പ്രളയം; കലോത്സവവും ചലച്ചിത്രമേളയും റദ്ദാക്കി.. ഒരു വർഷത്തേയ്ക്ക് ആഘോഷ പരിപാടികളില്ലെന്ന് സർക്കാർ
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ഉപേക്ഷിച്ചു. സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ളതും സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്നതുമായ ഫിലിം ഫെസ്റ്റിവൽ , യുവജനോത്സവം, വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ ആഘോഷ പരിപാടികൾ എന്നിവയും ഉപേക്ഷിച്ചു.
ഒരു വർഷത്തേയ്ക്ക് ആഘോഷ പരിപാടികൾ ഒഴിവാക്കികൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഇതിനായി നീക്കി വച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനുള്ള നടപടികൾ വകുപ്പ് മേധാവികൾ സ്വീകരിക്കണമെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഓണാഘോഷവും നേരത്തെ റദ്ദാക്കിയിരുന്നു. ഡിസംബർ 5 മുതൽ 9 വരെ ആലപ്പുഴയിൽവെച്ച് കലോത്സവം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.












Click it and Unblock the Notifications