"മക്കൾ ചോദിക്കും വകതിരിവില്ലാതെ ആരാണ് ഡാമുകൾ തുറന്നു വിട്ടത്? പിണറായിക്കെതിരെ അലി അക്ബര്‍
നവ കേരള നിര്‍മ്മാണത്തിനായി കേരള സര്‍ക്കാര്‍ കൊണ്ടുവന്ന സാലറി ചാലഞ്ചിനോട് മുഖം തിരിക്കുന്നവരോട് മക്കള്‍ ചോദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ട്രോളി സംവിധായകന്‍ അലി അക്ബര്‍ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനോട് മറ്റു ചില ചോദ്യങ്ങള്‍ കൂടി മക്കള്‍ ചോദിക്കുമെന്ന് ഫേസ്ബുക്കില്‍ അലി അക്ബര്‍ കുറിച്ചു. അലിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം-

മക്കൾ ചോദിക്കും വകതിരിവില്ലാതെ ആരാണ് ഡാമുകൾ തുറന്നു വിട്ടത്?
ആരാണ് ഈ കൊലകൾക്കുത്തരവാദി? ആരാണ് മലകൾ തുരക്കാൻ അനുമതി നൽകിയത്?
ആരാണ് നിലം നികത്താൻ സമ്മതിച്ചത്? ആരാണ് ആരാണ് ഗാഡ്ഗിൽ റിപ്പോർട്ടിനെ കൊന്നത്?
ആരാണ് അൻവറിനെയും ചാണ്ടിയെയും സംരക്ഷിച്ചത്?
മക്കൾ ചോദിക്കും ആരാണ് ദുരന്തമുഖത്തെ സഹായം അടിച്ചുമാറ്റിയത്. ആരാണ് ബക്കറ്റ് പിരിവിനൊപ്പം കടകൾ കൊള്ളയടിച്ചത്.??
മക്കൾ ചോദിക്കും ദുരന്തബാധിതർക്കുള്ള സഹായം ആരാ അനർഹർക്ക് നൽകിയത്?
മക്കൾ ചോദിക്കും മീശ പിരിച്ചുകാട്ടി എന്റെ അച്ഛന്റെ ശമ്പളം മോഷ്ടിച്ചത്.. ആരാ?
മക്കൾ ചോദിക്കും ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ ആരാണ് ആഡംബര ജീവിതം നയിച്ചത്...
ഒരുപാട് ചോദ്യം ചോദിച്ച് അവസാനം കുട്ടികൾ ചോദിക്കും ആരാണീ നെറികെട്ടവരെ ജയിപ്പിച്ച് അധികാരത്തിൽ കയറ്റിയത്.












Click it and Unblock the Notifications