• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീട്ടുകാരെ മയക്കി കിടത്തി കവർച്ച; വേലക്കാരിയുടേത് വമ്പൻ തന്ത്രങ്ങൾ; ഞെട്ടിത്തരിച്ച് പോലീസും

 • By Desk
cmsvideo
  മുടി വളരാൻ പാനീയം നൽകി കവർച്ച | Oneindia Malayalam

  തിരൂർ: മലപ്പുറം ആലിങ്ങലിൽ വീട്ടുകാരെ മയക്കി കിടത്തി മോഷണം നടത്തിയ മാരിയമ്മയ്ക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. പോലീസിനെ പോലും ഞെട്ടിക്കുന്ന രീതിയിലുള്ള തന്ത്രങ്ങളും പദ്ധതികളുമാണ് മാരിയമ്മ ആസൂത്രണം ചെയ്തിരുന്നത്. യാതൊരുവിധത്തിലുള്ള സംശയങ്ങൾക്കും ഇടകൊടുക്കാതെയണ് ഇവർ തന്ത്രങ്ങൾ മെനഞ്ഞത്.

  കേരളത്തിൽ വീണ്ടും ശക്തമായ മഴ; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

  തിരൂർ തൃപ്പങ്ങോട് ആലിങ്ങൽ എടശേരി ഖാലിദ് അലിയുടെ വീട്ടിലാണ് ജോലിക്കായി എത്തിയ തമിഴ്നാട് സ്വദേശിനി മാരിയമ്മ വിഷം കലർത്തിയ പാനീയം വീട്ടുകാർക്ക് നൽകിയ ശേഷം കവർച്ച നടത്തി കടന്നു കളഞ്ഞത്.

  കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരി; തന്നോട് വ്യക്തി വിരോധം, ആരോപണങ്ങളുമായി ഫ്രാങ്കോ മുളയ്ക്കൽ

  വിശ്വസ്ത

  വിശ്വസ്ത

  മൂന്ന് ദിവസം മുൻപ് മാത്രമാണ് മാരിയമ്മ ഖാലിദിന്റെ വീട്ടിൽ ജോലിക്കെത്തുന്നത്. പെട്ടെന്ന് വീട്ടുകാരുടെ വിശ്വാസ്യത പിടിച്ചുപറ്റാൻ ഇവർക്ക് സാധിച്ചു. തിരൂർ പാൻബസാറിൽ താമസിക്കുന്ന ഗണേഷ് എന്നയാളാണ് മാരിയമ്മയെ വീട്ടുജോലിക്കായി ഏർപ്പാടാക്കി കൊടുത്തത്.

   ചോദ്യം ചെയ്യുന്നു

  ചോദ്യം ചെയ്യുന്നു

  കവർച്ച നടത്തി മാരിയമ്മ രക്ഷപെട്ടതോടെ പോലീസ് ഗണേശിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വീട്ടുജോലി ആവശ്യമുണ്ടെന്നറിയിച്ച് മാരിയമ്മ ഫോൺ നമ്പർ നൽകിയ പ്രകാരം വിളിച്ചറിയിക്കുക മാത്രമാണ് ചെയ്തതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

  പ്രീതി നേടി

  പ്രീതി നേടി

  വീട്ടിൽ ജോലിക്കെത്തിയപ്പോൾ മുതൽ ഓരോ പണികളും ഏറ്റെടുത്ത് ചുറുചുറുക്കോടെ ജോലി ചെയ്ത് നടക്കുകയായിരുന്നു മാരിയമ്മ. വീട്ടുജോലികൾക്ക് പുറമെ വീട്ടുകാരുടെ പ്രീതി പിടിച്ചുപറ്റാനായിരുന്നു ഇവരുടെ ശ്രമം, ഇതിനായി വീടിന്റെ മുറ്റം വൃത്തിയാക്കി ചെടികൾ വച്ചുപിടിപ്പിച്ചു. സ്വാദിഷ്ടമായ ഭക്ഷണവും ഉണ്ടാക്കി നൽകി.

  മുടി വളരാൻ

  മുടി വളരാൻ

  വേഗത്തിൽ മുടി വളരുമെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചാണ് മാരിയമ്മ വീട്ടുകാർക്ക് പ്രത്യേക പാനിയം ഉണ്ടാക്കി നൽകിയത്. യാതൊരു സംശയത്തിനും ഇടനൽകാതെയായിരുന്നു നീക്കം.

  കാപ്പിയിലും

  കാപ്പിയിലും

  വിഷം കലർത്തിയതറിയാതെ ഖാലിദ് ഒഴികെ മറ്റുള്ളവർ ഇത് കുടിക്കുകയും ചെയ്തു. ഖാലിദ് പാനിയം കുടിക്കാതെ വന്നതോടെ ഉടൻ തന്നെ കാപ്പിയിൽ വിഷം കലർത്തി നൽകി. പാനിയം കുടിച്ച് അൽപ്പനേരം കഴിഞ്ഞപ്പോൾ വീട്ടുകാർക്ക് അസ്യാസ്ഥം അനുഭവപ്പെട്ട് തുടങ്ങുകയായിരുന്നു.

  മുൻപും

  മുൻപും

  വിവിധ സ്ഥലങ്ങളിൽ കവർച്ച നടത്തിയ ശേഷമാണ് മാരിയമ്മ തിരൂരിലെത്തി വീണ്ടും വൻ കവർച്ച നടത്തിയത്. സമാനമായ മോഷണങ്ങൾ പാലക്കാട് ,കൽപകഞ്ചേരി എന്നിവിടങ്ങളിലും മുൻപ് നടന്നിരുന്നു. ഇതിന് പിന്നിൽ മാരിയമ്മയുമായി ബന്ധമുള്ള സംഘങ്ങളുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

  സിസിടിവിയിൽ

  സിസിടിവിയിൽ

  മാരിയമ്മ കടന്നുപോകാൻ സാധ്യതയുള്ള ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. പുലർച്ചെ അഞ്ച് മണിക്ക് ഒരു സ്ത്രീ ബാഗുമായി പോകുന്ന ദൃശ്യം ആലിങ്ങലിലെ ഒരു സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീട്ടുകാരുടെ ശരീരത്തിൽ ഉണ്ടായിരുന്ന 13 പവൻ സ്വർണവും മോഷ്ടിച്ചാണ് മാരിയമ്മ കടന്നുകളഞ്ഞത്.

  കെഎസ്ആർടിസി ബസിൽ

  കെഎസ്ആർടിസി ബസിൽ

  അതേസമയം പുലർച്ചെ തിരൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ കയറി ഇവർ രക്ഷപെടുകയായിരുന്നുവെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവർ ആറ്റിങ്ങലിലാണ് ഇറങ്ങിയതെന്ന് ബസ് ജീവനക്കാർ മൊഴി നൽകി.

  English summary
  aalingal robbery,maid is missing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more