കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം പ്രീണനം പോലെ അത്ര എളുപ്പമല്ല കോടിയേരി ക്രിസ്ത്യൻ പ്രീണനം, കോടിയേരിക്ക് മറുപടി

  • By Aami Madhu
Google Oneindia Malayalam News

ജലന്തർ ബിഷപ്പിനെതിരായി കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവ സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കോടരിയേരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സംവിധായകന്‍ അലി അക്ബര്‍.

മുസ്ലീങ്ങള്‍ തൊപ്പി ധരിക്കരുത്, മതചിഹ്നങ്ങള്‍ ഒന്നും ഉപയോഗിക്കരുത്! .. ഉപദേശിച്ച് പഞ്ചായത്ത്മുസ്ലീങ്ങള്‍ തൊപ്പി ധരിക്കരുത്, മതചിഹ്നങ്ങള്‍ ഒന്നും ഉപയോഗിക്കരുത്! .. ഉപദേശിച്ച് പഞ്ചായത്ത്

പ്രതിയോടൊപ്പം നില്‍ക്കുകയും പ്രതിയെ രക്ഷപ്പെടുത്താനുള്ള പഴുതുകള്‍ സൃഷ്ടിക്കാനുള്ള നീക്കവുമാണ് പാര്‍ട്ടി സ്വീകരിച്ചതെന്ന് അലി അക്ബര്‍ പറഞ്ഞു. ബിജെപി ഇരയ്ക്കൊപ്പം നിന്നപ്പോള്‍ സഭയുടെ ശത്രുവായി ബിജെപി മാറുമെന്നാണ് ബിജെപി കരുതിയതെന്നും അലി അക്ബര്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 ദുരുദ്ദേശപരം

ദുരുദ്ദേശപരം

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിവരുന്ന സമരം ദുരുദേശപരമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇപ്പോള്‍ നടക്കുന്നത് സമര കോലാഹലമാണെന്നും രാഷ്ട്രീയ പ്രചാരണങ്ങളുടെ ഭാഗമാണെന്നും കോടിയേരി പറഞ്ഞിരുന്നു.

 പിന്നാലെ ലേഖനം

പിന്നാലെ ലേഖനം

കൂടാതെ ദേശാഭിമാനിയിലും സമരത്തെ കുറിച്ച് കോടിയേരി ലേഖനമെഴുതി. കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ക്രൈസ്തവ സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നായിരുന്നു പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തില്‍ കോടിയേറി പറഞ്ഞത്.

 പാര്‍ട്ടിയുടെ ലക്ഷ്യം

പാര്‍ട്ടിയുടെ ലക്ഷ്യം

കോടിയേരിയുടെ ബേജാർ എന്താണ്?ആദ്യഘട്ടത്തിൽ പ്രതിയോടൊപ്പം നിൽക്കുകയും, പ്രതിയെ രക്ഷപ്പെടുത്താനുള്ള പഴുതുകൾ സൃഷ്ടിക്കാനുമുള്ള നീക്കവുമാണ് സിപിഎം നടത്തിയത്. സഭയുടെ വോട്ടു തങ്ങൾക്കാക്കി മാറ്റുക എന്നതായിരുന്നു ലക്ഷ്യം,

 സിപിഎം കരുതിയത്

സിപിഎം കരുതിയത്

കന്യാസ്ത്രീ പീഡന കേസിൽ ബിജെപി ഇരയ്‌ക്കൊപ്പം നിൽക്കുകയും സമര രംഗത്തിറങ്ങുകയും ചെയ്തപ്പോൾ സഭയുടെ ശത്രുപക്ഷമായി ബിജെപി മാറിക്കൊള്ളും എന്നാണ് സിപിഎം കരുതിയിരുന്നത്.ഈ സമരത്തിൽ നിന്നും വിട്ടുനിന്നുകൊണ്ട് കോൺഗ്രസ്സും, ഡിഫിയുമെല്ലാം ഈ ഒരു സമീപനം എടുത്തു.

