എല്ലാത്തിനും ഉത്തരവാദികൾ ഗണേഷും മുകേഷും... നിലപാട് തുറന്നടിച്ച് പ്രമുഖ നടൻ!
കൊച്ചി: സ്വന്തം തൊഴിലിടത്തിലെ സഹപ്രവര്‍ത്തക അതിക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും മലയാളസിനിമയിലെ പല വമ്പന്മാരും പ്രതികരിച്ച് കണ്ടിരുന്നില്ല. അതേസമയം ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പലരും പ്രതികരിക്കുകയുമുണ്ടായി. തന്റെ നിലപാടുകള്‍ തുറന്ന്പറയാന് മടിയില്ലാത്ത നടനാണ് അലന്‍സിയര്‍. പല വിഷയങ്ങളിലും അലന്‍സിയറിന്റെ പ്രതികരണം കേരളം കണ്ടതുമാണ്. നടിയെ ആക്രമിച്ച കേസില്‍ അലന്‍സിയര്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

വിവാദമായി അമ്മ യോഗം
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. അതിന്റെ പിറ്റേന്ന് ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗം വലിയ വിവാദത്തിന് വഴിവെക്കുകയുമുണ്ടായി.

ആകെ അലങ്കോലം
അമ്മ യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട വിഷയം ഉന്നയിക്കപ്പെടുകയോ ചര്‍ച്ചയാവുകയോ ഉണ്ടായില്ല. യോഗത്തിന് ശേഷം അമ്മ ഭാരവാഹികള്‍ നടത്തിയ പത്രസമ്മേളനം മാധ്യമപ്രവര്‍ത്തകരുമായി വാക്ക്തര്‍ക്കത്തില്‍ കലാശിച്ചതും വിവാദമായി.

ഇടത് എംഎൽഎമാർക്കെതിരെ
ഇടത് എംഎല്‍എമാരും നടന്മാരുമായ മുകേഷ്, ഗണേഷ് എന്നിവര്‍ പത്രക്കാരോട് തട്ടിക്കയറിയതും പ്രകോപനപരമായി സംസാരിച്ചതും അമ്മ സംഘടനയ്ക്ക് തന്നെ വലിയ ക്ഷീണമുണ്ടാക്കി. ഈ സംഭവത്തില്‍ ഇടത് എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് അലന്‍സിയര്‍.

വിവാദമാക്കിയത് ഇവർ
അമ്മ ജനറല്‍ ബോഡി യോഗത്തെ വിവാദമാക്കിയത് ഇടത് എംഎല്‍എമാരാണ് എന്നാണ് അലന്‍സിയര്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

തീരുമാനം ഇങ്ങനെ
അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം പതിവായി വാര്‍ത്താസമ്മേളനം നടത്താറുള്ളതാണ്. ഇത്തവണ യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ അമ്മ പ്രസിഡണ്ട് ആയ ഇന്നസെന്റ് മാത്രം പങ്കെടുത്താല്‍ മതിയെന്നായിരുന്നു തീരുമാനമെന്ന് അലന്‍സിയര്‍ പറയുന്നു

പേരെടുത്ത് പറയാതെ
എന്നാല്‍ ആ തീരുമാനത്തിന് വിരുദ്ധമായാണ് ഇടത് എംഎല്‍എമാരായ നടന്മാര് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയും വിവാദമുണ്ടാക്കുകയും ചെയ്തു. മുകേഷിന്റേയും ഗണേഷിന്റേയും പേരെടുത്ത് പറയാതെ ആയിരുന്നു അലന്‍സിയറുടെ കുറ്റപ്പെടുത്തല്‍.

അവർ വിശദീകരിക്കണം
അന്നത്തെ പത്രസമ്മേളനത്തില്‍ ഇവര്‍ കാട്ടിക്കൂട്ടിയ അമിതാവേശം കുറഞ്ഞ പക്ഷം ഇടത് പക്ഷത്തോടെങ്കിലും വിശദീകരിക്കാന്‍ അവര്‍ തയ്യാറാവണമെന്നും അലന്‍സിയര്‍ പറഞ്ഞു. ഇടത് എംപി കൂടിയാ ഇന്നസെന്റിനും ഈ വിഷയത്തില്‍ ഏറെ പഴി കേള്‍ക്കേണ്ടതായി വന്നിരുന്നു

സിനിമാക്കാരുടെ പിന്തുണ
നടിയെ ആക്രമിച്ച സംഭവം എന്തുകൊണ്ട് അമ്മ യോഗത്തില്‍ ചര്‍ച്ചയായില്ല എന്നതും അലന്‍സിയര്‍ വിശദീകരിക്കുന്നു. നടിയെ ആക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. ആ സംഭവത്തിന് തൊട്ടടുത്ത ദിവസം തന്നെ സിനിമാ പ്രവര്‍ത്തകര്‍ അമ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു

പ്രമേയം ആരും ഉന്നയിച്ചില്ല
നടിക്ക് സിനിമാ പ്രവര്‍ത്തകരെല്ലാം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. പോലീസ് അന്വേഷണത്തില്‍ നടി തൃപ്തി അറിയിച്ചതിനാല്‍ അമ്മ യോഗത്തില്‍ ഒരു പ്രമേയം അവതരിപ്പിക്കേണ്ട ആവശ്യം ആരും ഉന്നയിച്ചില്ലെന്നും അലന്‍സിയര്‍ പറയുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications