Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതി വിധി; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ, നാളെ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍

തിരുവനന്തപുരം: പണിമുടക്കിനെ നേരിടാന്‍ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ സർക്കാർ ജീവനക്കാരും നാളെ ഓഫീസില്‍ ജോലിക്ക് എത്തണം. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കിയിട്ടുണ്ട്. അവശ്യ സാഹചര്യത്തില്‍ അല്ലാതെ നാളെ ആർക്കും അവധി അനുവദിക്കില്ലെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

അതേസമയം ഡയസ് നോൺ നി‍ർദേശം അം​ഗീകരിക്കില്ലെന്ന് സ‍ർവ്വീസ് സംഘടനകൾ വ്യക്തമാക്കി മുൻകൂട്ടി നോട്ടീസ് നൽകിയാണ് സമരമെന്നും സ‍ർവ്വീസ് സംഘടനാ നേതാക്കൾ വ്യക്തമാക്കി. സർക്കാർ ജീവനക്കാരുടെ പണിമുടക്കിനെതിരായ ഹൈക്കോടതി വിധി അഡ്വക്കറ്റ് ജനറല്‍ പരിശോധിച്ച് സർക്കാറിന് നിയമോപദേശം നല്‍കിയിരുന്നു. ഇതേ തുടർന്നാണ് പണിമുടക്കിനെതിരായി അവശ്യ സർവ്വീസ് നിയമമായ ഡയസ്നോള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

secratariate

കേരള സർവ്വീസ് ചട്ട പ്രകാരം സർക്കാറിന്‍റെ നയങ്ങൾക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി രാവിലെ സർക്കാർ ജീവനക്കാരുടെ പണിമുടക്കിനിടെ രംഗത്ത് വന്നത്. സർവ്വീസ് ചട്ടത്തിലെ റൂൾ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബ‌ഞ്ച് ചൂണ്ടികാട്ടുകയും ചെയ്തു.

അതേസമയം, പണിമുടക്ക്, അവശ്യ സർവ്വീസുകളാണ് ആംബുലന്‍സിനേയും മറ്റ് അത്യാവശ്യ സർവ്വീസ് നടത്തുന്ന വാഹനങ്ങളേയും ബാധിക്കാതിരിക്കാന്‍ ജില്ലയിലെ പെട്രോള്‍ പമ്പ് തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ല കളക്ടർ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി രംഗത്ത് എത്തി. മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലന്‍സുകള്‍ക്കും ഇതര അവശ്യ സര്‍വിസ് വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കാന്‍ പെട്രോള്‍ പമ്പുടമകള്‍ സഹകരിക്കണം. തുറന്നു പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനമൊരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും ജില്ല കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് നാളെ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി പറഞ്ഞു. നേരത്തെ, എറണാകുളം ജില്ലയില്‍ നാളെ കടകള്‍ തുറക്കുമെന്ന് അഞ്ച് വ്യാപാരി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി നാളെ കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്. അതിനിടെ കൊച്ചിയില്‍ തീയേറ്ററുകള്‍ തുറന്നു. സിനിമാ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. നാളെ സംസ്ഥാന വ്യാപകമായി തിയേറ്റർ തുറക്കാനാണ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+