 വിമര്‍ശനം

വിമര്‍ശനം

ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാന്‍ നിലകൊള്ളുന്ന വര്‍ഗീയശക്തികളുടെ വകതിരിവുകേടിനെ തുറന്നുകാട്ടണമെന്നും പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കിയിരുന്നു.എല്ലാ വൈദികരും മോശക്കാരെന്നു വരുത്താന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നു എന്നും കോടിയേരി പറഞ്ഞിരുന്നു. എന്നാല്‍ കോടിയേരി ശക്തമായി മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍ അലിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം-

 കോടിയേരി

കോടിയേരി

തുടർന്നാണ് സമരത്തിന് പിന്നിൽ ഹിന്ദു വർഗീയ ശക്തിയാണ് എന്ന ഉട്ടോപ്യൻ ന്യായവാദവുമായി കോടിയേരി ബിജെപി യെ സഭയുടെ ശത്രു പക്ഷത്തു നിറുത്തി വെള്ളം കലക്കി മീൻ പിടിക്കാൻ പറ്റുമോ എന്ന് ശ്രമിക്കുന്നത്.

 പിന്തുണ ഏറി

പിന്തുണ ഏറി

എന്നാൽ സമരത്തിന് അനുദിനം പിന്തുണ ഏറുകയും, സഭയിലെ തന്നെ വലിയ വിഭാഗം കന്യാസ്ത്രീകളുടെ സമരത്തെ ന്യായീകരിക്കയും ചെയ്തപ്പോൾ പാർട്ടിക്ക് ചങ്കിടിപ്പായി. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പൊതുജനം വിലയിരുത്തുകെയും ചെയ്തതോടെ സർക്കാരും വെട്ടിലായി.

 പരിഹാസ്യം

പരിഹാസ്യം

സർക്കാർ ഇരയ്‌ക്കൊപ്പം പാർട്ടി സഭയ്‌ക്കൊപ്പം എന്ന രീതിയിൽ രണ്ടു വള്ളത്തിൽ കാലുവച്ചു സഭയുടെ പ്രീതി പിടിച്ചുവാങ്ങാനുള്ള നാണം കെട്ട കളിയാണ് ഇപ്പോൾ നടക്കുന്നത്. ശശിയുടെ പീഡനവിഷയത്തിൽ ജനങ്ങളുടെ മുൻപിൽ നാണം കെട്ട പാർട്ടി ഇപ്പോൾ ഒന്നുകൂടി പരിഹാസ്യമാവുകയാണ്.

 തീവ്രഹിന്ദുത്വം

തീവ്രഹിന്ദുത്വം

ബിജെപിക്കാർ സമരത്തിന് പിന്തുണ നൽകി സഭയെ വഷളാക്കി, അല്ലെങ്കിൽ ഞങ്ങൾ ബിഷപ്പിനെ രക്ഷിച്ചേനെ എന്ന് പറയാതെ പറയുകയാണ് തീവ്ര ഹിന്ദുത്വമാണ് കന്യാസ്ത്രീകളുടെ സമരത്തിന് പിന്നിൽ എന്ന കോടിയേരിയുടെ പ്രസ്താവനയുടെ ഉള്ളടക്കം.

 കണ്ടില്ലെന്ന്

കണ്ടില്ലെന്ന്

സ്വന്തം സർക്കാരിന്റെ ഭാഗമായ AIYF സമരരംഗത്തുണ്ടായിട്ടും അതുപോലും കാണാതെ ബിജെപിയും,യുവജനമോർച്ചയും, മഹിളാ മോർച്ചയുമെല്ലാം ഹൈന്ദവ ശക്തികളാണെന്നും അവർ ക്രിസ്ത്യാനികളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും പറയുന്ന കോടിയേരി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് നല്ല ക്രിസ്ത്യാനികൾ ചോദിച്ചു തുടങ്ങി.

 എളുപ്പമല്ല

എളുപ്പമല്ല

മുസ്ലിം പ്രീണനം പോലെ അത്ര എളുപ്പമല്ല കോടിയേരി ക്രിസ്ത്യൻ പ്രീണനം, കാരണം സഭ പറയുന്നത് അപ്പാടെ വിഴുങ്ങുന്നവരല്ല ക്രിസ്ത്യാനികൾ,നീതി നടപ്പാക്കാൻ അവർ സഭയെപ്പോലും ചോദ്യം ചെയ്യുന്നവരാണ്. മാർപ്പാപ്പ പോലും തെറ്റേറ്റു പറയുന്ന കൂട്ടത്തിലാണ്.

 ആട്ട് കിട്ടും

ആട്ട് കിട്ടും

ശശിമാരെ സംരക്ഷിക്കുന്ന പാർട്ടി ഫോറമല്ല പൊതു സമൂഹം. അത് കോടിയേരി മനസ്സിലാക്കിയാൽ നന്ന്.
കൊന്തയും വെന്തിങ്ങയും തൂക്കി അങ്ങോട്ട്‌ ചെന്നാൽ നല്ല ആട്ടു കിട്ടും.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
ali akbars facebook post against kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X