കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെന്തുരുകി കേരളം! സൂര്യാഘാതം 118 പേർക്ക്, രണ്ട് മരണം! അതീവ ജാഗ്രതാ മുന്നറിയിപ്പ്

Google Oneindia Malayalam News

കോഴിക്കോട്: കനത്ത ചൂടില്‍ വെന്തുരുകുകയാണ് കേരളം. സംസ്ഥാനത്ത് ചൂട് ദിനംപ്രതി ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. നിരവധി പേര്‍ക്കാണ് ദിവസവും സൂര്യാഘാതം ഏല്‍ക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

ഈ മാസം ഇതുവരെ 118 പേര്‍ക്ക് സൂര്യാഘാതം ഏറ്റിരിക്കുന്നു. ഈ ആഴ്ച മാത്രം 55 പേര്‍ക്കാണ് സംസ്ഥാനത്ത് സൂര്യാഘാതമേറ്റിരിക്കുന്നത്. ആരോഗ്യ വകുപ്പ് പുറത്ത് വിട്ടതാണീ കണക്കുകള്‍. ഇനിയും ചൂട് ഉയരാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ രണ്ട് പേര്‍ കുഴഞ്ഞ് വീണ് മരിച്ചതും സൂര്യാഘാതമേറ്റാണ് എന്നാണ് പ്രാഥമിക നിഗമനം.

സംസ്ഥാനത്ത് രണ്ട് മരണം

സംസ്ഥാനത്ത് രണ്ട് മരണം

തിരുവനന്തപുരം ജില്ലയിലെ പാറശാലയിലും കണ്ണൂര്‍ ജില്ലയിലെ വെള്ളോറയിലും ആണ് രണ്ട് പേര്‍ കുഴഞ്ഞ് വീണ് മരിച്ചിരിക്കുന്നത്. ഇരുവരുടേയും മരണം സൂര്യാഘാതമേറ്റാണ് എന്നാണ് പ്രാഥമിക വിവരം. കണ്ണൂരില്‍ നാരായണന്‍ എന്നയാളും തിരുവനന്തപുരത്ത് കരുണാകരന്‍ എന്ന വ്യക്തിയുമാണ് മരണപ്പെട്ടത്.

പൊള്ളലേറ്റ പാടുകൾ

പൊള്ളലേറ്റ പാടുകൾ

വെള്ളോറ സ്വദേശിയായ നാരായണനെ കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാനില്ലായിരുന്നു. 67കാരനായ ഇദ്ദേഹത്തെ പിറ്റേ ദിവസമാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട് എന്നതാണ് സൂര്യാഘാതമേറ്റാണ് മരണം എന്ന നിഗമനത്തിലെത്താനുളള കാരണം.

വയലിൽ കുഴഞ്ഞ് വീണു

വയലിൽ കുഴഞ്ഞ് വീണു

ഇദ്ദേഹത്തില്‍ ശരീരത്തില്‍ നിന്നും തൊലി ഉരിഞ്ഞ് പോയ അവസ്ഥയിലാണ്. സൂര്യാഘാതമേറ്റാണോ മരണം എന്നുറപ്പിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരേണ്ടതുണ്ട്. പാറശ്ശാല സ്വദേശിയായ കരുണാകരനേയും വയലില്‍ കുഴഞ്ഞ് വീണ നിലയിലാണ് ഉച്ചയോടെ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.

രണ്ടിടത്ത് സൂര്യാഘാതം

രണ്ടിടത്ത് സൂര്യാഘാതം

എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണം സംഭവിച്ചിരുന്നു. കരുണാകരന്റെ പുറംഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. വയലില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റതാവാം എന്നാണ് കരുതുന്നത്. കാസര്‍ഗോഡ് കുമ്പളയില്‍ മൂന്ന് വയസ്സുകാരിക്കും കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍എസ്പി നേതാവിനും സൂര്യാഘാതമേറ്റു.

ജാഗ്രത പാലിക്കണം

ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനും സാധ്യതയുളളതായി ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ട് ദിവസം കൂടി സൂര്യാഘാതത്തിന് സാധ്യത ഉളളതിനാല്‍ സംസ്ഥാനത്ത് ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

താപനില ഉയരാൻ സാധ്യത

താപനില ഉയരാൻ സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 2019 മാർച്ച്‌ 24 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് കാണുന്നതായി ദുരന്ത നിവാരണ വകുപ്പ് വ്യക്തമാക്കുന്നു.

നാല് ഡിഗ്രി സെൽഷ്യസ് വരെ

നാല് ഡിഗ്രി സെൽഷ്യസ് വരെ

മാർച്ച്‌ 25, 26 തീയ്യതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിക്കുന്നു.

വയനാട്ടിൽ മത്സരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല, പ്രചാരണം തളളി പിസി ചാക്കോവയനാട്ടിൽ മത്സരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല, പ്രചാരണം തളളി പിസി ചാക്കോ

English summary
Two deaths in Kerala suspects due to Sunstroke
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X