കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഡാപ്പി ആയിക്കോളൂ, പക്ഷേ സുരേഷ് ഗോപിയെ കുറിച്ച് നുണകള്‍ വേണ്ട'

  • By
Google Oneindia Malayalam News

തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ കഴിഞ്ഞ ദിവസം സംവിധായകന്‍ എംഎ നിഷാദ് രംഗത്തെത്തിയിരുന്നു. മോദിയുടെ അടിമയാണ് സുരേഷ് ഗോപി എന്നായിരുന്നു നിഷാദ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്.

<strong>'സുരേഷ് ഗോപി മോദിയുടെ അടിമയാണ്, അവസരവാദി' ഭിത്തിയിലൊട്ടിച്ച് കുറിപ്പ്.. വൈറല്‍</strong>'സുരേഷ് ഗോപി മോദിയുടെ അടിമയാണ്, അവസരവാദി' ഭിത്തിയിലൊട്ടിച്ച് കുറിപ്പ്.. വൈറല്‍

എന്നാല്‍ നിഷാദ് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍. നിഷാദിന്‍റെ ആരോപണങ്ങള്‍ക്കെല്ലാം തന്‍റെ പോസ്റ്റിലൂടെ അലി അക്ബര്‍ മറുപടി പറയുന്നുണ്ട്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

<strong>'രാഗാ ഇഫക്റ്റില്‍' കണ്ണ് മഞ്ഞളിച്ച് എന്‍എസ്എസ്! 'നായര്‍' വോട്ടുകള്‍ യുഡിഎഫിന്?</strong>'രാഗാ ഇഫക്റ്റില്‍' കണ്ണ് മഞ്ഞളിച്ച് എന്‍എസ്എസ്! 'നായര്‍' വോട്ടുകള്‍ യുഡിഎഫിന്?

 നിഷാദിന്‍റെ പോസ്റ്റിനെതിരെ

നിഷാദിന്‍റെ പോസ്റ്റിനെതിരെ

സുരേഷ് ഗോപി മോദിയുടെ അടിമയാണ്. അയാള്‍ക്ക് വ്യക്തമായ രാഷ്ട്രീയമില്ല,അയാളൊരു അവസരവാദിയാണ് എന്നിങ്ങനെയായിരുന്നു നിഷാദ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്. ഉത്തരേന്ത്യയിലെ നിരക്ഷരായ പാവങ്ങളെ പറ്റിക്കുന്നത് പോലെ ബിജെപിയുടെ പരിപ്പ് ഇവിടെ വേവില്ലെന്നും നിഷാദ് പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അലി അക്ബര്‍.

 താങ്കള്‍ മാത്രമല്ല

താങ്കള്‍ മാത്രമല്ല

ശ്രീ. MA. നിഷാദ്, സുടാപ്പി ആയി കൊള്ളൂ പക്ഷെ അതു നുണകൾ വിളമ്പിക്കൊണ്ടാവരുത്. ശ്രീ സുരേഷ് ഗോപിയെ കുറിച്ച് താങ്കളുടെ അഭിപ്രായ പ്രകടനം കണ്ടു കോരിത്തരിച്ചു. സുഹൃത്തേ താങ്കൾ മാത്രമല്ല സിനിമാക്കാരൻ..

 ഇരട്ട വ്യക്തിത്വം

ഇരട്ട വ്യക്തിത്വം

1992മുതൽ സുരേഷ് ഗോപിയെ അറിയുന്ന വ്യക്തിയാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി നായകനാക്കി (പൊന്നുച്ചാമി )സിനിമ എടുത്ത വ്യക്തിയുമാണ്.. ഒരു വ്യക്തി എന്ന നിലയ്ക്ക് മറ്റു പെരിയ പല നായകന്മാരിലും ആരോപിക്കാവുന്ന ഇരട്ട വ്യക്തിത്വം ഇല്ലാത്തയാളാണ് സുരേഷ് ഗോപി,

 കുട്ടികളുടെ മനസ്

കുട്ടികളുടെ മനസ്

എന്താണോ അതു തുറന്നു പറയും ആരെയും താങ്ങുന്ന സ്വഭാവം ഇല്ല തന്നെ, നായകത്വത്തിൽ നിന്നും പലരുടെയും പിൻകുത്തലിൽ വെറുതെ വീട്ടിലിരിക്കേണ്ടി വന്നപ്പോഴും അദ്ദേഹം പരിഭവം പറഞ്ഞു വന്നിട്ടില്ല,പിന്നേ നേരാണ് അദ്ദേഹത്തിന് കുട്ടികളുടെ മനസ്സാണ്, പെട്ടെന്ന് നോവും, അലിയുകയും ചെയ്യും..

