കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലി അക്ബറിന്റെ വാരിയംകുന്നന് കിട്ടിയത് ഒരു കോടി, സൂപ്പര്‍ താരങ്ങള്‍ വരും, പേരുകള്‍ പറയില്ല!!

Google Oneindia Malayalam News

കോഴിക്കോട്: സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ഒരുങ്ങുന്ന ചിത്രത്തിന് മികച്ച ഫണ്ടിംഗ്. അലി അക്ബര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പലരും സംശയം പറഞ്ഞിരുന്നു, ഈ ചിത്രം നടക്കുമോ എന്നൊക്കെ ചോദിച്ചിരുന്നു. ഇത് നടക്കും എന്ന് തന്നെയാണ് തനിക്ക് പറയാനുള്ളത്. അടുത്ത മാസം 20ന് ചിത്രീകരണം ആരംഭിക്കുമെന്ന് അലി അക്ബര്‍ വെളിപ്പെടുത്തി. നേരത്തെ ആഷിക്ക് അബു വാരിയംകുന്നന്റെ ചിത്രമൊരുക്കും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബറും ഇത്തരമൊരു ചിത്രം പ്രഖ്യാപിച്ചത്.

1

ആഷിക്ക് അബു ചിത്രത്തില്‍ വാരിയംക്കുന്നനെ നല്ലവനായി ചിത്രീകരിക്കുമെന്നും, എന്നാല്‍ തന്റെ ചിത്രം വില്ലനായിട്ടാണ് കാണിക്കുകയെന്നും അലി അക്ബര്‍ പറയുന്നു. അതേസമയം പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനനയിക്കാന്‍ എത്തുമെന്ന് അലി അക്ബര്‍ വ്യക്തമാക്കി. അവര്‍ അഡ്വാന്‍സ് വാങ്ങി ഡേറ്റ് തന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം രണ്ടിനാണ് സിനിമയുടെ പൂജ നടത്തുക. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ചിത്രീകരണം നടത്തുകയെന്നും അലി അക്ബര്‍ പറഞ്ഞു. ആദ്യ ഭാഗം വയനാട് വെച്ചാകും ചിത്രീകരിക്കുകയെന്നും സംവിധായകന്‍ പറഞ്ഞു.

നേരത്തെ ചിത്രത്തിനായി ജനങ്ങളില്‍ നിന്ന് തന്നെ പണം ആവശ്യപ്പെട്ടിരുന്നു അലി അക്ബര്‍. ഒരു കോടിയില്‍ അധികം രൂപ സിനിമ എടുക്കുന്നതിനായി തന്റെ അക്കൗണ്ടിലെത്തി എന്ന് അലി അക്ബര്‍ പറയുന്നു. ഒരു കോടിക്ക് ശേഷം എത്ര രൂപ വന്നു എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തമായി ഒന്നും പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപി സഹയാത്രികനായ അലി അക്ബര്‍ വാരിയംകുന്നന്‍ സ്വാതന്ത്ര്യ സമര നേതാവല്ലെന്നും, കലാപത്തിന് നേതൃത്വം നല്‍കിയ തീവ്രവാദിയാണെന്നും നേരത്തെ ഉന്നയിച്ചിരുന്നു. ഇത് തുറന്ന് കാണിക്കാന്‍ കൂടിയാണ് സിനിമ എടുക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

തിരക്ക് കഴിഞ്ഞാല്‍ എത്ര പണം മൊത്തം എത്തി എന്ന് പറയും. ആദ്യ ഘട്ടത്തിലെ ഷൂട്ടിംഗിനുള്ള പണം ഇപ്പോള്‍ അക്കൗണ്ടിലുണ്ട്. ഇനിയും സഹായിക്കണമെന്നും അലി അക്ബര്‍ അഭ്യര്‍ത്ഥിച്ചു. അഡ്വാന്‍സ് വാങ്ങിയ താരങ്ങളുടെ പേര് പറയാത്തതിന് കാരണമുണ്ട്. അവരുടെ പേര് ഇപ്പോള്‍ പറഞ്ഞാല്‍ അവര്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാകുമോ എന്ന ഭയമുണ്ടെന്നും അലി അക്ബര്‍ വ്യക്തമാക്കി. നേരത്തെ ചിത്രത്തിന്റെ പേര് സംവിധായകന്‍ പുറത്തുവിട്ടിരുന്നു. 1921 പുഴ മുതല്‍ പുഴ വരെ എന്നായിരുന്നു പേര്. ഭാരതപ്പുഴ മുതല്‍ ചാലിയാര്‍ വരെയാണ് സിനിമയുടെ കഥാ പശ്ചാത്തലം. ഇക്കാര്യങ്ങളെല്ലാം അലി അക്ബര്‍ പുറത്തുവിട്ടിട്ടുണ്ട്.

English summary
ali akbar says he gets more than 1 cr donation for variyamkunnan movie making
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X