സുധീരനെ മറികടന്ന് മുഖ്യന്‍ ബാര്‍ തുറക്കും?
നെയ്യാറ്റിന്‍കര: സംസ്ഥാനത്ത് പൂട്ടിയ ബാറുകളില്‍ ചിലത് തുറക്കാന്‍ സാധ്യത. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പരോക്ഷമായി ഇക്കാര്യം പറഞ്ഞത്. കേരള റീജ്യന്‍ കാത്തലിക് കൗണ്‍സിലിന്റെ 13ാം സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ പൂട്ടിയ 418 ബാറുകളില്‍ എല്ലാം തുറക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതുകൊണ്ട് തന്നെ ഇവയില്‍ ചില ബാറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തം
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ വിഎം സുധീരനോടുള്ള വിയോജിപ്പ് തന്നെയാണ് മുഖ്യന്റെ പാക്കുകളില്‍ പ്രകടമാകുന്നത്. പൂട്ടിയ ഒറ്റ ബാറുപോലും തുറക്കാന്‍ പാടില്ലെന്നതാണ് സുധീരന്റെ നിലപാട്. എന്നാല്‍ ഇവയില്‍ ചിലത് തുറക്കുമെന്ന് ഉമ്മന്‍ ചാണ്ടി തന്നെ പറയുന്നു.

സുധീരനെതിരെ പരസ്യമായ പ്രസ്താവനകള്‍ മുഖ്യമന്ത്രി നടത്തിയിട്ടില്ല. എന്നാല്‍ പലപ്പോഴും പരോക്ഷമായി സുധീരനെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാം ബാറും തുറക്കില്ലെന്ന മുഖ്യന്റെ പരാമര്‍ശത്തിലൂടെ സുധീരനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചതായാണ് സൂചന. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പിന്തുണ സുധീരനുണ്ട്.












Click it and Unblock the Notifications