കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പുരസ്‌കാരം നല്‍കുന്ന ഇദ്ദേഹം എത്രാമത്തെ പ്രസിഡന്റാണ് കമ്മികളെ!! താരങ്ങളെ ട്രോളി അലി അക്ബര്‍!!

താരങ്ങളെ ട്രോളി അലി അക്ബര്‍

Google Oneindia Malayalam News

കോഴിക്കോട്: ദേശീയ അവാര്‍ഡ് നല്‍കുന്ന ഇദ്ദേഹം ഭാരതത്തിന്റെ എത്രാമത്തെ പ്രസിഡന്റ്. പേരെന്തുവാ കമ്മികളെ. ഭാഗ്യലക്ഷമി പറഞ്ഞാലും മതി. ദേശീയ പുരസ്‌കാരം രാഷ്ട്രപതി നല്‍കാത്തതിനെ തുടര്‍ന്ന് മലയാള താരങ്ങള്‍ ഉള്‍പ്പെടെ 68 താരങ്ങള്‍ ചടങ്ങ് ബഹിഷ്‌കരിച്ച സംഭവത്തില്‍ സംവിധായകന്‍ അലി അക്ബറിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇത്. തരംഗമായി കൊണ്ടിരിക്കുന്ന കുറിപ്പിനൊപ്പം താന്‍ 43ാമത് ദേശീയ അവാര്‍ഡ് ചടങ്ങില്‍ നിന്ന് പുരസ്‌കാരം വാങ്ങുന്നതിന്റെ ചിത്രവും അലി അക്ബര്‍ പങ്കുവെച്ചിട്ടുണ്ട്.

1

തന്റെ കുറിപ്പിനൊപ്പം ഭാഗ്യലക്ഷ്മി പറഞ്ഞാലും മതി എന്ന് പരിഹസിച്ചിട്ടുമുണ്ട് അലി അക്ബര്‍. ഇത് ബഹിഷ്‌കരണത്തിന് ചുക്കാന്‍ പിടിച്ചത് അവരാണെന്ന് സൂചിപ്പിക്കാനായിരുന്നു. 1996ലെ 43ാം ദേശീയ പുരസ്‌കാര ചടങ്ങില്‍ അലി അക്ബറിന്റെ റാബിയ ചലിക്കുന്നു എന്ന ചിത്രത്തിന് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അന്ന് പ്രസിഡന്റ് ശങ്കര്‍ ദയാല്‍ ശര്‍മയ്ക്ക് പകരം പുരസ്‌കാരം നല്‍കിയത് മറ്റൊരാളായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ അലി അക്ബര്‍ പരിഹാസവുമായി എത്തിയിരിക്കുന്നത്. അനാരോഗ്യത്തെ തുടര്‍ന്നായിരുന്നു അന്ന് ശങ്കര്‍ ദയാല്‍ ശര്‍മ വിട്ടുനിന്നത്.

അതേസമയം ഇത് തരംഗമായതോടെ മറ്റൊരു പരിഹാസ കുറിപ്പും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. സംഘി സര്‍ക്കാര്‍ നിഷ്പക്ഷതയോടെ നിയമിച്ച അവാര്‍ഡ് കമ്മിറ്റി കുറേ കമ്മികളെ അവാര്‍ഡിനര്‍ഹരാക്കിയെന്നും ചെല്ലുവ ചെലവും കൊടുത്ത് ദില്ലിയിര്‍ ദില്ലിയില്‍ അവാര്‍ഡ് നല്‍കുന്നതിനായി കൊണ്ടുപോയെന്നുമായിരുന്നു അടുത്ത പരിഹാസം. ഈ താരങ്ങളെ ഇങ്ങനെ തമ്മിലടിപ്പിച്ചത് തന്നെ ഭാഗ്യമുള്ള ലക്ഷമിയാണെന്നും ഇന്ത്യയില്‍ ആദ്യമായി അവാര്‍ഡ് ലഭിച്ചത് പോലും ഇവര്‍ക്കാണെന്നും അലി അക്ബര്‍ പരിഹസിച്ചു. ദേശീയ അവാര്‍ഡിനെയാണ് താന്‍ ബഹുമാനിക്കുന്നതെന്നു അത് ആരു നല്‍കുന്നെന്നത് പ്രശ്‌നമേയല്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. കേവലം രാഷ്ട്രീയം വിരോധം വച്ച് രാഷ്ട്രപതി നല്‍കുന്ന മഹത്തരമായ വിരുന്ന് ഉപേക്ഷിച്ചവര്‍ക്ക് ഇനി ഒരിക്കലും അത് ലഭിക്കാതെ പോവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് അലി അക്ബര്‍ പോസ്റ്റില്‍ പറയുന്നു. ദയവ് ചെയ്ത് ആര്‍എസ്എസുകാര്‍ നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡിന് ഇനിയെങ്കിലും കമ്മ്യൂണിസ്റ്റ് സഹയാത്രികര്‍ എന്‍ട്രി അയക്കരുതെന്നും അലി അക്ബര്‍ കൂട്ടിച്ചേര്‍ത്തു.

ഇത് ബിജെപി സർക്കാരിന്റെ വിശ്വാസ വഞ്ചന.. യേശുദാസും ജയരാജും ഒപ്പിട്ട ആ കത്ത്.. പൂർണരൂപം വായിക്കാംഇത് ബിജെപി സർക്കാരിന്റെ വിശ്വാസ വഞ്ചന.. യേശുദാസും ജയരാജും ഒപ്പിട്ട ആ കത്ത്.. പൂർണരൂപം വായിക്കാം

പോണ്‍താരത്തിന് കൈക്കൂലി.. അവിഹിത ബന്ധമില്ല, കിടപ്പറ കഥയുമില്ല, ട്രംപിന്‍റെ കുറ്റസമ്മതം, എല്ലാം സത്യംപോണ്‍താരത്തിന് കൈക്കൂലി.. അവിഹിത ബന്ധമില്ല, കിടപ്പറ കഥയുമില്ല, ട്രംപിന്‍റെ കുറ്റസമ്മതം, എല്ലാം സത്യം

English summary
ali akbhar facebook post on national award boycott
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X