Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്കിന്റെ പേരിൽ കേരളത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അക്രമം നടക്കുന്നു; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പണിമുടക്കിന്റെ പേരില്‍ കേരളത്തില്‍ സാധാരണക്കാര്‍ക്കെതിരെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അക്രമം നടക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പണിമുടക്ക് പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയാന്‍ സമരക്കാര്‍ തയ്യാറാവണം. പുറത്തിറങ്ങിയ സാധാരണക്കാരെ സമരക്കാര്‍ ആക്രമിച്ചത് പ്രതിഷേധാര്‍ഹമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാര്‍ സമരക്കാരെ പ്രോത്സാഹിപ്പിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

kerala

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നതിനെതിരെ ഹൈക്കോടതി രംഗത്ത് വന്നത് പിണറായി വിജയന് മുഖത്തേറ്റ പ്രഹരമാണ്. സംസ്ഥാനത്തെ ജനങ്ങളെ രണ്ട് ദിവസം ബന്ദികളാക്കുന്ന സമരാഭാസം അപലപനീയമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല തകര്‍ക്കുമെന്ന് ഏത് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. ഇത് കേരളത്തിന് വിനാശകരമായ പണിമുടക്കാണ്. ഇന്ത്യയില്‍ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവാത്ത പണിമുടക്കില്‍ കേരളം നിശ്ചലമാവുന്നത് മലയാളികള്‍ക്ക് മുഴുവന്‍ അപമാനമാണ്. സമരത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു .

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല തകര്‍ക്കുമെന്നും സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് കേരളത്തിന് വിനാശകരമായ പണിമുടക്കാണ്. ഇന്ത്യയില്‍ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവാത്ത പണിമുടക്ക് കേരളത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുകയാണ്. സംസ്ഥാനത്തിന്റെ താത്പര്യം മാനിച്ച് സമരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള രാജ്യവ്യാപക പൊതു പണിമുടക്ക് പുരോഗമിക്കുകയാണ്. അര്‍ദ്ധരാത്രി 12 മണി മുതല്‍ ആരംഭിച്ച പണിമുടക്ക് 29 അര്‍ദ്ധരാത്രി 12 മണിവരെ 48 മണിക്കൂറാണ് നടക്കുക. വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോര്‍ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കുന്നത് കൊണ്ട് കടകമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്ന് വ്യാപാരിവ്യവസായ സംഘടനകളോടും, വാഹന ഉടമകളോടും ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വ്യാപാരി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. കൊച്ചി റിഫൈനറിയില്‍ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേരള ഹൈക്കോടതി പുന:പരിശോധിക്കണം. റിഫൈനറിയില്‍ പണിമുടക്കുന്ന തൊഴിലാളികള്‍ അത്യാവശ്യ സര്‍വ്വീസുകള്‍ അനുവദിച്ചുകൊണ്ടാണ് പണിമുടക്കുന്നത്. മറ്റ് തൊഴിലാളികള്‍ തൊഴില്‍ തര്‍ക്ക നിയമം ( 1947 ) സെഷന്‍ 21 -( 1) പ്രകാരം നിയമാനുസൃതമാണ് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. പ്രതികാര നടപടികളില്‍നിന്നും റിഫൈനറി മാനേജ്‌മെന്റ് പിന്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിഫൈനറി തൊഴിലാളികള്‍ പണിമുടക്കില്‍ ഉറച്ചു നില്‍ക്കുകയാണ്. പൊതു പണിമുടക്കില്‍ നിന്നും പാല്‍, പത്രം, ആശുപത്രി , ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ ടൂറിസ്റ്റുകളുടെ യാത്ര എന്നിവ ഒഴിവാക്കിയിട്ടുണ്ടെന്ന് സമര സമിതി അറിയിച്ചു.

പാചകവാതക-ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

പാചകവാതക-ഇന്ധനവില വര്‍ധനവിനെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

കുതിച്ചുയരുന്ന വിലക്കയറ്റത്തിനും പാചകവാതക-ഇന്ധനവില വർധനവിനുമെതിരെ എഐസിസി "മെഹംഗൈ മുക്ത് ഭാരത് അഭിയാൻ" എന്ന പേരില്‍ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തുടനീളം നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് കേരളത്തിലും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നത്.

വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും മാര്‍ച്ച് 31ന് രാവിലെ 11ന് ഗ്യാസ് സിലണ്ടര്‍, ഇരുചക്രവാഹനങ്ങള്‍, എന്നിവയില്‍ മാലചാര്‍ത്തി സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രില്‍ 4ന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും ഏപ്രിൽ 7 ന് കെപിസിസിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്തും ധർണയും മാർച്ചും നടത്തുമെന്നും റ്റി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Recommended Video

cmsvideo
    Nation-wide trade union strike disrupts life in Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+