Get Updates
Get notified of breaking news, exclusive insights, and must-see stories!

അലക്‌സാണ്ടര്‍ ജേക്കബിന് അസാധ്യബുദ്ധി: പിണറായി

തിരുവനന്തപുരം: മുന്‍ ജയില്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബിനെ ന്യായീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അലക്‌സാണ്ടര്‍ ജേക്കബ് അസാധ്യബുദ്ധിയുള്ള വ്യക്തിയാണെന്നാണ് പിണറായി പറയുന്നത്.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷയെ സ്വാധീനിക്കാന്‍ വേണ്ടിയാണ് കോഴിക്കോട് ജില്ലാജയിലില്‍ ഫോണ്‍വിവാദം സൃഷ്ടിച്ചതെന്ന് ജേക്കബിന് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. ജയിലില്‍ പ്രതികള്‍ ഫോണ്‍വിളി നടത്തിയെങ്കില്‍ എന്ത്‌കൊണ്ട് ആ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞില്ലെന്ന് പിണറായി ചോദിച്ചു.

Pinarayi Vijayan

ടിപി കേസിലെ പ്രതികളുടെ ജയില്‍ ജീവിതം കൂടുതല്‍ ദുസ്സഹമാക്കാനാണ് ഫോണ്‍വിളി വിവാദങ്ങള്‍ ഉണ്ടാക്കിയത്. ഇക്കാര്യത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ഉള്‍പ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

ജയിലിലെ പ്രതികളുടെ ഫോണ്‍വിളിയും ഫേസ്ബുക്ക് ഉപോയഗവും പുറത്തുവന്ന സാഹചര്യത്തില്‍ അലക്‌സാണ്ടര്‍ ജേക്കബ് നടത്തിയ പത്രസമ്മേളനം വിവാദമായതിനെ തുടര്‍ന്നാണ് ജയില്‍ ഡിജിപി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+