Alathur Result 2024: ആലത്തൂര്‍ തിരഞ്ഞെടുപ്പ് ഫലം- സംസ്ഥാനത്തെ മന്ത്രി തന്നെ മത്സരിക്കാനിറങ്ങുന്നു എന്ന പ്രത്യേകതയാണ് ആലത്തൂര്‍ മണ്ഡലത്തെ വ്യത്യസ്തമാക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രിയുമായ കെ രാധാകൃഷ്ണനാണ് ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഇടത് കോട്ടയെന്ന വിശേഷണമുള്ള ആലത്തൂരിലേക്ക് മന്ത്രിയെ തന്നെ സിപിഎം നിയോഗിച്ചത് വെറുതെയല്ല.
മണ്ഡല രൂപീകരണം തൊട്ട് സിറ്റിംഗ് എംപിയായ സാക്ഷാല്‍ പികെ ബിജുവിന് ഞെട്ടിപ്പിക്കുന്ന തോല്‍വി സമ്മാനിച്ച രമ്യ ഹരിദാസ് എന്ന യുവരക്തത്തെയാണ് രാധാകൃഷ്ണന് ഇവിടെ നേരിടേണ്ടത്. 2019 ല്‍ സിപിഎമ്മിനെ അമ്പരപ്പിച്ച തോല്‍വികളിലൊന്നായിരുന്നു ആലത്തൂരിലേത്. അതിനാല്‍ തന്നെ ഇത്തവണ ഇവിടെ എന്ത് വില കൊടുത്തും മണ്ഡലം തിരികെ പിടിച്ചേ മതിയാകൂ എന്ന വാശിയാണ് സിപിഎമ്മിന്.
ജനകീയന്‍, മണ്ഡലത്തിലെ സ്വന്തം വോട്ടര്‍ എന്നീ സവിശേഷതകളാണ് രാധാകൃഷ്ണനുള്ളത്. എന്നാല്‍ എല്ലാവരോടുമുള്ള പരിചയവും സൗഹൃദവുമാണ് രമ്യ ഹരിദാസിന്റെ കൈമുതല്‍. എന്‍ഡിഎക്കായി ടിഎന്‍ സരസുവാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വന്ന പ്രചരണം നടത്തി എന്നതാണ് സരസുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലെ ആകര്‍ഷണം. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് 2021 ല്‍ ജയിച്ചത്.
Jun 04, 2024, 5:33 pm IST
എല്‍ഡിഎഫിന്റെ ഏകജയം
Jun 04, 2024, 5:21 pm IST
രാധാകൃഷ്ണന്റെ വിജയം 19587 വോട്ടുകള്‍ക്ക്
Jun 04, 2024, 2:58 pm IST
രമ്യ ഹരിദാസ് 21435 വോട്ടുകള്‍ക്ക് പിന്നില്‍
Jun 04, 2024, 12:13 pm IST
ആലത്തൂര്‍ രാധാകൃഷ്ണന്‍ ഉറപ്പിച്ചു. ലീഡ് 15000 കടന്നു
Jun 04, 2024, 10:45 am IST
പതിനായിരത്തിനടുത്ത് രാധാകൃഷ്ണന്റെ ലീഡ്
Jun 04, 2024, 10:06 am IST
എല്‍ഡിഎഫ് മുന്നില്‍
Jun 04, 2024, 9:30 am IST
രാധാകൃഷ്ണന്‍ ലീഡ് തിരിച്ചുപിടിച്ചു
Jun 04, 2024, 9:29 am IST
ആലത്തൂരില്‍ ലീഡ് പിടിച്ച് രമ്യ ഹരിദാസ്
Jun 04, 2024, 8:30 am IST
ആലത്തൂരില്‍ ആദ്യഫല സൂചനകള്‍ പ്രകാരം എല്‍ഡിഎഫ് മുന്നില്‍. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്
Jun 04, 2024, 8:05 am IST
ആലത്തൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണുന്നത് പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി
Jun 02, 2024, 1:10 pm IST
മോദി വന്നിട്ടും കാര്യമില്ല
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രചരണത്തിന് എത്തിയെങ്കിലും അതെല്ലാം വോട്ടാക്കി മാറ്റാനുള്ള സ്വാധീനം മണ്ഡലത്തില്‍ ബിജെപിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും പ്രചരണത്തില്‍ ശക്തി തെളിയിച്ച സരസു എത്രത്തോളം വോട്ട് പിടിക്കും എന്നത് നിര്‍ണായകമാണ്
Jun 02, 2024, 1:09 pm IST
തിരിച്ചുപിടിച്ച് സിപിഎം
2019 ലെ തിരിച്ചടിക്ക് അതേനാണയത്തില്‍ മറുപടി നല്‍കുന്ന സിപിഎമ്മിനെയാണ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. പാലക്കാട് ജില്ലയിലെ തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നിവയും ഉള്‍പ്പെടുന്നതാണ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം. ഈ ഏഴ് സീറ്റിലും വിജയിച്ചാണ് സിപിഎം 2021 ല്‍ മറുപടി നല്‍കിയത്.
