കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ 'പഴുതും' ദിലീപിനെ രക്ഷിക്കില്ല... പ്രതിഭാഗം വലയും, താരത്തിന്റെ പ്രതീക്ഷ അസ്തമിക്കുന്നു?

ദിലീപിന്‍റെ അലിബി വാദം പൊളിക്കാന്‍ പ്രോസിക്യൂഷന്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിരീപിനെ ഒന്നാം പ്രതിയാക്കി അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തയാഴ്ച അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ദിലീപ് നേരത്തേ 11ാം പ്രതിയായിരുന്നു. രണ്ടു ദിവലങ്ങള്‍ക്കു മുമ്പ് ചേര്‍ന്ന അന്വേഷണസംഘത്തിന്റെയും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള തീരുമാനമെടുത്തത്.

തിരിച്ചുവരാന്‍ പാലക്കാട്... രണ്ടാം ദിനം 24 ഫൈനലുകള്‍, പ്രധാന ആകര്‍ഷണം 100 മീറ്റര്‍ ഫൈനല്‍

കേസില്‍ നിന്നു ദിലീപിന് ഊരിപ്പോരാനുള്ള സകല പഴുതുകളും പോലീസ് അടച്ചു കഴിഞ്ഞുവെന്നാണ് വിവരം. അതുകൊണ്ടു തന്നെ വിചാരണ വേളയില്‍ ദിലീപിന്റെ നിരപരാധിത്വം തെളിയിക്കാന്‍ പ്രതിഭാഗം വലയുമെന്നുറപ്പ്.

അവസാന വട്ട മിനുക്കുപണിയില്‍

അവസാന വട്ട മിനുക്കുപണിയില്‍

കുറ്റപത്രത്തിന്റെ അവസാനവട്ട മിനുക്കുപണിയിലാണ് അന്വേഷണസംഘം. അടുത്തയാഴ്ച തന്നെ ഇതു കോടതിക്കു മുമ്പാകെ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അലിബി വാദം

അലിബി വാദം

വിചാരണ വേളയില്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള പ്രധാനമായും ഉന്നയിക്കാനിടയുള്ള അലിബി വാദത്തെ ദുര്‍ബലപ്പെടുത്താന്‍ പ്രോസിക്യൂഷന്‍ തയ്യാറെടുത്തുകഴിഞ്ഞു. ഈ വാദം പൊളിക്കാനുള്ള മറുവാദങ്ങള്‍ പ്രോസിക്യൂഷന്‍ ഒരുക്കിയെന്നാണ് വിവരം.

എന്താണ് അലിബി ?

എന്താണ് അലിബി ?

കുറ്റകൃത്യം നടക്കുന്ന സമയത്തു പ്രതി മറ്റൊരു സ്ഥലത്ത് ആയിരുന്നുവെന്നുള്ള വാദമാണ് അലിബി. പ്രതിഭാഗം ഈ വാദം ഉന്നയിച്ചാല്‍ അതു തെറ്റാണെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിക്കേണ്ടതുണ്ട്.

അലിബി സാധാരണം...

അലിബി സാധാരണം...

ഏതു കുറ്റകൃത്യം നടന്നാലും പ്രതിഭാഗം അലിബി വാദം ഉന്നയിക്കാറുണ്ട്. പലപ്പോഴും ഇതു തെറ്റാണെന്നു തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുമ്പോഴാണ് പ്രതിക്കു രക്ഷപ്പെടാനുള്ള വഴി തുറക്കുന്നത്.

നാലു സമയങ്ങളില്‍

നാലു സമയങ്ങളില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരേ ഉന്നയിച്ചിരിക്കുന്ന ഗൂഡാലോചന പോലീസ് കണ്ടെത്തിയിരിക്കുന്നത്. നാലു ദിവസങ്ങളില്‍ നാലു സമയങ്ങളിലായിരുന്നു. അതിനാല്‍ തന്നെ അലിബി വാദം ഉന്നയിച്ചു അതു തെളിയിക്കുക പ്രതിഭാഗത്തിനു ദുഷ്‌കരമാവും.

അതിനു പ്രസക്തിയില്ല

അതിനു പ്രസക്തിയില്ല

ഫെബ്രുവരി 17ന് രാത്രിയാണ് കൊച്ചിയില്‍ വച്ച് പള്‍സര്‍ സുനിയും സംഘവും നടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. സംഭവം നടന്ന ദിവസം രാത്രി 8.30നും 9നും ഇടയില്‍ ദിലീപ് എവിടെയാണെന്നത് കേസില്‍ പ്രസക്തമല്ലെന്നതും പ്രോസിക്യൂഷന് അനുകൂല ഘടകമാണ്.

സുനിക്കു രക്ഷയില്ല

സുനിക്കു രക്ഷയില്ല

സംഭവം നടന്ന സമയം ദിലീപിനെ സംബന്ധിച്ചിടത്തോളം വലിയ പ്രധാന്യമില്ലെങ്കിലും പള്‍സര്‍ സുനിക്ക് ഇത് ഒരിക്കലും രക്ഷപ്പെടാനാവാത്ത കുരുക്കാണ്.

