ബേബിച്ചേട്ടന് മാസ്സ് ഡാ... വെറും മാസ്സ് അല്ല, കൊല മാസ്സ്!!! സരോജ പാണ്ഡേക്ക് കൊടുത്ത പണി ഇങ്ങനെ
കൊല്ലം: അലന്‍സിയര്‍ ലേ എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ എല്ലാവര്ക്കും പെട്ടെന്ന് മനസ്സിലായിക്കൊള്ളണം എന്നില്ല. എന്നാല്‍ മഹേഷിന്റെ പ്രതികാരത്തിലെ 'ബേബിച്ചേട്ടനെ' അറിയാത്തവര്‍ അധികം ആരും ഉണ്ടാവില്ല കേരളക്കരയില്‍.
പൊതുവിഷയങ്ങളില്‍ എന്നും ശക്തമായി പ്രതികരിക്കുന്ന ആളാണ് അലന്‍സിയര്‍. അത് പക്ഷേ, രാഷ്ട്രീയക്കാരുടെ പതിവ് പൊറാട്ട് നാടകങ്ങള്‍ പോലെ ആകാറില്ല എന്ന് മാത്രം.
ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണുരുട്ടിയാല്‍ സിപിഎം പ്രവര്‍ത്തരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്ന്നെടുക്കും എന്ന് പറഞ്ഞത് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ പാണ്ഡേ ആയിരുന്നു. ഇതൊക്കെ കേട്ടാല്‍ പിന്നെ അലന്‍സിയര്‍ വെറുതേയിരിക്കുമോ...

അലന്‍സിയര്‍ ലേ
നാടകത്തില്‍ നിന്ന് സിനിമയില്‍ എത്തിയ അതുല്യ നടനാണ് അലന്‍സിയര്‍ ലേ. നടന് എന്നതിനപ്പുറം, വ്യത്യസ്തമായ പ്രതിഷേധ പ്രകടനങ്ങളിലൂടേയും ശ്രദ്ധേയനായ ആളാണ് അലന്‍സിയര്‍.

കണ്ണ് കെട്ടി പരാതി
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ പാണ്ഡേയുടെ പ്രസ്താവനയ്ക്കെതിരേയും അലന്‍സിയര്‍ രംഗത്തെത്തിയിട്ടുണ്ട്. കണ്ണ് കെട്ടിയായിരുന്നു ഇത്.

കണ്ണ് ചൂഴ്ന്നെടുക്കും എന്ന് പറഞ്ഞാല്‍
കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് കണ്ണുരുട്ടിയാല്‍ സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കും എന്നായിരുന്നല്ലോ സരോജ പാണ്ഡേ പറഞ്ഞത്. ഇതിനോടുള്ള പ്രതിഷേധമായിരുന്നു അലന്‍സിയര്‍ പ്രകടമാക്കിയത്.

പോലീസ് സ്റ്റേഷനില്‍
വെറുതേ ഒരു പ്രതിഷേധത്തില്‍ ഒതുക്കുകയായിരുന്നില്ല അലന്‍സിയര്‍. കണ്ണുകെട്ട് ചവറ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു.

സിപിഎമ്മിനൊപ്പം?
പുരോഗമന കലാസാഹിത്യ സംഘം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും സിപിഎം ചവറ ഏരിയ കമ്മിറ്റി അംഗവും ആയ ഹരികൃഷ്ണനൊപ്പം ആയിരുന്നു അലന്‍സിയര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.

ആദ്യമായല്ല
ആദ്യമായല്ല അലന്‍സിയര്‍ ഇത്തരത്തിലുള്ള വ്യത്യസ്തമായ പ്രതികരണങ്ങള്‍ നടത്തുന്നത്. അതെല്ലാം സിപിഎമ്മിന് അനുകൂലവും ആയിരുന്നില്ല.

കമലിന് വേണ്ടി
സംവിധായകന് കമലിനോട് പാകിസ്താനിലേക്ക് പോകാന്‍ സംഘപരിവാര്‍ സംഘടനകള്‍ പറഞ്ഞപ്പോഴും അലന്‍സിയര്‍ രംഗത്ത് വന്നിരുന്നു. അന്ന് പാകിസ്താനിലേക്കുള്ള ബസ്സ് എന്ന പരിഹാസവുമായിട്ടായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം.

എംഎം മണിക്കെതിരെ
എംഎം മണി പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വിഷയത്തില്‍ മണിക്കെതിരേയും അലന്‍സിയര്‍ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധിച്ചിരുന്നു.

പ്രിയപ്പെട്ട ആർട്ടിസ്റ്റ് ബേബി
അലന്‍സിയര്‍ ലേ എന്നാണ് പേരെങ്കിലും അദ്ദേഹം ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബേബിച്ചേട്ടന് ആണ്. മഹേഷിന്റെ പ്രതികാരം എന്ന സിനിമ ആയിരുന്നു അലന്‍സിയറെ ഏറെ ജനകീയനാക്കിയത്.

സോഷ്യല്‍ മീഡിയയില്‍
സരോജ പാണ്ഡേയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്. കണ്ണ് ചൂഴ്ന്നെടുക്കാതിരിക്കാന് കൂളിംഗ് ഗ്ലാസ്സ് വച്ച ഫോട്ടോകള്‍ പോസ്റ്റ് ചെയ്തായിരുന്നു സൈബര്‍ സഖാക്കള്രംഗത്തെത്തിയത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications