കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

48 മണിക്കൂർ വാഹന പണിമുടക്ക് തുടങ്ങി! ബസുകളും ടാക്സികളും പങ്കെടുക്കില്ല, ചരക്കുനീക്കം സ്തംഭിച്ചേക്കും

സംസ്ഥാനത്തെ ഇടത്തരം ചരക്കുവാഹനങ്ങളും, ബസ്, ഓട്ടോ, ടാക്സി വാഹനങ്ങളും പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: ജിഎസ്ടിയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് തുടങ്ങി. ട്രക്കുടമകൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കുക, ഡീസൽ വിലവർദ്ധനവ് പിൻവലിക്കുക, വാഹന ഇൻഷൂറൻസ് പ്രീമിയം വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുക എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങൾ.

അഖിലയും നിമിഷയും കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലുള്ളവർ! മാറാട് കേസിൽ തെളിവ് നശിപ്പിച്ചത് ഇ അഹമ്മദ്...അഖിലയും നിമിഷയും കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലുള്ളവർ! മാറാട് കേസിൽ തെളിവ് നശിപ്പിച്ചത് ഇ അഹമ്മദ്...

മദ്യപിച്ച് മെഡിക്കൽ ഷോപ്പിലെത്തിയ യുവതി കാണിച്ചുകൂട്ടിയത്! നാട്ടുകാരും ഞെട്ടി; സംഭവം കൊച്ചിയിൽമദ്യപിച്ച് മെഡിക്കൽ ഷോപ്പിലെത്തിയ യുവതി കാണിച്ചുകൂട്ടിയത്! നാട്ടുകാരും ഞെട്ടി; സംഭവം കൊച്ചിയിൽ

രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കിൽ പ്രമുഖ തൊഴിലാളി സംഘടനകളൊന്നും പങ്കെടുക്കാത്തതിനാൽ പൊതുഗതാഗത സംവിധാനത്തെ പണിമുടക്ക് ബാധിക്കില്ല. സംസ്ഥാനത്തെ ഇടത്തരം ചരക്കുവാഹനങ്ങളും, ബസ്, ഓട്ടോ, ടാക്സി വാഹനങ്ങളും പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇതിനാൽ ബസ്, ടാക്സി വാഹനങ്ങൾ പതിവുപോലെ സർവ്വീസ് നടത്തുമെന്ന് സംഘടനകൾ അറിയിച്ചു.

lorry

എന്നാൽ, ലോറി ഓണേഴ്സ് വെൽഫയൽ ഫെഡറേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഒരുവിഭാഗം ലോറി ഉടമകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഇതിനാൽ അന്തർസംസ്ഥാന ചരക്കുനീക്കം ഭാഗികമായി തടസപ്പെട്ടേക്കാം.

ആശുപത്രിയിൽ ഉമ്മയ്ക്ക് കൂട്ടിരിക്കാൻ പോയി! 20കാരിയായ നഴ്സിനെ പീഡിപ്പിച്ചു, പ്രവാസി യുവാവ് പിടിയിൽ...ആശുപത്രിയിൽ ഉമ്മയ്ക്ക് കൂട്ടിരിക്കാൻ പോയി! 20കാരിയായ നഴ്സിനെ പീഡിപ്പിച്ചു, പ്രവാസി യുവാവ് പിടിയിൽ...

ആൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് ആഹ്വാനം ചെയ്ത പണിമുടക്കിൽ, ഐഎൻടിയുസി, സിഐടിയു, ബിഎംഎസ് തുടങ്ങിയ പ്രബല സംഘടനകളൊന്നും പങ്കെടുക്കുന്നില്ല. ചരക്കുനീക്കം ഭാഗികമായി തടസപ്പെടുമെന്നതൊഴിച്ചാൽ 48 മണിക്കൂർ പണിമുടക്ക് സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ല.

English summary
all india motor vehicle strike starts from monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X