കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ഭാരത് ജോഡോയിലെ കണ്ടെയ്നറുകൾക്കുള്ളിൽ? വിവാദങ്ങളിൽ കഴമ്പുണ്ടോ? കണ്ടെയ്നർ കാഴ്ചകൾ വിശദമായി അറിയാം

Google Oneindia Malayalam News

എന്തിനാണ് രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയക്കൊപ്പം കണ്ടെയ്നറുകൾ സഞ്ചരിക്കുന്നത്, എന്താണ് ഈ ഭീമൻ കണ്ടയ്നറുകൾക്കുള്ളിൽ. രാഷ്ട്രീയ ആരോപണങ്ങളും വിവാദങ്ങളും എല്ലാം കണ്ടെയ്നറുകളെ ചുറ്റിപറ്റി ഉയർന്ന് കഴിഞ്ഞു. ആരോപണങ്ങൾ ഒരു വശത്ത് കൊഴുക്കുമ്പോൾ കണ്ടയ്നറിനുള്ളിൽ എന്താണ് ഉള്ളതെന്ന് വിശദമായി അറിയാം

60 കണ്ടെയ്നറുകളാണ് ഭാരത് ജോഡോ യാത്രയ്ക് ഒപ്പമുള്ളത്. യാത്രയ്ക്കൊപ്പമുള്ള സ്ഥിരം അംഗങ്ങൾക്ക് താമസം ഒരുക്കുകയാണ് കണ്ടെയ്നറുകളുടെ പ്രധാന ലക്ഷ്യം. ഇതിനായി ഒരു കിടക്കയുള്ള കണ്ടെയ്‌നറുകൾ മുതൽ 12 കിടക്ക ഉള്ളവ വരെ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ളപ്പടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് യാത്രയ്ക്കുള്ള സ്ഥിരാംഗങ്ങളെ കണ്ടെത്തിയിരിക്കുന്നത്.

1

ആകെ 230 പേർക്കാണ് കണ്ടെയ്‌നറുകളിലായി താമസിക്കാൻ സൗകര്യമൊരുക്കിയിട്ടുള്ളത്. എയർകണ്ടിഷൻ എല്ലാ കണ്ടെയ്നറുകളിലും ഘടിപ്പിച്ചിട്ടുണ്ട്. കട്ടിലും മെത്തയ്ക്കും പുറമെ ചെറിയ അലമാരികളും കണ്ടെയ്നറുകളിൽ ക്രമീകരിച്ചിട്ടുണ്ട്. ഒരാൾക്ക് താമസിക്കാവുന്നതും, രണ്ട് പേർക്ക് താമസിക്കാവുന്നതുമായ കണ്ടെയ്നറുകളിൽ ശുചിമുറി ഉൾപ്പടെയുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

ഞെട്ടിച്ച് അദാനി; ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തി, പിന്തള്ളിയത് വമ്പന്‍മാരെഞെട്ടിച്ച് അദാനി; ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തി, പിന്തള്ളിയത് വമ്പന്‍മാരെ

2

മറ്റുള്ളവർക്കായി ശുചിമുറി മാത്രം ക്രമികരിച്ച കണ്ടെയ്നറുകളും യാത്രയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കണ്ടെയ്‌നർ ജീവിതം വ്യത്യസ്തമായ അനുഭവമാണെന്ന് പദയാത്രികരും പറയുന്നു. 24 മണിക്കൂറും ലഭ്യമാക്കിയിരിക്കുന്ന ചികിത്സ സഹായമാണ് കണ്ടെയ്നറുകളുടെ മറ്റൊരു പ്രത്യേകത. മിനി ക്ലനിക്ക് പോലെ സജീകരിച്ചിട്ടുള്ള ഇവിടെ ഡോക്ടറുടെ സേവനം എല്ലാ സമയത്തും ലഭ്യമാണ്. 10 അംഗ മെഡിക്കൽ സംഘമാണ് ഇവിടെയുള്ളത്

വിമര്‍ശനം കേട്ട് പാര്‍ട്ടി വിട്ട് പോകുമെന്ന് ആരും കരുതേണ്ട; ആഞ്ഞടിച്ച് വീണ്ടും കെഎം ഷാജിവിമര്‍ശനം കേട്ട് പാര്‍ട്ടി വിട്ട് പോകുമെന്ന് ആരും കരുതേണ്ട; ആഞ്ഞടിച്ച് വീണ്ടും കെഎം ഷാജി

3

ഓരോ കണ്ടയ്‌നറിനും പുറത്ത് വിവിധ ഭാഷകളിൽ മുജാഥയുടെദ്രാവാക്യങ്ങൾ എഴുതി വച്ചിട്ടുണ്ട്. ഓരോ ദിവസവും ജാഥ അവസാനിക്കുന്ന പോയിന്റിൽ കണ്ടെയ്‌നറുകൾ നേരത്തെ എത്തും. വിവിധ സംസ്ഥാനത്ത് നിന്ന് എത്തിയവർ ഒന്നിച്ചാണ് താമസിക്കുന്നത്.ആദ്യം
ടെന്റടിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കലും, പിന്നീടാണ് കണ്ടെയ്നർ എന്ന ആശയത്തിലേക്ക് എത്തിയത് എന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബലറാം പറഞ്ഞു. വിവിധ സംസ്ഥാനത്തെ പ്രവർത്തകർക്ക് മാനസിക ഐക്യം ഊട്ടി ഇറപ്പിക്കാൻ ഇത് സഹായകരമാകുമെന്നും അദേഹം പറയുന്നു.

4

അതേസമയം കണ്ടെയ്നറുകളുമായി ബന്ധപ്പെട്ട നിരവധി രാഷ്ടീയ ആരോപണങ്ങളും നേരത്തെ ഉയർന്നിരുന്നു. ആർഭാട കണ്ടെയ്‌നറുകൾ എന്നാണ് ഇതിനെതിരെ ഉയർന്ന ഒരു പ്രധാന ആരോപണം.ഒരു വിഭാഗം മലയാളം മാധ്യമങ്ങളുടെ കണ്ടയ്‌നർ വാഴ്ത്തിപ്പാട്ടുകൾ കണ്ടിട്ട് മിക്കവാറും ഈ കണ്ടയ്‌നറുകൾ കോൺഗ്രസിനേയും കൊണ്ടേ പോകൂ എന്ന് തന്നെയാണ് ഈ ഘട്ടത്തിൽ തോന്നുന്നതെന്നായിരുന്നു സിപിഎം നേതാവ് എം സ്വരാജിന്റെ പരിഹാസം. ഈ കണ്ടയ്‌നർ ജാഥ ആർക്കെതിരെയാണ് എന്തിനെതിരെയാണ് എന്ന കാര്യത്തിൽ കോൺഗ്രസും മാധ്യമപ്രവർത്തകരും തമ്മിൽ ഇനിയെങ്കിലും ധാരണയിലെത്തണമെന്നും സ്വരാജ് പരിഹസിച്ചിരുന്നു.

'നായ സ്നേഹികളായ ഞങ്ങളാരും അവയുടെ കടി കൊള്ളണമെന്ന് പറഞ്ഞിട്ടില്ല'; 'ഇത് പൈശാചികം', വീഡിയോയുമായി മൃദുല'നായ സ്നേഹികളായ ഞങ്ങളാരും അവയുടെ കടി കൊള്ളണമെന്ന് പറഞ്ഞിട്ടില്ല'; 'ഇത് പൈശാചികം', വീഡിയോയുമായി മൃദുല

English summary
all details and facilities of container which is using in Bharat Jodo Yatra for congress workers sleep at night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X