കുട്ടികള്‍ക്ക് നല്കുന്ന പാരസെറ്റാമോള്‍ സിറപ്പില്‍ 95% മദ്യത്തിന്റെ അംശം
കൊച്ചി: സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും കൊച്ചു കുട്ടികള്‍ക്ക് നല്കുന്ന മരുന്നില്‍ കൂടിയതോതില്‍ ആല്‍ക്കഹോള്‍ കലര്‍ന്നിരിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക് നല്കുന്ന പാരസെറ്റാമോള്‍ സിറപ്പിലാണ് 95 ശതമാനം ആല്‍ക്കഹോള്‍ കലര്‍ന്നിരിക്കുന്ന ഞെട്ടിപ്പിക്കുന്ന വിവരം കണ്ടെത്തിയത്.
മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് വഴി സൗജന്യമായി വിതരണം ചെയ്ത മരുന്നിലാണ് മദ്യം കലര്‍ന്നിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് മരുന്നുകളുടെ വിതരണം നിര്‍ത്തിവച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടാണ് പരാതി നല്‍കിയത്. മൂന്നര ലക്ഷം ബോട്ടിലുകള്‍ ഇതിനോടകം വിവിധ ആശുപത്രികളിലായി വിതരണം ചെയ്തിട്ടുണ്ട്.

പനിക്ക് നല്കുന്ന മരുന്നാണിത്. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നല്കാനുള്ളതാണ് ഈ മരുന്ന്. നാഗ്പൂര്‍ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് മരുന്ന് വിതരണം ചെയ്തത്. പാരസെറ്റമോള്‍ ലയിപ്പിക്കുന്നതിനായി പാരഹൈഡ്രോക്സി ബെന്‍സോയ്റ്റ് എന്ന രാസവസ്തുവാണ് ഉപയോഗിക്കേണ്ടത്. അതിന് പകരമായി ഇവിടെ ഉപയോഗിച്ചിരിക്കുന്നത് മദ്യമാണ്.
കോര്‍പ്പറേഷനിലെ വിദഗ്ധസമിതി കമ്പനി സന്ദര്‍ശിച്ച് പരിശോധന നടത്തിയ ശേഷമാണ് കരാറിന് അന്തിമ അംഗീകാരം നല്‍കുന്നത്. എന്നാല്‍ വിതരണത്തിനെത്തിയത് ആരോഗ്യത്തിനു ഹാനികരമായ മരുന്നും. പല ആശുപത്രികളിലും ഇതിനോടകം രോഗികള്‍ക്ക് ഈ മരുന്ന് വിതരം ചെയ്തു കഴിഞ്ഞുവെന്നും ജീവനക്കാര്‍ പറയുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications