• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വാരിയംകുന്നനെതിരെ പോസ്റ്ററൊട്ടിച്ച എന്നെപ്പോലെയുള്ള സംഘികൾ ആരായി.. ശശിയായി', പ്രതികരിച്ച് അലി അക്ബർ

തിരുവനന്തപുരം: പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസ്ലിയാരുടേയും പേര് ഉള്‍പ്പെട്ടത് വിവാദത്തിലായിരിക്കുകയാണ്. ഡിക്ഷണറി ഓഫ് മാര്‍ട്ടിയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകത്തിലാണ് പേര് ഉള്‍പ്പെട്ടിരിക്കുന്നത്.

എന്നാല്‍ മലബാര്‍ സമരം ഹിന്ദു വിരുദ്ധ സമരമാണെന്നാണ് ബിജെപി അടക്കം ആരോപിക്കുന്നത്. വാരിയന്‍കുന്നന്റെ ജീവിതം പറയുന്ന പൃഥ്വിരാജ്-ആഷിഖ് അബു ചിത്രത്തിന് എതിരെ ബിജെപി വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംവിധായകനും ബിജെപി അനുകൂലിയുമായ അലി അക്ബറും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. സുനിൽ സോമൻ എന്നയാളുടെ ഫേസ്ബുക്ക് കുറിപ്പാണ് അലി അക്ബർ പങ്കുവെച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപി നല്‍കിയതല്ല

ബിജെപി നല്‍കിയതല്ല

വാരിയംകുന്നന്റെ ജീവചരിത്രം സിനിമയാക്കുമെന്ന് ആഷിഖ് അബു പ്രഖ്യാപിച്ചതിന് പിറകെ അലി അക്ബറും മറ്റൊരു സിനിമ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷികളുടെ പുസ്തകത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരുടേയും പേര് ഉള്‍പ്പെട്ടത് ബിജെപി നല്‍കിയതല്ലെന്നാണ് അലി അക്ബറുടെ പ്രതികരണം.

എന്നെപ്പോലെയുള്ള സംഘികൾ ആരായി..

എന്നെപ്പോലെയുള്ള സംഘികൾ ആരായി..

പുസ്തകത്തിലേക്ക് വേണ്ട വിവരങ്ങള്‍ കേരളത്തില്‍ നിന്നും നല്‍കിയിരിക്കുക കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണെന്നും അലി അക്ബര്‍ പറഞ്ഞു. അലി അക്ബറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''സുടാപ്പീസ് & സഖാപ്പീസ് , 'പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയിൽ വാരിയം കുന്നനും അലി മുസ്‍ലിയാരും... അപ്പോൾ വാരിയം കുന്നനെതിരെ പോസ്റ്ററൊട്ടിച്ച നടന്ന എന്നെപ്പോലെയുള്ള സംഘികൾ ആരായി.. ശശിയായി ...

പക്ഷെ ഒരു പ്രശ്നമുണ്ട് വർമ്മ സാറെ...

പക്ഷെ ഒരു പ്രശ്നമുണ്ട് വർമ്മ സാറെ...

നേരാണോ തിരുമേനി? ശെരിക്കും ശശിയായോ? പക്ഷെ ഒരു പ്രശ്നമുണ്ട് വർമ്മ സാറെ... പുസ്തകം ഇറക്കിയതാരാണ് ? കേന്ദ്ര സാംസ്‌കാരിക വകുപ്പ് .. എന്നാണ് ഇറക്കിയത് ? 2019 മാർച്ച് 7 . (ട്വീറ്റിൽ തീയതി മാർക്ക് ചെയ്തിട്ടുണ്ട് ).. വാരിയം കുന്നൻ സിനിമയുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായതു എപ്പോഴാണ്? 2020 ജൂൺ മാസത്തിൽ.. അപ്പോൾ ഇത് രണ്ടും തമ്മിൽ ബന്ധമില്ലെന്ന് മനസിലായി ..

ഇപ്പോൾ കെട്ടി എഴുന്നള്ളിച്ചത് എന്തിനാണ്?

ഇപ്പോൾ കെട്ടി എഴുന്നള്ളിച്ചത് എന്തിനാണ്?

അപ്പോൾ പിന്നെ മനോരമ ഈ വാർത്ത ഇപ്പോൾ കെട്ടി എഴുന്നള്ളിച്ചത് എന്തിനാണ്? "ബെറുതെ ഒരു മനഃ സുഖം ". എന്നാലും ഹിന്ദുക്കളെ വംശ ഹത്യ ചെയ്ത ഒരാളിനെപ്പറ്റി നരേന്ദ്ര മോഡി പുസ്തകം ഇറക്കിയത് എന്ത് കൊണ്ടായിരിക്കും? പുസ്തകം ഇറക്കിയിരിക്കുന്നത് കേന്ദ്ര സാംസ്‌കാരിക വകുപ്പാണ്. "Dictionary of Martyrs: India's Freedom Struggle (1857-1947)", Volume 5 പ്രതിപാദിക്കുന്നത് കേരളം , കർണാടക , തമിഴ്നാട് , ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലെ സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയാണ്.

കേരള സർക്കാരായിരിക്കും കൊടുത്തത്

കേരള സർക്കാരായിരിക്കും കൊടുത്തത്

കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് ഈ പുസ്തകം ഇറക്കിയതെങ്കിൽ കേരളത്തിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയുള്ള വിവരങ്ങൾ കൊടുത്തത് ആരായിരിക്കും? കേരള സർക്കാരായിരിക്കും കൊടുത്തത്. അല്ലാതെ കേരളത്തിലെ ബിജെപിക്കാർ അല്ല.. കേരളത്തിലെ സർക്കാർ ആരാണ്? കമ്മ്യൂണിസ്റ്റുകാരാണ് കേരളത്തിലെ സർക്കാർ. മാപ്പിള ലഹളയിൽ ഹിന്ദുക്കളെ വംശഹത്യ ചെയ്ത ജിഹാദികൾക്കു സ്വാതന്ത്ര്യ സമര പെൻഷൻ കൊടുത്തവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രെസ്സുകാരും ...

 എട്ടു നിലയിൽ പൊട്ടി

എട്ടു നിലയിൽ പൊട്ടി

അവർ വാരിയം കുന്നനെ മഹാനാക്കി തന്നെയയായിരിക്കണം കേന്ദ്ര സാംസ്‌കാരിക

വകുപ്പിന് റിപ്പോർട്ട് കൊടുത്തിരിക്കുന്നത് .. അപ്പൊ എല്ലാം പറഞ്ഞത് പോലെ ... അങ്ങനെ. "പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയിൽ വാരിയം കുന്നനും ആലി മുസ്‍ലിയാരും " എന്ന നാടകവും എട്ടു നിലയിൽ പൊട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നു''.

English summary
Ali Akbar about Variankunnath's name included in publication of Martyrs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X