Get Updates
Get notified of breaking news, exclusive insights, and must-see stories!

'നീയാണോ ബീഫ് തിന്നാല്‍ സമ്മതിക്കാത്ത അലവലാതി ഷാജി'! അമിത് ഷായ്ക്ക് പൊങ്കാല...അലവലാതിഷാജി ട്രെന്‍ഡിങ്

തിരുവനന്തപുരം: കേരത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'പോ മോനെ മോദി' എന്ന ഹാഷ്ടാഗ് കൊണ്ട് ഓടിച്ചവരാണ് മലയാളികള്‍. ഇപ്പോഴിതാ കശാപ്പ് നിരോധന വേളയില്‍ കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ട്വിറ്ററില്‍ ഹാഷ്ടാഗ് പൊങ്കാല!

അലവലാതി ഷാജി എന്ന ഹാഷ്ടാഗ് ഇപ്പോള്‍ ട്വിറ്റര്‍ ഇന്ത്യയില്‍ ട്രെന്‍ഡിങ് ആണ്. ഇതിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിക്കഴിഞ്ഞു.

ജയന്റെ സുപ്രസിദ്ധ ഡയലോഗ് ആണ് 'പെമ്പിള്ളേരെ റോഡിലൂടെം നടക്കാന്‍ നീ സമ്മതിക്കില്ല അല്ലേ... ഡാ... നീയാണി അലവലാതി ഷാജി... അല്ലേ' എന്നത്. ഇവിടെയിപ്പോള്‍ മലയാളികള്‍ അമിത് ായെ ആണ് അലവലാതി ഷാജി എന്ന് വിളിക്കുന്നത്.

അമിത് ഷാ കേരളത്തില്‍

ബിജെപിയുടെ കേരളത്തിലെ ആസ്ഥാന മന്ദിരത്തിന് തറക്കില്ലിടാനും മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്താനും ആണ് അമിത് ഷാ കേരളത്തില്‍ എത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ആണ് കേരളത്തില്‍ നിന്ന് ഉയരുന്നത്.

അലവലാതി ഷാജി ട്രെന്‍ഡിങ്

അലവലാതി ഷാജി ട്രെന്‍ഡിങ്

ട്വിറ്റര്‍ ഇന്ത്യയില്‍ അലവലാതി ഷാജി എന്ന ഹാഷ്ടാഗ് പെട്ടെന്നാണ് ട്രെന്‍ഡിങ് ആയത്. ഒരുവേള അത് ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

ബീഫ് തീറ്റമുട്ടിച്ച

ബീഫ് തീറ്റമുട്ടിച്ച

നീയാണോടാ ഞങ്ങളുടെ ബീഫ് തീറ്റ മുട്ടിച്ച അലവലാതി ഷാജി എന്നാണ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. അമിത് ഷായ്ക്കും ബിജെപിയ്ക്കും രൂക്ഷ വിമര്‍ശനങ്ങളാണ് ഉള്ളത്.

മല്ലൂസ് മാത്രമല്ല

മല്ലൂസ് മാത്രമല്ല

മലയാളികള്‍ മാത്രമല്ല ഈ ഹാഷ്ടാഗിന്റെ ഭാഗമായി രംഗത്ത് വന്നിട്ടുള്ളത് എന്ന പ്രത്യേകതയും ഉണ്ട്. ദക്ഷിണേന്ത്യക്കാരും ഉത്തരേന്ത്യക്കാരും ഉണ്ട് ഈ കാമ്പയിനില്‍.

ആയിരം തെരുവ് പട്ടികളേക്കാള്‍

ആയിരം തെരുവ് പട്ടികളേക്കാള്‍ നാം ഭയപ്പെടേണ്ടത് ഭക്തിമൂത്ത ഒരു മത ഭ്രാന്തനെയാണ്. ഹാഷ്ടാഗിലെ ഒരു ട്വീറ്റ് ഇങ്ങനെയാണ്

ഇതാ കുറച്ച് ബീഫ് ഫ്രൈ

അമേന്‍ എന്ന സിനിമയിലെ ഈ സീന്‍ ഓര്‍മയുള്ളവര്‍ക്ക് ചിരിക്കാതിരിക്കാന്‍ പറ്റുമോ?

ബീഫ് ഫ്രൈ ചിത്രങ്ങള്‍

അലവലാതി ഷാജി എന്ന ഹാഷ്ടാഗില്‍ കുറേ ബീഫ് ഫ്രൈ ചിത്രങ്ങളും ഉണ്ട്. ഇതെല്ലാം അമിത് ഷായ്ക്ക് തിന്നാനാണത്രെ!.

ജിഡിപിയെ കുറിച്ച്

ജിഡിപിയെ ഇടിഞ്ഞതിനെ കുറിച്ച് മാത്രം ഒന്നും ചോദിക്കരുത്.... കുടുങ്ങിപ്പോകും

എക്‌സാസ്പരേറ്റിങ്, ഫരാഗോ. ഡിസ്‌റ്റോര്‍ഷന്‍സ്!

ശശി തരൂര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ ഉപയോഗിച്ച വാക്കുകളും അലവലാതി ഷാജി ഹാഷ്ടാഗില്‍ കത്തിക്കയറുന്നുണ്ട്.

വെല്‍ക്കം ടു കേരളം

ഡാ അലവലാതി ഷാജി... വെല്‍ക്കം ടു കേരള. ദീസ് ആര്‍ ദ ബെസ്റ്റ് ബീഫ് റസ്റ്റൊറന്റ്‌സ് ഇന്‍ കൊച്ചി. ഗോ ഓണ്‍ , ട്രൈ ദെം. നോവണ്‍ വില്‍ ലിഞ്ച് യു ഹിയര്‍!!!

സംഘഭക്തര്‍ക്ക് വേണ്ട

കേരളത്തെ ടൂറിസം ഭൂപടത്തില്‍ നിന്ന് ഒരുവര്‍ഷത്തേക്ക് ഒഴിവാക്കണം എന്നാണ് സംഘഭക്തര്‍ ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നത്. അപ്പോഴാണോ അമിത് ഷാ കേരളത്തിലേക്ക് വരുന്നത്!

ഉള്ളിസുരയെ!!!

അലവലാതി ഷാജീ... ഉള്ളിസുരയെ തിരിച്ചെടുക്കൂ എന്നാണ് മറ്റൊരു ട്വീറ്റ്.

ട്രോളുകളും ഏറെ

മലയാളികളുടെ ട്രോള്‍ മേഖല പ്രധാനമായും ഫേസ്ബുക്ക് ആണ്. എന്നാല്‍ അലവലാതി ഷാജി ഹാഷ്ടാഗില്‍ ട്രോളുകളും അനവധിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+