കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ഞങ്ങാട് കൊലപാതകം; മുഴുവന്‍ പ്രതികളും പിടിയില്‍, ഇസ്ഹാഖിന് പങ്കില്ലെന്ന് പോലീസ്

Google Oneindia Malayalam News

കാസര്‍കോട്: കാഞ്ഞങ്ങാട് അബ്ദുറഹ്മാന്‍ ഔഫ് കൊലപാതക കേസില്‍ മൂന്ന് പ്രതികളെയും പോലീസ് പിടികൂടി. യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദ്, ഹസന്‍, ആഷിര്‍ എന്നിവരാണ് കസ്റ്റഡിയിലായത്. അതേസമയം, കഴിഞ്ഞ ദിവസം പിടികൂടിയ ഇസ്ഹാഖിന് കൊലപാതകത്തില്‍ പങ്കില്ലെന്ന് പോലീസ് പറയുന്നു. ഇര്‍ഷാദിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ആഷിറിനെയും ഹസനെയും ഇന്നാണ് പിടികൂടിയത്. എംഎസ്എഫ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡന്റാണ് ഹസന്‍. മൂന്ന് പേര്‍ മാത്രമാണ് കൊലപാതകത്തില്‍ പങ്കാളികള്‍ എന്ന് പോലീസ് പറയുന്നു.

k

ഹൃദയ ധമനി തകര്‍ന്നതാണ് അബ്ദുറഹ്മാന്റെ മരണ കാരണം. ഡിവൈഎഫ്‌ഐയുടെയും എസ്‌വൈഎസിന്റെയും പ്രവര്‍ത്തകനാണ് അബ്ദുറഹ്മാന്‍ ഔഫ്. തിരഞ്ഞെടുപ്പിന് ശേഷം കല്ലൂരാവിയില്‍ നിലനിന്നിരുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകം എന്ന് പോലീസ് സംശയിക്കുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. പഴയ കടപ്പുറത്തേക്ക് വരികയായിരുന്നു അബ്ദുറഹ്മാനും ഷുഹൈബും. ഈ സമയമാണ് മൂന്ന് പേര്‍ ചേര്‍ന്ന് ഇവരെ ആക്രമിച്ചത്. പരിക്കേറ്റ ഷുഹൈബ് ഓടി രക്ഷപ്പെട്ടു. ഇയാളില്‍ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണ് പ്രതികളെ പിടികൂടിയത്.

കോണ്‍ഗ്രസിന് കൂടെ നിന്ന് പണി കൊടുത്ത് എന്‍സിപി; 18 വിമതരെ ചാടിച്ചു, അല്ലെങ്കില്‍ ബിജെപിയിലേക്ക്കോണ്‍ഗ്രസിന് കൂടെ നിന്ന് പണി കൊടുത്ത് എന്‍സിപി; 18 വിമതരെ ചാടിച്ചു, അല്ലെങ്കില്‍ ബിജെപിയിലേക്ക്

കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പിലേറ്റ തരിച്ചടിയെ തുടര്‍ന്ന് ലീഗ് അക്രമത്തിന്റെ പാതയിലാണെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു. വിവിധ മുസ്ലിം സംഘടനകളും കൊലപാതകത്തിനെതിരെ രംഗത്തുവന്നു.

കുഞ്ഞാലിക്കുട്ടിക്ക് പകരം മലപ്പുറത്ത് മൂന്ന് പേര്‍ പട്ടികയില്‍; ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് മുസ്ലിം ലീഗ്കുഞ്ഞാലിക്കുട്ടിക്ക് പകരം മലപ്പുറത്ത് മൂന്ന് പേര്‍ പട്ടികയില്‍; ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് മുസ്ലിം ലീഗ്

രാഷ്ട്രീയ തര്‍ക്കങ്ങള്‍ അക്രത്തിലേക്ക് നീങ്ങരുത് എന്നാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചത്. അക്രമങ്ങള്‍ തുടരാന്‍ അനുവദിക്കരുത് എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി വിടി അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു.

ഔഫിന് കുത്തേറ്റത് ഹൃദയമധമനിയിൽ: മരണകാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രക്തംവാർന്നു മരിച്ചെന്ന്ഔഫിന് കുത്തേറ്റത് ഹൃദയമധമനിയിൽ: മരണകാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രക്തംവാർന്നു മരിച്ചെന്ന്

 ജസ്‌ന ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് തീരുമാനമായി; പക്ഷേ... അന്വേഷണത്തിന്റെ പുതിയ വിവരം ജസ്‌ന ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് തീരുമാനമായി; പക്ഷേ... അന്വേഷണത്തിന്റെ പുതിയ വിവരം

Recommended Video

cmsvideo
Coronavirus vaccine Halal or Haraam?

English summary
All Accused arrested in Kasargod DYFI Activist murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X