Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ പഴയ ഫാൻ ആയിരുന്നു ഏക പ്രതീക്ഷ,കാപ്സ്യൂളുകളെല്ലാം മതിയാവാതെ വരും';എംകെ മുനീർ

തിരുവനന്തപുരം; സെക്രട്ടറിയേറ്റിലെ തീപിടുത്തം സംബന്ധിച്ച് ഫോറൻസിക് റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി എംകെ മുനീര്‍.സകല തട്ടിപ്പുകളുടെയും പിൻവാതിൽ നിയമനങ്ങളുടെയും മൊത്ത കച്ചവടമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്നിരുന്നത് എന്ന് വീണ്ടും തെളിയുകയാണെന്ന് മുനീർ പറഞ്ഞു.അന്വേഷണം ശരിയായ ദിശയിൽ തന്നെ സഞ്ചരിക്കുമ്പോൾ, ചങ്കിടിപ്പ് കൂടുന്നതും മുട്ടു വിറയ്ക്കുന്നതും ശരീരം വിയർക്കുന്നതുമെല്ലാം വലിയ രോഗത്തിന്റെ ലക്ഷണമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുനീർ പരിഹസിച്ചു. പോസ്റ്റ് വായിക്കാം

ആ പഴയ ഫാനായിരുന്നു ഏക പ്രതീക്ഷ

ആ പഴയ ഫാനായിരുന്നു ഏക പ്രതീക്ഷ

സത്യാനന്തര കാലത്ത്‌ സത്യങ്ങൾ മാത്രം പുറത്തു വരുന്നു. 5 ഐഫോൺ സംബന്ധിച്ച അന്വേഷണം നടത്തുമ്പോൾ റിങ്ടോൺ എവിടെ അടിക്കുമെന്ന് ഡിജിപിക്ക് അറിയാം. അതാണ് അദ്ദേഹം നിയമോപദേശം തേടിയത്.
പ്രൊട്ടോകോൾ ഓഫീസിലെ തീപിടുത്തം ഇത്തിരി കടന്ന കയ്യായിപ്പോയി. ആ പഴയ ഫാൻ ആയിരുന്നു ഏക പ്രതീക്ഷ. ഫോറൻസിക്കുകാരും ഇനി കേന്ദ്ര ഏജൻസി വല്ലതുമാകുമോ ?

വെപ്രാളം എന്തിനായിരുന്നു?

വെപ്രാളം എന്തിനായിരുന്നു?

പാരിസ്ഥിതിക അനുമതിയില്ലാതെ തുരങ്കം നിർമ്മിക്കുന്നതും തീപിടിക്കാത്ത സാനിറ്റൈസർ നിർമ്മിച്ചതും ഒക്കെ ഭരണനേട്ടങ്ങൾ ആണ്. പ്രോട്ടോകോൾ ഓഫീസിലെ തീപിടുത്തം നടന്നപ്പോൾ കാട്ടിയ വെപ്രാളം എന്തിനായിരുന്നു? മാധ്യമങ്ങളെ തടയുന്നു. ചീഫ് സെക്രട്ടറി സെക്രട്ടറിയേറ്റിലെ ഡിജിപി ആകുന്നു. പ്രതിപക്ഷ നേതാവിനെയും എംഎൽഎമാരെയും പുറത്തുനിർത്തി ഗേറ്റ് പൂട്ടുന്നു. അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചു എന്നപേരിൽ മാധ്യമങ്ങൾക്കെതിരെ നടപടി നീക്കം ഉണ്ടാകുന്നു.

മാനമുള്ളവർക്ക് അല്ലേ മാനനഷ്ടം

മാനമുള്ളവർക്ക് അല്ലേ മാനനഷ്ടം

പ്രതികരിച്ച പ്രതിപക്ഷ നേതാക്കൾക്കെതിരെ മാനനഷ്ടം.
മാനമുള്ളവർക്ക് അല്ലേ മാനനഷ്ടം.
എല്ലാം ശരിയാകും ചിലർ വരുമ്പോൾ.
എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്നത് മുഖ്യമന്ത്രിക്ക് സ്വപ്നയെ പരിചയമുണ്ടായിരുന്നു എന്നും സ്വപ്നയെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയും അനുമതിയോടെയുമാണ് എന്നാണ് .

രോഗത്തിന്റെ ലക്ഷണം ആണ്

രോഗത്തിന്റെ ലക്ഷണം ആണ്

മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ എന്ത് പറയാനുണ്ട്? സകല തട്ടിപ്പുകളുടെയും പിൻവാതിൽ നിയമനങ്ങളുടെയും മൊത്ത കച്ചവടമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്നിരുന്നത് എന്ന് വീണ്ടും തെളിയുകയാണ് . അന്വേഷണം ശരിയായ ദിശയിൽ തന്നെ സഞ്ചരിക്കുമ്പോൾ, ചങ്കിടിപ്പ് കൂടുന്നതും മുട്ടു വിറയ്ക്കുന്നതും ശരീരം വിയർക്കുന്നതുമെല്ലാം വലിയ രോഗത്തിന്റെ ലക്ഷണം ആണ്!!
ഈ രോഗലക്ഷണങ്ങൾക്ക് പരിഹാരം കാണാൻ നിലവിലുള്ള കാപ്സ്യൂളുകളെല്ലാം മതിയാവാതെ വരും !!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+