കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പൂ ചൂടി ക്ഷേത്രത്തിലേക്ക് പോകുന്നവര്‍ അപ്പോള്‍ വേശ്യകളായിരിക്കും?മീശ വിവാദത്തില്‍ അലി അക്ബര്‍

  • By Desk
Google Oneindia Malayalam News

ഹിന്ദു സ്ത്രീകളെ അപമാനിച്ചെന്ന് ആരോപിച്ചാണ് മീശ നോവലിന് നേരെ ഹിന്ദു വര്‍ഗീയവാദികള്‍ വന്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് തന്‍റെ നോവല്‍ പിന്‍വലിക്കുകയാണെന്ന് എഴുത്തുകാരന്‍ എസ് ഹരീഷ് വ്യക്തമാക്കി. എന്നാല്‍ ഹരീഷിന് പിന്തുണ അര്‍പ്പിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും സാഹിത്യ സംസ്കാര ലോകവും രംഗത്തെത്തി.

അതേസമം എസ് ഹരീഷിന്‍റെ നോവലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അലി അക്ബര്‍. എഴുത്തുകാരനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ എഴുത്തുകാരനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ ക്ഷേത്രത്തിലേക്ക് മുല്ലപ്പൂ ചൂടി കയറിപ്പോകുന്നവരെ ഒരു കൂട്ടർ വേശ്യകൾ എന്നു വിളിച്ചാൽ അതവരുടെ ആവിഷ്കാര സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കപ്പെടുമോയെന്ന് അലി അക്ബര്‍. അലി അക്ബറിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ക്ഷേത്രങ്ങള്‍

ക്ഷേത്രങ്ങള്‍

നാളെ ഒരുനേരത്തെ ആഹാരത്തിന് വലയേണ്ടി വന്നാൽ കയറിച്ചെല്ലാൻ ഒരുപാട്ക്ഷേത്രങ്ങളുണ്ടെനിക്ക്. അവിടെ മതം ചോദിക്കാതെ ജാതി ചോദിക്കാതെ വിളമ്പിത്തരാൻ ചിരിച്ചു കൊണ്ട് നിൽക്കുന്ന വിളമ്പക്കാരുമുണ്ട്...
അതുകൊണ്ട് തന്നെ ക്ഷേത്രങ്ങൾ എനിക്ക് പ്രിയപ്പെട്ടതാണ്..

പൂജാരിമാര്‍

പൂജാരിമാര്‍

ഫീസ് കൊടുക്കാനും, വസ്ത്രം വാങ്ങാനും ക്ഷേത്രങ്ങളിലെ ഉത്സവപ്പറമ്പിൽ കളിച്ച നാടകത്തിലൂടെ എനിക്ക് പണവും കിട്ടിയിട്ടുണ്ട്. അലിഅക്ബർ എന്ന പേര് പറയുമ്പോൾ തന്നെ പൂരാടം നക്ഷത്രം എന്നോർത്ത് പറയുന്ന പൂജാരിമാരെ ഞാൻ ഓർക്കുന്നു.സത്യത്തിൽ നിങ്ങൾ ഹിന്ദു വർഗീയ വാദികൾ എന്നു ഉറക്കെ പറയുമ്പോൾ എനിക്ക് ചിരി വരും 40വർഷമായി ഈ വർഗീയതയ്ക്കൊപ്പം ഞാനും എന്റെ കുടുംബവും നടക്കുന്നു.

സന്ദര്‍ശകന്‍

സന്ദര്‍ശകന്‍

തിരുവനന്തപുരത്തെ ഒട്ടു മിക്ക ക്ഷേത്രങ്ങളിലും ഞാൻ സ്ഥിരം സന്ദർശകനായിരുന്നു, പ്രത്യേകിച്ച് ആൽത്തറ കോവിലിനു പുറകിൽ കുറേക്കാലം താമസിച്ചു അത്രയും കാലം ക്ഷേത്രോത്സവത്തിനു ഈയുള്ളവന്റെ ചെറിയ പങ്ക് ഞാനവിടെ എത്തിക്കുമായിരുന്നു.ഒരു നേരം ഊട്ടിയ, ഒരല്പം സാന്ത്വനം തന്ന ഓരോ ഇടവും എനിക്ക് പ്രിയപ്പെട്ടതാണ്. അപ്പോഴാണ് ക്ഷേത്രം വ്യഭിചാരശാലയാക്കി നോവൽ വരുന്നത്.

