കോട്ടയത്ത് നിന്നെത്തി ആലത്തൂർ കീഴടക്കി ബിജു, മണ്ഡലത്തിൽ എണ്ണം പറഞ്ഞ പ്രവർത്തനം, ലോക്സഭയിൽ രണ്ടാമൂഴം
സിപിഎമ്മിന്റെ യുവനേതാക്കളില്‍ ഒരാളായ പികെ ബിജു ആലത്തൂരില്‍ നിന്ന് രണ്ടാം തവണയാണ് ജയിച്ച് ലോക്‌സഭയിലേക്ക് എത്തിയത്. 2009ലും 2014ലും ആലത്തൂര്‍ ബിജുവിലൂടെ സിപിഎം നിലനിര്‍ത്തി. 2009ലെ ഭൂരിപക്ഷം ഇരട്ടിയാക്കിയാണ് ആലത്തൂരില്‍ 2014ലെ ബിജുവിന്റെ വിജയം. കാര്‍ഷിക വിഷയങ്ങള്‍ വലിയ തെരഞ്ഞെടുപ്പ് വിഷയമായി ഉന്നയിക്കപ്പെടാറുളള സംവരണ മണ്ഡലമായ ആലത്തൂരില്‍ മികച്ച പ്രവര്‍ത്തനം തന്നെ എംപിയെന്ന നിലയ്ക്ക് പികെ ബിജുവിന് കാഴ്ച വെയ്ക്കാന്‍ സാധിച്ചിട്ടുണ്ട് എന്ന് വേണം വിലയിരുത്താന്‍.
ഗ്രാമീണജനത്തിന്റെ വികസനത്തിന് വേണ്ടി എംപി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാന്‍ പികെ ബിജുവിന് സാധിച്ചിട്ടുണ്ട്. ആലത്തൂരിന്റെ അടിസ്ഥാന സൗകര്യ വിഷയങ്ങളിലും ആരോഗ്യ രംഗത്തും അടക്കം പ്രശംസ പിടിച്ച് പറ്റുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കാന്‍ എംപിക്കായി. ലോക്‌സഭയില്‍ വിവിധ വിഷയങ്ങളില്‍ പലതവണ ആലത്തൂര്‍ എംപി സാധാരണക്കാരന്റെ ശബ്ദമായി.

20.14 കോടി എംപി ഫണ്ടില്‍ നിന്നും പികെ ബിജു മണ്ഡലത്തിന് വേണ്ടി ഇതുവരെ ചെലവഴിച്ചിരിക്കുന്നത് 14.53 കോടി രൂപയാണ്. അതായത് എംപി ഫണ്ടിന്റെ 83.05 ശതമാനം ചെലവഴിക്കപ്പെട്ടിട്ടുണ്ട്. 5.13 കോടിയാണ് ചെലവഴിക്കാതെ ബാക്കി നില്‍ക്കുന്നത്. ലോക്‌സഭയില്‍ പികെ ബിജുവിന് 89 ശതമാനം ഹാജരുണ്ട്.
ലോക്‌സഭയില്‍ നടന്ന 303 ചര്‍ച്ചകളില്‍ പികെ ബിജു പങ്കാളിയായിട്ടുണ്ട്. 545 ചോദ്യങ്ങളാണ് എംപി സഭയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതുവരെ വ്യക്തിഗത ബില്ലുകളൊന്നും അവതരിപ്പിച്ചിട്ടില്ല. 44കാരനായ പികെ ബിജു മുന്‍ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് ആയിരുന്നു. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയംഗം എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു.












Click it and Unblock the Notifications