Get Updates
Get notified of breaking news, exclusive insights, and must-see stories!

പെങ്ങളെ ആചാരങ്ങളുടെ കടയ്ക്കല്‍ കത്തി വെയ്ക്കല്ലേയെന്ന് അലി അക്ബര്‍! വൈറലായി കുറിപ്പ്

എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതിവിധിക്കെതിരെ സംവിധായകന്‍ അലി അക്ബര്‍ രംഗത്ത്. ഹിന്ദുവിന്‍റെ ആചാരങ്ങള്‍ തല്ലി തകര്‍ക്കല്ലേ എന്ന തലക്കെട്ടോടെയാണ് വിധിയില്‍ അലി അക്ബര്‍ നിലപാട് വ്യക്തമാക്കിയത്.

നാടിന്‍റെ നന്‍മയ്ക്കായി ഒരായിരം ആചാരങ്ങള്‍ കൂടിചേര്‍ന്നതാണ് ഹിന്ദു സംസ്കാരമെന്നും അത്തരം ആചാരങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കരുതെന്നും അലി അക്ബര്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം.

 തല്ലിതകര്‍ക്കല്ലേ

തല്ലിതകര്‍ക്കല്ലേ

ഹിന്ദുവിന്റെ ആചാരങ്ങൾ തല്ലി തകർക്കല്ലേ.
ക്ഷേത്രവും ക്ഷേത്രക്കുളവും, ആലും ആൽത്തറയും, കാവും കാവിലെ സർപ്പങ്ങളും ഹിന്ദുവിന്റെ ആചാരങ്ങളുടെ ഭാഗമാണ് ഒപ്പം പ്രകൃതിയുടെ സംരക്ഷണവുമാണ്....

 ആചാരങ്ങള്‍

ആചാരങ്ങള്‍

ആനയൂട്ട് മുതൽ മത്സ്യ ഊട്ടും, ഉറുമ്പിനെയൂട്ടുന്നതും മനുഷ്യരെ ഊട്ടുന്നതും ഹിന്ദു ആചാരത്തിന്റെ ഭാഗമായ അന്ന ദാനം തന്നെ.സൂര്യനെ വണങ്ങി, വായുവിനെ വണങ്ങി ഭൂമിയെയും ജലത്തെയും വണങ്ങി അഗ്‌നിയിലർപ്പിക്കുന്നതും ഹിന്ദുവിന്റെ പ്രകൃതിയോടുള്ള ആരാധനാ ആചാരങ്ങൾ തന്നെ.

 ആചാരം തന്നെ

ആചാരം തന്നെ

ഓണത്തിനൊരുണും, വിഷുവിനൊരു കണിയും കൈനീട്ടവും വിദ്യയ്ക്ക് തുടക്കമിടാൻ വിദ്യാരംഭവും, ആയുധത്തെ പൂജിക്കുന്നതും ഹിന്ദുവിന്റെ ആചാരങ്ങൾ തന്നെ.ക്ഷാമകാലത്തെടുത്ത് ജനത്തെ പരിപാലിക്കുന്നതിന് വേണ്ടി ദേവതകൾക്ക് പിന്നിൽ സമ്പത്ത് ശേഖരിച്ച് വയ്ക്കുന്നതും ആചാരം തന്നെ.

 കാലാകാലങ്ങള്‍

കാലാകാലങ്ങള്‍

ഔഷധികൾക്ക്, പ്രകൃതിക്ക് നാൽക്കാലികൾക്ക്,സകല പ്രാണികൾക്കും കൂടെ രാജാവിനും നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നതും ഹിന്ദു ആചാരം തന്നെ. കാലാകാലങ്ങളിൽ അനാചാരങ്ങളെ തുടച്ചു നീക്കുന്നതും ഹിന്ദു ആചാരങ്ങൾ തന്നെ.

 ഇനിയുമേറെ

ഇനിയുമേറെ

രാഗവും താളവും ലയവും,ശ്രുതിയും സ്വരങ്ങളും, സാഹിത്യവും ശാസ്ത്രവും ഹൈന്ദവന്റെ ആചാരങ്ങൾ തന്നെ.
ഇനിയുമുണ്ടേറെ പറഞ്ഞു തീർക്കാനാവാത്ത ആചാരങ്ങൾ.

 കത്തിവെക്കല്ലേ

കത്തിവെക്കല്ലേ

അത്താഴ പട്ടിണിക്കാരുണ്ടോ എന്ന് കേട്ടിരുന്നത് ഹിന്ദുവിന്റെ വീടുകളിൽ നിന്നായിരുന്നു.
ഒരു ആർത്തവ വട്ടം,ഒരു ശബരിമല, കുഞ്ഞ് കുഞ്ഞു കാര്യങ്ങൾക്കു വേണ്ടി പെങ്ങളെ ഈ ആചാരങ്ങളുടെ കടയ്ക്കൽ കത്തി വയ്ക്കല്ലേ,

 മഹിമ അറിയൂ

മഹിമ അറിയൂ

മൂർച്ച കൂട്ടാൻ ഒരുപാട് പേരുണ്ടാകും അവരുടെ ലക്ഷ്യം മേല്പറഞ്ഞ ആചാരങ്ങൾ മുഴുക്കെ തകർക്കുക എന്നതാണ്.
ദൂരെ നിന്ന് കാണുമ്പോഴേ ഹിന്ദുക്കളെ നിങ്ങളുടെ ആചാരങ്ങളുടെ മഹിമ അറിയൂ.....

 നമിക്കണം

നമിക്കണം

നിങ്ങൾ അതറിയാതെ പോകുന്നത് മഹാ കഷ്ടം.
വേദത്തിൽ കലപ്പയ്ക്കും കാളയ്ക്കും ആശ്വാസമുണ്ട്, നീ ഈ മഹാപ്രപഞ്ചത്തിൽ ഒരണുവാനെന്ന സന്ദേശവുമുണ്ട്. നമിക്കണം ഭാരതാംബയെ.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+