കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലി ഹാജിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം പൊറോട്ട

  • By Aswathi
Google Oneindia Malayalam News

മലപ്പുറം: തിരഞ്ഞെടുപ്പ് കാലത്ത് എന്നും കൗതുകമുണര്‍ത്തുന്ന ചിലതുണ്ട്. അതിലൊന്നാണ് സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പ് ചിഹ്നം. വ്യത്യസ്തവും ആകര്‍ഷണവും സന്ദേശങ്ങള്‍ കൈമാറുന്നതുമായിരിക്കണം ഈ ചിഹ്നങ്ങള്‍ എന്നതാണ് പ്രത്യേകത. അത്തരത്തില്‍ ഒരു ചിഹ്നം കണ്ടു പിടിച്ചാലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കനിഞ്ഞാല്‍ മാത്രമെ ആ ചിഹ്നത്തില്‍ മത്സരിക്കാന്‍ കഴിയൂ.

ഇത്തവണ ലോകസഭാ തിരഞ്ഞെടുപ്പിന് പൊറോട്ട ചിഹ്നം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് മലപ്പുറത്തെ ആലി ഹാജി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലി ഹാജി രൂപീകരിച്ച 'ലേഡീസ് ആന്റെ ജെന്റില്‍മാന്‍ ഓള്‍ വെല്‍ക്കം' എന്ന പാര്‍ട്ടിയ്ക്ക് വേണ്ടി മത്സരിക്കാന്‍ പൊറോട്ട ചിഹ്നം ആവശ്യപ്പെട്ടങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരുന്നില്ല. ഇത്തവണ ചിഹ്നം സ്വന്തമാക്കാന്‍ തന്നെയാണ് ആലിയുടെ തീരുമാനം.

porotta

തൊഴിലാളികളുടെ ഭക്ഷണമായതിനാലാണ് പൊറോട്ട തിരഞ്ഞെടുപ്പ് ചിഹ്നമായി ആവശ്യപ്പെട്ടുന്നതെന്നാണ് ആലി പറയുന്നത്. ഈ അറുപതുകാരന്റെ ഇഷ്ടഭക്ഷണവും പൊറോട്ട തന്നെ. കഴിഞ്ഞ തവണ പൊറോട്ട ചിഹ്നം കിട്ടാത്തതിനെ തുടര്‍ന്ന ഇസ്തിരിപ്പെട്ടി ചിഹ്നത്തിലാണ് ആലി മത്സരിച്ചത്. ആ മത്സരത്തില്‍ 3000ത്തോളം വോട്ടും ആലിയ്ക്ക് കിട്ടി.

പൊറോട്ട ചിഹ്നമായി കിട്ടുമെന്ന് കരുതി കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് പ്രചാരത്തിന്റെ ഭാഗമായി ആലി ഹാജി വോട്ടര്‍മാര്‍ക്ക് പൊറോട്ട വാങ്ങിക്കൊടുത്തിരുന്നു. ആ വഴിയ്ക്ക് പണമൊത്തിരി ചെലവായെങ്കിലും വിശക്കുന്നവന് ഭക്ഷണം വാങ്ങിക്കൊടുത്താല്‍ അതിനുള്ള കൂലി ദൈവം തരും എന്നാണ് ആലിയുടെ വിശ്വാസം.

English summary
Ali Haji to contest in Lok sabha election the name of Porotta from Malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X