കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യ പ്രവണത കാണിക്കുന്നു, മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മദ്യം ലഭ്യമാക്കും

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് ബീവറേജുകളും ബാറുകളും അടച്ചുപൂട്ടിയ അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ എക്‌സൈസ് വകുപ്പിന് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

liquor

മദ്യം ലഭിക്കാത്തിനെ തുടര്‍ന്ന് വിത്‌ഡ്രോവല്‍ സിന്‍ഡ്രോമും ആത്മഹത്യയടക്കം വരുത്തിവയ്ക്കുമെന്ന പ്രവണത ചിലര്‍ കാണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മദ്യം നല്‍കാന്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത്തരക്കാര്‍ക്ക് മദ്യം ലഭ്യമാക്കും. മറ്റാര്‍ക്കും ഈ സൗകര്യം ലഭിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം അത്യാവശ്യമാണെന്ന് കണ്ടതുകൊണ്ടാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഡീ അഡിക്ഷന്‍ സെന്ററുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും മദ്യം നിരോധിച്ച സംസ്ഥാനങ്ങളിലും ഈ നടപടി സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വീടുകളില്‍ മദ്യം ലഭ്യമാക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

അതേസമയം, മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തവരുടെ എണ്ണം അഞ്ചായി. കൊല്ലം ജില്ലയില്‍ രണ്ട് പേരാണ് ആത്മഹത്യ ചെയ്തത്. ചവറ സ്വദേശി ബിജു വിശ്വനാഥന്‍ (50), കുണ്ടറ സ്വദേശി സുരേഷ് (38) എന്നിവരാണ് കൊല്ലത്ത് മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കണ്ണൂര്‍ സ്വദേശി കെസി വിജിലും (28) ആത്മഹത്യ ചെയ്തിരുന്നു. വീടിന് സമീപത്തെ സ്റ്റേഡിയത്തിന് സമീപത്തെ വളപ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് വിജിലിനെ കണ്ടെത്തിയത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന്് കുന്നംകുളം തൂവാനൂര്‍ സ്വദേശി സനോജാണ് (35) ആദ്യം ആത്മഹത്യ ചെയ്തത്. പുലര്‍ച്ചെയായിരുന്നു സനോജിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് രോഗിയായ 69കാരനായ മട്ടാഞ്ചേരി സ്വദേശിയുടെ മരണത്തില്‍ മുഖ്യമന്ത്രി ദുഖം രേഖപ്പെടുത്തി. മറ്റ് ഗുരുതര പ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും അതിനാലാണ് രക്ഷപ്പെടുത്താന്‍ സാധിക്കാതെ പോയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

English summary
Alcohol Will Be Available On The Basis Of A Doctors Advice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X