ല പോലും

മാഷെയും കട്ട് ചെയ്തു

മാഷെയും കട്ട് ചെയ്തു

ചുരുങ്ങിയ പക്ഷം രണ്ട് ഫോട്ടോയിലുമുള്ള എന്റെ മുണ്ടിന്റെ കരയും ഷർട്ടിന്റെ പോക്കറ്റുമെങ്കിലും നോക്കാമായിരുന്നു . സെൽഫി ആണെന്ന് മനസ്സിലാവാതിരിക്കാൻ ഫോട്ടോ എടുത്ത ഓമനക്കുട്ടൻ മാഷെയും കട്ട് ചെയ്തു കളഞ്ഞല്ലോ

ജനകീയ പിന്തുണ

ജനകീയ പിന്തുണ

ഇതെല്ലാം ചെയ്ത് ആലത്തൂരിലെ ഇടത്പക്ഷ പ്രസ്ഥാനത്തിന്റെ ജനകീയ പിന്തുണ ഇല്ലാതാകുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇത് ആലത്തൂരാണ്. ആർ കെ യുടെ ആലത്തൂർ. ഇതൊന്നും ഇവിടെ നടക്കാൻ പോവുന്നില്ല. തെരഞ്ഞെടുപ്പൊക്കെ കഴിഞ്ഞില്ലേ ഇനിയെങ്കിലും രാഷ്ട്രീയം സംസാരിച്ചൂടെ കോൺഗ്രസ്സേ ?

അനില്‍ അക്കര

ഫേസ്ബുക്ക് പോസ്റ്റ്

കെ പ്രസേനന്‍

ഫേസ്ബുക്ക് പോസ്റ്റ്

<strong>ഇനി നാലാം അങ്കം; തിങ്കളാഴ്ച വോട്ടെടുപ്പ്, പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് 3 സംസ്ഥാനങ്ങളിൽ</strong>ഇനി നാലാം അങ്കം; തിങ്കളാഴ്ച വോട്ടെടുപ്പ്, പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് 3 സംസ്ഥാനങ്ങളിൽ

English summary
alathur mla- against congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X