ദിലീപിന്റെ ഗൂഡാലോചന

ദിലീപിന്റെ ഗൂഡാലോചന

ദിലീപും പള്‍സര്‍ സുനിയും ചേര്‍ന്നു നടിയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് പോലീസ് ഉന്നയിക്കുന്ന ദിവസങ്ങളും സ്ഥലങ്ങളും വ്യത്യസ്തമാണ്.
ഇവയില്‍ ഏതെങ്കിലുമൊന്നില്‍ അലിബി ഉന്നയിക്കാന്‍ സാധിച്ചാല്‍ അതു പ്രതിഭാഗത്തിന് ചെറിയ ഗുണം ചെയ്‌തേക്കും.

ആദ്യത്തേത്

ആദ്യത്തേത്

2013 മാര്‍ച്ച് 26നും ഏപ്രില്‍ ഏഴിനുമിടയില്‍ എറണാകുളത്തെ ഹോട്ടല്‍ അബാദ് പ്ലാസയിലെ 410ാം നമ്പര്‍ മുറിയില്‍ രാത്രി ഏഴിനും ഒമ്പതിനുമിടയില്‍ ദിലീപും സുനിയും ചേര്‍ന്നു ഗൂഡാലോചന നടത്തിയെന്നാണ് ആദ്യത്തേത്.

ഷൂട്ടിങ് ലൊക്കേഷന്‍

ഷൂട്ടിങ് ലൊക്കേഷന്‍

2016 നവംബര്‍ എട്ടിനു തോപ്പുംപടി സിഫ്റ്റ് ജംക്ഷനിലെ സിനിമാ ഷൂട്ടിങ് സ്ഥലത്തു വച്ചും ദിലീപും സുനിയും ഗൂഡാലോചന നടത്തിയെന്നു പോലീസ് ചൂണ്ടിക്കാട്ടും.

കാരവനു പുറത്ത് കൂടിക്കാഴ്ച

കാരവനു പുറത്ത് കൂടിക്കാഴ്ച

2016 നവംബര്‍ 13ന് തൃശൂര്‍ കിണറ്റിങ്കല്‍ ടെന്നീസ് ക്ലബ്ബില്‍ നിര്‍ത്തിയിട്ട കാരവനു സമീപത്തു വച്ചു ദിലീപും പള്‍സര്‍ സുനിയും സംസാരിച്ചുവെന്നതാണ് ഗൂഡാലോചനയില്‍ മൂന്നാമത്തേത്.

ദിലീപ് പരാതി നല്‍കുന്നു

ദിലീപ് പരാതി നല്‍കുന്നു

കുറ്റപത്രം അടുത്തയാഴ്ച നല്‍കാന്‍ പോലീസ് തയ്യാറെടുക്കുമ്പോള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു പരാതി നല്‍കാനാണ് ദിലീപിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ദിലീപ് പരാതിയില്‍ ചൂണ്ടിക്കാട്ടും.

കേസ് കെട്ടിച്ചമച്ചത്

കേസ് കെട്ടിച്ചമച്ചത്

തന്നെ തേജോവധം ചെയ്യുകയെന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ച കേസാണ് ഇതെന്നും ദിലീപ് പരാതിയില്‍ കുറിക്കും. പലരെയും ഭീഷണിപ്പെടുത്തിയും കൃത്രിമമായുമാണ് പോലീസ് തനിക്കെതിരേ തെളിവുകള്‍ ഉണ്ടാക്കുന്നതെനന്നും ദിലീപ് പറയുന്നു.

അനേഷണസംഘത്തെ മാറ്റണം

അനേഷണസംഘത്തെ മാറ്റണം

ഇപ്പോഴത്തെ അന്വേഷണസംഘത്തെ മാറ്റണമെന്നും ദിലീപ് പരാതിയില്‍ ഡിജിപിയോട് ആവശ്യപ്പെടും. ക്രൈംബ്രാഞ്ചിനെയോ പുതിയ സംഘത്തെയോ കൊണ്ടു കേസ് അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടേക്കും.

ഭാവി തകര്‍ക്കാനുള്ള ശ്രമം

ഭാവി തകര്‍ക്കാനുള്ള ശ്രമം

ഭാവി തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ദിലീപ് ബെഹ്‌റയെ പരാതിയിലൂടെ അറിയിക്കും.

ചിലര്‍ അന്വേഷണം വഴിതെറ്റിക്കുന്നു

ചിലര്‍ അന്വേഷണം വഴിതെറ്റിക്കുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ ചിലര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് പരാതിയില്‍ ചൂണ്ടിക്കാട്ടും. താന്‍ മുമ്പ് ഡിജിപിക്ക് നല്‍കിയ കത്തിലെ കാര്യങ്ങള്‍ പോലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും താരം ആരോപിക്കുന്നു.

English summary
Actress attacked case: Alibi argument may not help Dileep in actress attacked case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X