• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അലി അക്ബറിന്റെ 1921 സിനിമ ചലിച്ചുതുടങ്ങി; 90 ലക്ഷം രൂപ കിട്ടി, ചിത്രങ്ങള്‍ പങ്കുവച്ച് സംവിധായകന്‍

കോഴിക്കോട്: ആഴ്ചകള്‍ക്ക് മുമ്പ് വലിയ ചര്‍ച്ചയായിരുന്നു വാരിയംകുന്നന്‍. ആഷിക് അബു ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനായി എത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഹിന്ദു ഐക്യവേദി ഇതിനെതിരെ രംഗത്തുവരികയും പൃഥ്വിരാജ് സിനിമയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ 1921 പശ്ചാത്തലമാക്കി പുതിയ സിനിമ ഒരുക്കുമെന്ന് അറിയിച്ചത്.

ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സിനിമ നിര്‍മിക്കാനുള്ള പണം കണ്ടെത്തുക എന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇപ്പോള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരം അദ്ദേഹം പുറത്തുവിട്ടിരിക്കുകയാണ്...

പ്രീ പ്രൊഡക്ഷന്‍ ജോലികള്‍

പ്രീ പ്രൊഡക്ഷന്‍ ജോലികള്‍

സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി അലി അക്ബര്‍ അറിയിച്ചു. സിനിമയില്‍ ഉപയോഗിക്കാനുള്ള തോക്കുകളുടെ മാതൃകയും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചു. ഉദ്ദേശിച്ചതു പോലെ കാര്യങ്ങള്‍ നീങ്ങുന്നില്ല എന്ന് അലിഅക്ബര്‍ നേരത്തെ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

അനുഗ്രാശിസ്സുകളോടെ

അനുഗ്രാശിസ്സുകളോടെ

ചലിച്ചുതുടങ്ങി, അനുഗ്രാശിസ്സുകളോടെ... നിങ്ങളുടെ പ്രാര്‍ഥന ലക്ഷ്യം കാണുക തന്നെ ചെയ്യും.. എന്നാണ് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സിനിമയില്‍ ഉപയോഗിക്കുന്ന മരത്തോക്കുകളുടെ ചിത്രങ്ങളും ജോലികള്‍ നടക്കുന്നതും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇതോടെ അലി അക്ബറിന്റെ 1921 സിനിമ വരുമെന്ന് ഉറപ്പിക്കാം.

90 ലക്ഷം രൂപ വരെ

90 ലക്ഷം രൂപ വരെ

ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സിനിമാ നിര്‍മാണത്തിനുള്ള പണം കണ്ടെത്തുക എന്ന് അലി അക്ബര്‍ അറിയിച്ചിരുന്നു. പിന്നീടാണ് പണം കാര്യമായി വരാത്തതിനെ തുടര്‍ന്ന് വലിയ കാന്‍വാസില്‍ സിനിമ സാധ്യമാകില്ല എന്ന് അദ്ദേഹം പ്രതികരിച്ചത്. ഇപ്പോള്‍ 90 ലക്ഷം രൂപ വരെ പിരിഞ്ഞുകിട്ടിയെന്നാണ് സംവിധായകന്‍ പറയുന്നത്.

മൊത്തം നാല് 1921 സിനിമകള്‍

മൊത്തം നാല് 1921 സിനിമകള്‍

മലബാറിലെ സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി ചിത്രം നിര്‍മിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ആഷിക് അബുവാണ്. അദ്ദേഹവും പൃഥ്വിരാജും സിനിമ വരുന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. തൊട്ടുപിന്നാലെ ഇതേ പശ്ചാത്തലത്തില്‍ മൂന്ന സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടു.

സിനിമയുടെ പേരുകള്‍

സിനിമയുടെ പേരുകള്‍

പിടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹീം വേങ്ങര എന്നിവരാണ് വാരിന്‍കുന്നന്റെ കഥ പറയുന്ന സിനിമ എടുക്കുന്ന മറ്റു രണ്ടു പേര്‍. ഷഹീദ് വാരിയംകുന്നന്‍, ദി ഗ്രേറ്റ് വാരിയംകുന്നന്‍ എന്നിങ്ങനെയാണ് സിനിമയുടെ പേരുകള്‍. ഇരുവരും നേരത്തെ ആലോചിച്ചിരുന്നതാണ്. ഇവരുടെയും ആഷിക് അബുവിന്റെയും ചിത്രത്തില്‍ വാരിയം കുന്നന് നായക പരിവേഷമാണ്. എന്നാല്‍ അലി അക്ബറിന്റെ ചിത്രത്തില്‍ വില്ലന്‍ റോളാണ്.

നാല് സിനിമകളും വരട്ടെ

നാല് സിനിമകളും വരട്ടെ

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നയിച്ച മലബാര്‍ സമരത്തിന്റെ കഥയാണ് സിനിമകള്‍ പറയുക. നാല് സിനിമകളും വരട്ടെ എന്നാണ് സിനിമാ പ്രേമികളുടെ അഭിപ്രായം. ജനങ്ങള്‍ സ്വീകരിക്കുന്നത് വിജയിക്കുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ സിനിമയ്ക്ക് പിന്നില്‍ ചിലര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

ഐവി ശശിയുടെ 1921

ഐവി ശശിയുടെ 1921

1921 എന്ന പേരില്‍ ഐവി ശശി മമ്മൂട്ടിയെ നായകനാക്കി സിനിമ നിര്‍മിച്ചിരുന്നു. ടിജി രവിയാണ് ആ സിനിമയില്‍ വാരിയംകുന്നത്തിന്റെ റോള്‍ അഭിനയിച്ചത്. ആലി മുസ്ല്യാരായി മധു വേഷമിട്ടു. അന്ന് 1921 സിനിമ നിര്‍മിക്കുമ്പോള്‍ ഇന്നത്തെ പോലെ വിവാദങ്ങളുണ്ടായിരുന്നില്ല എന്നാണ് ടിജി രവി പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിച്ചത്.

സിദ്ദീഖിന്റെ ഇടപെടല്‍ ഗുണം ചെയ്തു; നിലപാട് വ്യക്തമാക്കി ബൈജു... പണം കൈയ്യിലെത്തിയാല്‍ ഓകെ

യുഡിഎഫ് ശക്തമാകുന്നു; ജോസിന് പകരം മൂന്ന് ടീം വന്നേക്കും, കൂടുതല്‍ കക്ഷികളുമായി ചര്‍ച്ച തുടങ്ങി

cmsvideo
  എന്തുകൊണ്ട് കൃഷ്ണനെ ഇഷ്ടപ്പെടുന്നു? അലി പറയുന്നു | Oneindia Malayalam

  English summary
  Ali Akbar Malayalam Movie 1921 pre production works starts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X