 ഞാന്‍ അറിയുന്ന സുരേഷ് ഗോപി

ഞാന്‍ അറിയുന്ന സുരേഷ് ഗോപി

അദ്ദേഹത്തിന് വലിയ സമ്പാദ്യം ഒന്നുമില്ല എന്നാണ് എന്റെ അറിവ്, കുടുംബ സ്നേഹി, മറ്റുള്ളവരുടെ വേദനയിൽ ചേരുന്നയാൾ.. കള്ളത്തരമില്ലാത്ത പൊള്ളയായത് കാരണം അബദ്ധവും പറ്റും.. ഇത്രയുമാണ് ഞാൻ അറിയുന്ന സുരേഷ് ഗോപി,

 സംഘിയായതാണ്

സംഘിയായതാണ്

പിന്നേ താങ്കൾക്ക് സിനിമാക്കാർ രാഷ്ട്രീയത്തിലിറങ്ങുന്നതിനോട് പൊതുവെ വിരോധമില്ലല്ലോ 😂ഇന്നസെന്റിനും മുകേഷിനും ആവാല്ലേ അവർ രാമന്റെ പ്രതി പുരുഷനാണോ sorry അൽ അമീനാണോ? അതല്ല പ്രശ്നം സുരേഷ് ഗോപി സംഘിയായതാണ് പ്രശ്നം

 ബ്രഹ്മത്തെ അറിയാൻ,

ബ്രഹ്മത്തെ അറിയാൻ,

അദ്ദേഹം അടുത്ത ജന്മത്തിൽ തങ്ങൾ ആവണം എന്ന്‌ പറഞ്ഞിരുന്നെങ്കിൽ താങ്കൾക്ക് രോമഹർഷം ഉണ്ടായേനെ. ബ്രാഹ്മണനാവാൻ കൊതിച്ചതാണ് പ്രശ്നം.. എനിക്കും ആ കൊതിയുണ്ട് സഹോദരാ ബ്രഹ്മത്തെ അറിയാൻ,

 നല്ലത്

നല്ലത്

ആചാര്യനാവാൻ അതെന്താണെന്നറിയാൻ മദ്രസ്സയിൽ മാത്രം പഠിച്ചാൽ പോരാ.. ഈ മണ്ണിന്റെ സംസ്കാരത്തെ കുറിച്ചുകൂടി പഠിക്കണം, താങ്കളുടെ പിന്തലമുറക്കാരെ കുറിച്ചു പഠിക്കണം.... താങ്കൾക്ക് മാത്രമല്ല കമാലുദ്ധീനും മോദി നരാധമെന്നാണ്.. നല്ലത്..

കാഫിറുകളല്ലേ

കാഫിറുകളല്ലേ

ഗുജറാത്ത്‌ കലാപത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ബോഗിയിൽ വെന്തുരുകിയ കർസേവകരെക്കുറിച്ച് ചിന്തിക്കരുത് അവർ കാഫിറുകളല്ലേ.. മാനവികത പച്ചനിറത്തിലേക്ക് മാത്രം ചായുന്ന ഒന്നാണല്ലോ.. കാവി എന്നാൽ താങ്കൾക്ക് കലിപ്പ് എന്നാണല്ലോ..

 കരഞ്ഞ് തീര്‍ക്കുക

കരഞ്ഞ് തീര്‍ക്കുക

സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കുന്നതിൽ താങ്കളുടെ വിഷമം ഞങ്ങൾ മനസ്സിലാക്കുന്നു. കരഞ്ഞു തീർക്കുക എന്നതാണ് ഏക വഴി. പിന്നേ സുരേഷ് ഗോപിയെ തൽക്കാലം അങ്ങ് വിട്ടേക്ക്, അദ്ദേഹം മോദിയുടെ ആശ്രിതനായി തുടരട്ടെ,

 പുണ്യാളന്‍

പുണ്യാളന്‍

താങ്കൾ പിണറായി സഖാവിന്റെ ആശ്രിതനായി തുടരുക.. പറ്റുമെങ്കിൽ പശുവിനെ വിടാതെ കൂടെ കൊണ്ടു നടക്കുക. ഇന്നസെന്റ് എന്ന പുണ്യാളൻ മത്സര രംഗത്തുണ്ടല്ലോ അദ്ദേഹം കൈകാലിട്ടടിക്കയാണ് സഹായിക്കൂ.സസ്നേഹം
സംഘി
അലിഅക്ബർ

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
ali akbar facebook post about suresh gopi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X