ഇല്ലാത്ത വര്‍ഗീയത

ഇല്ലാത്ത വര്‍ഗീയത

ഞാനിത് കുറിക്കുമ്പോഴും എശ്യാനെറ്റിൽ സന്ദീപ് ചൈതന്ന്യ മാക്സിയൻ രാമായണം വിളമ്പുന്നത് കേൾക്കുന്നു. പ്രിയ കമ്മ്യൂണിസ്റ്റ്‌കാരാ, കോൺഗ്രസ്കാരാ ഇല്ലാത്ത വർഗീയത ചാർത്തി ഈ രാജ്യത്തെ ക്ഷേത്രങ്ങളെ ഇല്ലാതാക്കല്ലേ. അതവിടെ നിൽക്കട്ടെ.. നിങ്ങൾക്ക് ന്യൂന പക്ഷവോട്ടല്ലേ വേണ്ടത് അതിനു ഒരു സമൂഹത്തെ ആകെ എന്തിന് വർഗീയവാദികളാക്കുന്നു.

ക്ഷേമ പ്രവര്‍ത്തനം

ക്ഷേമ പ്രവര്‍ത്തനം

സംഘ പരിവാർ വളരുന്നത് ക്ഷേമ പ്രവർത്തനങ്ങളിലൂടെയാണ്. കൊട്ടിഘോഷിക്കപ്പെടാത്ത പ്രവർത്തനം.. സാധാരണക്കാർക്കിടയിൽ ആരും ശ്രദ്ധിക്കപ്പെടാതെ അവരുണ്ട് ജാതിക്കും മതത്തിനും അതീതമായി ഭാരതം എന്ന വികാരവുമായി... അവരുടെ മുൻപിൽ വോട്ട് പെട്ടി എന്നൊരു ചിന്തപോലുമുണ്ടായതായി എനിക്ക് തോന്നിയിട്ടില്ല...

കര്‍മ്മഫലം

കര്‍മ്മഫലം

നിങ്ങൾ ഇല്ലാതാവുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കർമ്മഫലമാണ്. നാളെ ഒരു മുസൽമാനോ ക്രിസ്ത്യാനിയോ ഒരു ഹിന്ദു പെൺകുട്ടിയോട് ചോദിക്കും "അപ്പോൾ അമ്പലത്തിൽ പോവുന്നത് അതിനാല്ലേ??അതുകേട്ടു തല താഴ്ത്തുന്നവരിൽ ഒരുപക്ഷെ കഥാകൃത്തിന് ജയ് വിളിച്ച കമ്മ്യൂണിസ്റ്റ്കാരന്റെ, കോണ്ഗ്രസ്കാരന്റെ, ചിലപ്പോൾ കഥാകാരന്റെ മക്കളുമുണ്ടാകും... ഈ മുസല്മാനാടക്കം ഒരുപാട് പേർ ഭക്തിയോടെ നോക്കികാണുന്ന ഒരിടമാണ് ക്ഷേത്രം അതിനെ ചെളി വാരി തേക്കാൻ കൂട്ട് നിൽക്കരുത്

മുല്ലപ്പൂ

മുല്ലപ്പൂ

എഴുത്തുകാരനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ ക്ഷേത്രത്തിലേക്ക് മുല്ലപ്പൂ ചൂടി കയറിപ്പോകുന്നവരെ ഒരു കൂട്ടർ വേശ്യകൾ എന്നു വിളിച്ചാൽ അതവരുടെ ആവിഷ്കാര സ്വാതന്ത്ര്യമായും വാദമുഖങ്ങൾ വരും അതിനെയും നിങ്ങൾക്ക്‌ അംഗീകരിച്ചു കൊടുക്കേണ്ടി വരും.

വേശ്യാലയം

വേശ്യാലയം

ഇത്രയും കാലം മതം മാറ്റ മാഫിയ ചോദിച്ചത് നിങ്ങൾക്ക് എത്ര ദൈവങ്ങളാ എന്നായിരുന്നുവെങ്കിൽ നാളെ എന്തിനാ വേശ്യാലയത്തിൽ പോകുന്നത് എന്നാവും. അവർ ഉള്ളിൽ ചിരിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

English summary
ali akabar against mees novel and hareesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X