കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റ് ചെയ്തിട്ടില്ല; പാര്‍ട്ടി കൂടെയുണ്ടെന്നാണ് പ്രതീക്ഷയെന്നും അലന്‍ ഷുഹൈബ്

Google Oneindia Malayalam News

കോഴിക്കോട്: പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ്. താന്‍ കുറ്റം സമ്മതിച്ചെന്ന പോലീസ് വാദം തെറ്റാണ്. തനിക്കെതിരെ തെളിവുകളൊന്നും ലഭിക്കാത്തിനാലാണ് പോലീസ് പഴയ ഫേസ്ബുക്ക് പോസ്റ്റ് ആയുധമാക്കിയതെന്നും അലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 alendd

സര്‍ക്കാര്‍ ഒപ്പമുണ്ടോയെന്ന് അറിയില്ല. എന്നാല്‍ പാര്‍ട്ടി കൂടെയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതത്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് സാധാരണ നടപടിയാണ്. യുഎപിഎ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയതുല്‍ പ്രതിഷേധമുണ്ടെന്നും അലന്‍ ഷുഹൈബ് പറഞ്ഞു. അലനെ ഈ മാസം 15 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. താഹയുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനേയും താഹാ ഫസലിനേയും സിപിഎം കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇരുവര്‍ക്കും മാവോവാദി ബന്ധമുണ്ടെന്നും യുവാക്കള്‍ക്കുണ്ടായ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം തെറ്റ് തിരുത്തി ഇരുവര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനുള്ള അവസരം നല്‍കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

കര്‍ണാടക: 17 വിമതരും നാളെ ബിജെപിയില്‍ ചേരും: ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുക താമര ചിഹ്നത്തില്‍കര്‍ണാടക: 17 വിമതരും നാളെ ബിജെപിയില്‍ ചേരും: ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുക താമര ചിഹ്നത്തില്‍

മഹാരാഷ്ട്ര; ശിവസേനയുടെ മോഹങ്ങള്‍ തകര്‍ത്തത് സോണിയക്ക് വന്ന ആ ഒറ്റ 'ഫോണ്‍ കോള്‍'?മഹാരാഷ്ട്ര; ശിവസേനയുടെ മോഹങ്ങള്‍ തകര്‍ത്തത് സോണിയക്ക് വന്ന ആ ഒറ്റ 'ഫോണ്‍ കോള്‍'?

 ജെഎന്‍യു വിദ്യാര്‍ഥി സമരം; ഫീസ് വര്‍ധന ഭാഗികമായി പിന്‍വലിച്ചു, സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ ജെഎന്‍യു വിദ്യാര്‍ഥി സമരം; ഫീസ് വര്‍ധന ഭാഗികമായി പിന്‍വലിച്ചു, സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍

English summary
Alen shuhaib about UAPA arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X