Jun 02, 2024, 1:05 pm IST
രമ്യ ഹരിദാസ് തരംഗം
2019 ല്‍ രമ്യ ഹരിദാസ് എന്ന പുതുമുഖത്തെ നിയോഗിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ ഞെട്ടിച്ചു. എന്നാല്‍ എല്ലാവരും ശരിക്കും ഞെട്ടിയത് ഫലം വന്നപ്പോഴാണ്. ചെങ്കോട്ട എന്ന വിശേഷിപ്പിക്കപ്പെട്ട ആലത്തൂരിലെ പല കോട്ടകളും രമ്യ തകര്‍ത്തു. മണ്ഡലത്തിലെ 59 പഞ്ചായത്തില്‍ 58 ലും യു ഡി എഫിനായിരുന്നു ലീഡ്.
Jun 02, 2024, 1:03 pm IST
ആലത്തൂര്‍ എന്ന ഇടത് കോട്ട
2009 ലെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ ആലത്തൂരില്‍ എല്‍ഡിഎഫാണ് ജയിച്ചത്. 2009 ലും 2014 ലും പികെ ബിജുവിലൂടെ എല്‍ഡിഎഫ് ആലത്തൂര്‍ കോട്ട സ്വന്തമാക്കുകയായിരുന്നു
1:03 PM, 2 Jun
ആലത്തൂര്‍ എന്ന ഇടത് കോട്ട
2009 ലെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ ആലത്തൂരില്‍ എല്‍ഡിഎഫാണ് ജയിച്ചത്. 2009 ലും 2014 ലും പികെ ബിജുവിലൂടെ എല്‍ഡിഎഫ് ആലത്തൂര്‍ കോട്ട സ്വന്തമാക്കുകയായിരുന്നു
1:05 PM, 2 Jun
രമ്യ ഹരിദാസ് തരംഗം
2019 ല്‍ രമ്യ ഹരിദാസ് എന്ന പുതുമുഖത്തെ നിയോഗിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ ഞെട്ടിച്ചു. എന്നാല്‍ എല്ലാവരും ശരിക്കും ഞെട്ടിയത് ഫലം വന്നപ്പോഴാണ്. ചെങ്കോട്ട എന്ന വിശേഷിപ്പിക്കപ്പെട്ട ആലത്തൂരിലെ പല കോട്ടകളും രമ്യ തകര്‍ത്തു. മണ്ഡലത്തിലെ 59 പഞ്ചായത്തില്‍ 58 ലും യു ഡി എഫിനായിരുന്നു ലീഡ്.
1:09 PM, 2 Jun
തിരിച്ചുപിടിച്ച് സിപിഎം
2019 ലെ തിരിച്ചടിക്ക് അതേനാണയത്തില്‍ മറുപടി നല്‍കുന്ന സിപിഎമ്മിനെയാണ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. പാലക്കാട് ജില്ലയിലെ തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നിവയും ഉള്‍പ്പെടുന്നതാണ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം. ഈ ഏഴ് സീറ്റിലും വിജയിച്ചാണ് സിപിഎം 2021 ല്‍ മറുപടി നല്‍കിയത്.
1:10 PM, 2 Jun
മോദി വന്നിട്ടും കാര്യമില്ല
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രചരണത്തിന് എത്തിയെങ്കിലും അതെല്ലാം വോട്ടാക്കി മാറ്റാനുള്ള സ്വാധീനം മണ്ഡലത്തില്‍ ബിജെപിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും പ്രചരണത്തില്‍ ശക്തി തെളിയിച്ച സരസു എത്രത്തോളം വോട്ട് പിടിക്കും എന്നത് നിര്‍ണായകമാണ്
8:05 AM, 4 Jun
ആലത്തൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണുന്നത് പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി
8:30 AM, 4 Jun
ആലത്തൂരില്‍ ആദ്യഫല സൂചനകള്‍ പ്രകാരം എല്‍ഡിഎഫ് മുന്നില്‍. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്
9:29 AM, 4 Jun
ആലത്തൂരില്‍ ലീഡ് പിടിച്ച് രമ്യ ഹരിദാസ്
9:30 AM, 4 Jun
രാധാകൃഷ്ണന് ലീഡ് തിരിച്ചുപിടിച്ചു
10:06 AM, 4 Jun
എല്‍ഡിഎഫ് മുന്നില്‍
10:45 AM, 4 Jun
പതിനായിരത്തിനടുത്ത് രാധാകൃഷ്ണന്റെ ലീഡ്
12:13 PM, 4 Jun
ആലത്തൂര്‍ രാധാകൃഷ്ണന്‍ ഉറപ്പിച്ചു. ലീഡ് 15000 കടന്നു