സുഹൃത്തുക്കളുടെ തോളിലേറി 'വാനിലുയരെ' : വൈറലായി ഡിബി കോളജിലെ സുഹൃത്തുക്കള്‍
കൊല്ലം: സൗഹൃദത്തിന് അതിര്‍ വരമ്പുകളില്ല, സുഹൃത്തുക്കളുടെ തോളില്‍ കൈയ്യിട്ട് പാറി നടക്കുന്ന അലിഫിന്റെയും സുഹൃത്തുക്കളുടെയും വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 24 മണിക്കൂറിലധികമായി മലയാളികളുടെ ഫീഡില്‍ അലിഫും സുഹൃത്തുക്കളുമാണ്. കൊല്ലം ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലെ വിദ്യാര്‍ഥിയായ അലിഫ് മുഹമ്മദും കൂട്ടുകാരുടെയും സൗഹൃദം ആ വീഡിയോയില്‍ കാണുന്നതിനും അപ്പുറത്താണ്.
സ്വാധീനമില്ലാത്ത അലിഫിന്റെ എല്ലാമെല്ലാം കൂട്ടുകാരാണ്. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ് വിദ്യാര്‍ഥിയായ അലിഫ് കൂട്ടുകാരികളായ ആര്യയുടെയും അര്‍ച്ചനയുടെയും സഹായത്തോടെ ക്ലാസ് മുറിയിലേക്ക് പോകുന്ന വീഡിയോ മണിക്കൂറുകള്‍ക്കിടയിലാണ് തരംഗമായത്. കൂട്ടുകാരനെപ്പറ്റി സംസാരിക്കാന്‍ അലിഫിനും നൂറു നാവാണ്. താന്‍ പകര്‍ത്തിയ ചിത്രം കേരളം നെഞ്ചേറ്റിയ സന്തോഷം ഫോട്ടോഗ്രാഫറായ ജഗത്ത് തുളസീധരനും പങ്കുവെക്കുന്നു

ജന്മനാ ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത് അലിഫ് ഡി.ബി കോളേജിലെ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിയാണ്. കൂട്ടുകാരാണ് അലിഫിന് എല്ലാമെല്ലാം. അലിഫിനെ കോളേജിലെത്തിക്കുന്നതും ഒരു ബുദ്ധിമുട്ടും അറിയിക്കാതെ തിരികെ വീട്ടിലെത്തിക്കുന്നതും സഹപാഠികള്‍ ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുകയാണ്. സുഹൃത്തിന്റെ ബൈക്കിലോ ബസിലോ ഒക്കെയായാണ് അസിഫ് കോളജിലേക്ക് വരുന്നത്.

ബസിലും യാത്രകളിലും കോളജിലും...എവിടെയായാലും ഒപ്പം എപ്പോഴും സുഹൃത്തുക്കളുണ്ടാകും. സുഹൃത്തുക്കള്‍ ചങ്ക് അല്ല ചങ്കിടപ്പാണെന്നാണ് അലിഫിന്റെ പക്ഷം. ആത്മവിശ്വാസം കൊണ്ടും പിന്നെ കൂടപ്പിറപ്പുകളോളം പ്രിയപ്പെട്ട കൂട്ടുകാരുടെ പിന്തുണ കൊണ്ടും വെല്ലുവിളികളെ മറികടക്കുന്നിടത്താണ് ഈ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി വ്യത്യസ്തനാകുകയാണ്.

കോളജിന് പുറത്തും അലിഫും സുഹൃത്തുക്കളും യാത്ര ചെയ്യാറുണ്ട്. വീടിനുള്ളില്‍ വീല്‍ചെയറാണ് അലിഫ് ഉപയോഗിക്കുന്നത്. എന്നാല്‍ പുറത്തിറങ്ങുമ്പോള്‍ സുഹൃത്തുക്കളോടൊപ്പവും. യാത്രകളെ അസിഫ് വളരെയേറ ഇഷ്ടപ്പെടുന്നുണ്ട്്. അടുത്തിടെയാണ് അസിഫും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചേര്‍്ന്ന് യാത്രചെയ്തത്. ഇന്‍സ്റ്റഗ്രാമിലെ റീല്‍സിലും വളരെ സജീവമാണ് അലിഫ്. സുഹൃത്തുക്കൊപ്പം ചെയ്ത നിരവധി റീല്‍സ് വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ അലിഫ് പങ്കുവെച്ചിട്ടുണ്ട്.

സ്വയം പ്രചോദിപ്പിക്കണമെന്നും അതിന് നാം തയ്യാറായാല്‍ കൂടെ നില്‍ക്കാനും ആളുകളുണ്ടാവുമെന്നും അലിഫ് പറയുന്നു. കാലിന് സ്വാധീനമില്ലെന്ന് പറഞ്ഞ് വീട്ടിലിരുന്നാല്‍ പുറത്ത് നടക്കുന്ന സുന്ദരമായ കാഴ്ചകളും അനുഭവങ്ങളും നഷ്ടമാകും. പരിമിതികളെ അതിജീവിക്കാന്‍ പഠിക്കാന്‍ ആളുകള്‍ തയ്യാറാവണമെന്നും അലിഫ് പറയുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരായ പി.സി വിഷ്ണുനാഥ്, ശബരീനാഥ്, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. കരുനാഗപ്പള്ളി മാരാരിത്തോട്ടം ബീമ മന്‍സിലില്‍ ഷാനവാസിന്റേയും സീനത്തിന്റേയും മൂത്ത മകനാണ് അലിഫ്. പത്തിലും നാലിലും പഠിക്കുന്ന അനിയത്തിയും അനിയനുമുണ്ട്. പിതാവ് ഷാനവാസ് വിദേശത്താണ്.












Click it and Unblock the Notifications