കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പോടെ മദ്യം; എതിര്‍പ്പുമായി കെജിഎംഒ

Google Oneindia Malayalam News

തിരുവനന്തപുരം: ബാറുകളും ബീവറേജസ് ഔട്ട് ലറ്റുകളും പൂട്ടിയതോടെ ബുദ്ധിമുട്ടിലായ അമിത് മദ്യാസക്തിയുള്ളവർക്ക് സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം നൽകാമെന്ന നിര്‍ദ്ദേശവുമായി എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്സൈസ് ഓഫീസിൽ നൽകണം. എക്സൈസ് ഉദ്യോഗസ്ഥനായിരിക്കും ബിററേജസിൽ നിന്നും മദ്യം വാങ്ങാനുള്ള അനുമതി നല്‍കുക.

'ഇതരസംസ്ഥാന തൊഴിലാളികൾ ഭക്ഷണമില്ലാതെ വലയുന്നത് കേരളത്തിന്റെ തല കുനിഞ്ഞു പോകുന്ന നടപടി''ഇതരസംസ്ഥാന തൊഴിലാളികൾ ഭക്ഷണമില്ലാതെ വലയുന്നത് കേരളത്തിന്റെ തല കുനിഞ്ഞു പോകുന്ന നടപടി'

എക്സൈസ് കമ്മീഷ്ണറുടെ കരട് നിര്‍ദ്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ നിര്‍ദ്ദേശം സര്‍ക്കാറിന് കൈമാറും. ശുപാര്‍ശ പ്രാബല്യത്തില്‍ വരണമെങ്കില്‍ ശുപാർശക്ക് ആരോഗ്യ- നിയമവകുപ്പുകളുടെ അംഗീകാരം വേണം. മദ്യം കിട്ടാത്തതിന്‍റെ മനോ വിഭ്രാന്തി നേരിടുന്നവരുടെ പ്രശ്നം പരിഹരിക്കാന്‍ ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നൽകുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

liquor

അതേസമയം, അമിത മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള തീരുമാനം അധാര്‍മികമാണെന്ന് അഭിപ്രായപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ രംഗത്ത് വന്നിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ അത്യന്തം ദൗര്‍ഭാഗ്യകരമായ തീരുമാനമാണ് ഇതെന്നും അശാസ്ത്രീയവും അധാര്‍മികവുമായ തീരുമാനം പുനഃപരിശോധിക്കണമെന്നും കെജിഎംഒഎ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

കൊറോണക്കാലത്തെ രാഷ്ട്രീയ പകപോക്കലുകള്‍: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്കൊറോണക്കാലത്തെ രാഷ്ട്രീയ പകപോക്കലുകള്‍: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

 എന്താണ് റാപ്പിഡ് ടെസ്റ്റും കോവിഡ് ടെസ്റ്റും തമ്മിലുള്ള വ്യത്യാസം; ആര്‍ക്കൊക്കെ ടെസ്റ്റ് നടത്താം എന്താണ് റാപ്പിഡ് ടെസ്റ്റും കോവിഡ് ടെസ്റ്റും തമ്മിലുള്ള വ്യത്യാസം; ആര്‍ക്കൊക്കെ ടെസ്റ്റ് നടത്താം

English summary
alcoholics will get liquor with doctor's note; KGMO raise objection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X