'കേരളം വിറ്റ് തുലയ്ക്കാൻ ഇറങ്ങിയ മുഖ്യമന്ത്രിയും ഭാര്യയും മകളും മകനും', വീണ്ടും ആരോപണങ്ങളുമായി സ്വപ്ന
''സത്യം പുറത്ത് വരും. തന്നെ ജയിലില്‍ അടച്ചാലോ തൂക്കിക്കൊന്നാലോ ദുഖമില്ല''.

തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ ഇഡി ശരിയായ പാതയിലാണ് എന്നത് സന്തോഷം നല്‍കുന്നുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ്. ''ശിവശങ്കര്‍ അറസ്റ്റിലായതില്‍ ദുഖമുണ്ട്. എങ്കിലും ഇതോടെ കഴിഞ്ഞിട്ടില്ല. ഇതില്‍ പങ്കുളള ഓരോ വ്യക്തികളേയും പുറത്ത് കൊണ്ടുവരികയാണ് ലക്ഷ്യം. ആര്‍ക്കൊക്കെയാണ് ഇതില്‍ നിന്ന് നേട്ടമുണ്ടായത്. കേരളം മൊത്തമായി വിറ്റ് തുലയ്ക്കാന്‍ ഇറങ്ങിത്തിരിച്ച മുഖ്യമന്ത്രിയും ഭാര്യയും മകളും അടക്കം വെളിച്ചത്തിലേക്ക് വരും''.
''കടലിന് അടിയില്‍ കിടക്കുന്ന എല്ലാ വമ്പന്‍ മീനുകളേയും പുറത്ത് കൊണ്ട് വരാന്‍ തന്നെയാണ് തീരുമാനം. തനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നാല്‍ പോലും ദുഖമില്ല. എന്നാല്‍ തനിക്കൊപ്പം ഇവരൊക്കെ കൂടി ജയിലിലേക്ക് വരും എന്നത് ഉറപ്പാക്കും. ഇവര്‍ക്ക് വേണ്ടി മാത്രമാണ് തങ്ങളെ ബലിയാടുകളാക്കി നശിപ്പിച്ചത്. അതിനുളള എല്ലാ തെളിവുകളും ഇഡിക്ക് കൊടുത്തിട്ടുണ്ട്. അത് പരിശോധിച്ച ശേഷമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്'' എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
''മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രനെ ചോദ്യം ചെയ്യണമെന്ന് സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടു. പലതവണ ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും നടന്നില്ല. അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ പല കാര്യങ്ങളും പുറത്ത് വരും. കമല മാഡത്തിന്റെയും മകള്‍ വീണയുടേയും യുഎയിലിരുന്ന് മകന്‍ നടത്തുന്ന എല്ലാ തട്ടിപ്പുകളുടേയും വിവരങ്ങള്‍ പുറത്ത് വരുമെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

''ശിവശങ്കര്‍ വാ തുറക്കണം. കറന്‍സിയുളള മുഖ്യമന്ത്രിയുടെ ബാഗ് ഇവിടെ നിന്ന് കൊണ്ട് പോയി. പുസ്തകത്തിലും മൊഴിയിലും ഇത് പറഞ്ഞിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി അത് നിഷേധിക്കുന്നു. അത് പോലെ ബിരിയാണി ചെമ്പിനെ കുറിച്ചും ശിവശങ്കറിന്റെ പുസ്തകത്തില്‍ പറയുന്നു. കോണ്‍സുലര്‍ ജനറല്‍ എന്തിനാണ് അത്രയും വലിയ ബിരിയാണി ചെമ്പുകള്‍ മുഖ്യമന്ത്രിക്ക് വേണ്ടി മാത്രമായി അയച്ചത്''. അതിന് ഉത്തരം പറയേണ്ടി വരുമെന്നും സ്വപ്‌ന പറഞ്ഞു.
'' സത്യം പുറത്ത് കൊണ്ടുവരാന്‍ വേണ്ടി പോരാട്ടം തുടരും. ഇപ്പോള്‍ ജീവിതത്തില്‍ ഒരു പ്രതീക്ഷയുണ്ട്. മുഖ്യമന്ത്രിയും ഭാര്യയും മകനും മകളും സിഎം രവീന്ദ്രനും അടക്കമുളളവര്‍, ആര്‍ക്ക് വേണ്ടിയാണോ തങ്ങളെ ഉപയോഗിച്ചത് അവര്‍ എല്ലാവരും പുറത്ത് വരും. യുഎഇയില്‍ നിന്നുളള സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ മകനാണ്''. ഇഡി അതും അന്വേഷിക്കുമെന്നാണ് കരുതുന്നതെന്നും സ്വപ്‌ന പറഞ്ഞു.












Click it and Unblock the Notifications