14 സർവ്വകലാശാലകൾക്കും ഒറ്റ ചാൻസലർ, ഗവർണർ വേണ്ട; ബദൽ നിർദ്ദേശവുമായി പ്രതിപക്ഷം
തിരുവനന്തപുരം; സർവ്വകലാശാല ഭേദഗതി ബില്ലിന് ബദൽ നിർദ്ദേശവുമായി പ്രതിപക്ഷം. സംസ്ഥാനത്തെ 14 സർവ്വകലാശാലകൾക്കും ഒറ്റ ചാൻസലർ മതിയെന്നും നിയമ ഭേദഗതിയും പ്രതിപക്ഷം മുന്നോട്ട് വെച്ചു.സുപ്രീംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ റിട്ടയർ ചെയ്ത ജഡ്ജിമാർ ചാൻസലർ ആവട്ടെയെന്നാണ് നിർദ്ദേശം. ചാൻസലർ നിയമനത്തിന് വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും പ്രതിപക്ഷം ഭേദഗതിയിൽ പറഞ്ഞു. സമിതിയിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർ അംഗങ്ങളായിരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി ഇഷ്ടക്കാരെ സർവ്വകലാശാല ചാൻസിലർ ആക്കാൻ പാകപ്പെടുത്തിയെടുത്തിയെടുത്തതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. 14 സർവ്വകലാശാലകളിൽ 14 ചാൻസിലർമാരെ നിയമിക്കുന്നത് ധൂർത്താണെന്നും പ്രതിപക്ഷത്തിന്റെ നിർദ്ദേശം സർവകലാശാലകളിൽ അനാവശ്യ രാഷ്ട്രീയവൽക്കരണം എന്ന ആരോപണം ഒഴിവാക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും സഭയിൽ വ്യക്തമാക്കി. ഭരണം ഗവർണർ ഏറ്റെടുത്ത പ്രതീതിയാണ് കേരളത്തിലുണ്ടായത്. അങ്ങനെയൊരു ഏറ്റെടുക്കലിനെ അംഗീകരിക്കാനാവില്ല. യൂണിവേഴ്‌സിറ്റി ഭരണത്തിൽ സർക്കാരിനോട് ശക്തമായ വിയോജിപ്പുണ്ട്. അത് പ്രതിപക്ഷമെന്ന നിലയിൽ പ്രകടിപ്പിക്കുകയും ചെയ്യും. പക്ഷേ സർക്കാരില്ലെങ്കിൽ പ്രതിപക്ഷവുമില്ല. എല്ലാ കാര്യത്തിലും ഗവർണർ കയറി ഇടപെടുന്നത് ഇതിന് മുമ്പൊന്നും കാണാത്ത കാര്യമാണ്. അതിനെ അനുകൂലിക്കാൻ യാതൊരു നിർവ്വാഹവുമില്ല. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കണം. ഗവർണർ ഗവൺമെന്റിന്റെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കട്ടെ. സർക്കാരിന് മുകളിൽ മറ്റൊരു സർക്കാർ വേണ്ട.- അദ്ദേഹം വിശദീകരിച്ചു.

അതേസമയം യൂണിവേഴ്‌സിറ്റി ഭരണത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചട്ടിയിൽനിന്ന് അടുപ്പിലേക്ക് വീഴുന്ന അവസ്ഥയുണ്ടാകരുത്. യൂണിവേഴ്‌സിറ്റി ഭരണത്തിൽ പ്രതിപക്ഷത്തെ പരിഗണിക്കുന്നില്ല. ഗവർണറുടെ ജനാധിപത്യ ബോധമില്ലായ്മ പറയുന്ന സർക്കാറിന് ജനാധിപത്യമുണ്ടോ എന്ന കാര്യത്തിൽ പരിശോധന നടത്തണം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തണം. രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഹെഡ് ഓഫീസായി സർവ്വകലാശാലകൾ മാറി.- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം വൈസ് ചാൻസിലറുടെ ഒഴിവ് വരുമ്പോൾ പ്രോ വിസിക്കോ മറ്റേതെങ്കിലും സർവ്വകലാശാല വിസിക്കോ ചുമതല കൈമാറുകയോ ചെയ്യണമെന്ന ബില്ലിലെ നിർദ്ദേശത്തിൽ സബ്ജക്റ്റ് കമ്മിറ്റി ഭേദഗതി കൊണ്ടു വന്നു. വൈസ് ചാൻസലറുടെ ഒഴവുണ്ടായാല് പ്രോ ചാൻസിലറുമായി ആലോചിച്ച് ക്രമീകരണം നടത്തണമെന്നതാണ് ഭേദഗതി. ചാൻസലർക്ക് സർക്കാരിന് രേഖാമൂലം രാജി സമർപ്പിക്കാമെന്ന ഭേദഗതിയും വരുത്തി. അതേസമയം ബിൽ ചർച്ചയ്ക്ക് ശേഷം സഭ പാസാക്കി ഗവർണറുടെ അംഗീകാരത്തിനായി അയക്കും.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications